കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു
Read Moreവിഭാഗം: Digital Diary
ദസറ : മിഴി തുറന്ന് ഉദ്യാന നഗരിയായ മൈസൂരു
കർണാടകയുടെ സംസ്ഥാന ഉത്സവമായ നാദഹബ്ബയാണ് മൈസൂർ ദസറ. നവരാത്രി എന്നും അറിയപ്പെടുന്ന ഇത് 10 ദിവസത്തെ ഉത്സവമാണ്, അവസാന ദിവസം വിജയദശമിയാണ്. ഒരു ഐതിഹ്യം അനുസരിച്ച്, വിജയദശമി തിന്മയുടെ മേൽ സത്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. കാരണം, ഹിന്ദു ദേവതയായ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ച ദിവസമായിരുന്നു അത്.മഹിഷാസുരൻ എന്ന അസുരനിൽ നിന്നാണ് മൈസൂർ എന്ന പേര് ഉണ്ടായത്. കന്നഡയിൽ മഹിഷാസുരന്റെ പട്ടണം എന്നർത്ഥം വരുന്ന “മഹിഷുർ” അല്ലെങ്കിൽ “മഹിഷാസുരന ഊരു” എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ “മൈസൂർ” എന്ന വാക്കിന്റെ വികലമായ പതിപ്പാണ് മൈസൂർ. ദേവീ ഭാഗവതത്തിൽ കാണപ്പെടുന്ന പുരാണ കഥയുമായി മൈസൂർ ബന്ധപ്പെട്ടിരിക്കുന്നു . കഥ അനുസരിച്ച്, മൈസൂർ ഭരിച്ചത് എരുമത്തലയുള്ള ഒരു രാക്ഷസനായ മഹിഷാസുരനായിരുന്നു. ദേവന്മാരുടെയും ദേവതകളുടെയും പ്രാർത്ഥനയ്ക്ക് മറുപടിയായി, പാർവതി ദേവി ചാമുണ്ഡേശ്വരിയായി ജനിക്കുകയും മൈസൂരിനടുത്തുള്ള ചാമുണ്ഡി കുന്നിന്റെ മുകളിൽ വെച്ച് ആ…
Read More57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ : കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വർദ്ധിച്ചുവരുന്ന കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സിവിൽ മേഖലയിൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഒമ്പത് വർഷ കാലയളവിൽ നിർമാണം പൂർത്തിയാക്കുന്ന നിലയിൽ, 2026-27 മുതൽ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏകദേശം 5862.55 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും 3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു. ആദ്യമായി, NEP 2020 ലെ മാതൃകാ സ്കൂളുകൾ എന്ന നിലയിൽ, ഈ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ബാൽവാടികകൾ അനുവദിച്ചിട്ടുണ്ട്, അതായത് 3 വർഷത്തെ അടിസ്ഥാന ഘട്ടം (പ്രീ-പ്രൈമറി). പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും,…
Read Moreസ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ
‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ ആദ്യാക്ഷരത്തെ ഉണര്‍ത്തി : വിദ്യാരംഭം ആശംസകള്‍ അജ്ഞതയില്‍ നിന്നും ജ്ഞാനത്തിലേക്ക് ഉള്ള മിഴി തുറന്ന് ഇന്ന് വിജയദശമി വിദ്യാരംഭം കുറിക്കല്‍ . ഏഴര വെളുപ്പിനെ തന്നെ വിദ്യാരംഭം കുറിക്കല്‍ മണ്ഡപങ്ങള്‍ ഉണര്‍ത്തി . ദീപ നാളങ്ങള്‍ പകര്‍ന്നു . രാവിലെ ആറു മണി മുതല്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും . നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്. ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയിലൂടെ പ്രവൃത്തിയെയും കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്റെ ദേവതയായ ആദിപരാശക്തി വിജയിച്ച…
Read Moreകോന്നിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു
konnivartha.com; കോന്നി ആര്‍ വി എച്ച് എസ് സ്കൂളിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു .ഒരാള്‍ മരണപ്പെട്ടു .കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് മലയില്‍ പ്രകാശ് പേരങ്ങാട്ട്(58 )ആണ് മരണപ്പെട്ടത് . സ്കൂട്ടറില്‍ പെട്രോള്‍ അടിക്കാന്‍ കോന്നിയിലെ പമ്പിലേക്ക് വരും വഴി എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . ഉടന്‍ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടു . മൃതദേഹം കോന്നിസ്വകാര്യ ആശുപത്രിയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും .കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോന്നി മണ്ഡലം ജനറല്‍സെക്രട്ടറികൂടിയാണ് പ്രകാശ് പേരങ്ങാട്ട്. സംസ്‍കാരം ശനിയാഴ്ച (4/10/2025) അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ
Read Moreരാഷ്ട്രപതി ഗാന്ധി ജയന്തി ആശംസ നേർന്നു
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു തൻ്റെ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: – “രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിന് എൻ്റെ എളിയ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി സ്വയം സമർപ്പിക്കാനുള്ള അവസരമാണിത്. സമാധാനം, സഹിഷ്ണുത, സത്യം എന്നിവയുടെ സന്ദേശം നൽകിയ ഗാന്ധിജി, മനുഷ്യരാശിക്കാകെ പ്രചോദനമാണ്. തൊട്ടുകൂടായ്മ, നിരക്ഷരത, ആസക്തി, മറ്റ് സാമൂഹിക തിന്മകൾ എന്നിവ ഉന്മൂലനം ചെയ്യുന്നതിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. അചഞ്ചലമായ ദൃഢനിശ്ചയത്തോടെ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അദ്ദേഹം ശക്തിയും പിന്തുണയും നൽകി. ജീവിതത്തിലുടനീളം, അദ്ദേഹം സാന്മാർഗ്ഗികതയിലും ധാർമ്മികതയിലുമുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം ഉയർത്തിപ്പിടിച്ചു, ആ പാത പിന്തുടരാൻ ആളുകൾക്ക് പ്രചോദനമേകി. സ്വാശ്രയവും സ്വയംപര്യാപ്തവും വിദ്യാസമ്പന്നവുമായ ഒരു ഇന്ത്യയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചർക്കയിലൂടെ അദ്ദേഹം സ്വാശ്രയത്വത്തിൻ്റെ സന്ദേശം നൽകി.…
Read Moreപാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു
പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം. ഇന്റർനെറ്റ് നിരോധിച്ചു.പാക്കിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു.ബാഗ് ജില്ലയിലെ ധീർകോട്ടിലും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിലുമാണ് ആളുകള്‍ മരണപ്പെട്ടത് . ‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്.
Read More‘മൈ ഭാരത്’ മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി
കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ ‘മൈ ഭാരത്’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള യുവജനകാര്യ വകുപ്പിൻ്റെ (DoYA) യുവ നേതൃത്വ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ എന്നിവയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ മൈ ഭാരത് പ്ലാറ്റ്‌ഫോമിൻ്റെ ഭാഗമാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ (MeitY) ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) ആണ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഗവൺമെൻ്റിൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിലെ ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണ് മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷൻ്റെ സമാരംഭം. സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടൽ പ്രയോജനപ്പെടുത്തുന്നതിലൂടെ, നേതൃത്വം, പങ്കാളിത്തം, രാഷ്ട്രനിർമ്മാണത്തിനുള്ള പുതിയ വഴികൾ എന്നിവ ഇത് തുറക്കുന്നു. രാജ്യത്തുടനീളമുള്ള യുവാക്കളെ ഇന്ത്യയുടെ വളർച്ചാ യാത്രയിൽ കൂടുതൽ ഫലപ്രദമായി സംഭാവന ചെയ്യാൻ ഇത് പ്രാപ്തരാക്കുന്നു”- ചടങ്ങിനെ അഭിസംബോധന…
Read Moreവിജയദശമി:രാഷ്ട്രപതി ദ്രൗപതി മുർമു ആശംസകൾ നേർന്നു
വിജയദശമിയുടെ മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. “വിജയദശമിയുടെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും എൻ്റെ ഊഷ്മളമായ അഭിവാദ്യവും ശുഭാശംസകളും നേരുന്നു. അധർമ്മത്തിനുമേലുള്ള ധർമ്മത്തിൻ്റെ വിജയത്തെ പ്രതീകപ്പെടുത്തുന്ന വിജയദശമി ഉത്സവം, സത്യത്തിൻ്റെയും നീതിയുടെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാവണ ദഹനം, ദുർഗ്ഗാ പൂജ എന്നീ പേരുകളിൽ ആഘോഷിക്കുന്ന ഈ ഉത്സവം നമ്മുടെ ദേശീയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. കോപം, അഹങ്കാരം തുടങ്ങിയ ദുഷ് പ്രവണതകളെ ഉപേക്ഷിക്കാനും ധൈര്യം, ദൃഢനിശ്ചയം മുതലായ സദ് പ്രവണതകളെ അവലംബിക്കാനും ഈ ഉത്സവം നമ്മെ പഠിപ്പിക്കുന്നു. നീതി, സമത്വം, ഐക്യം എന്നീ ആശയങ്ങളാൽ പ്രചോദിതരായി, എല്ലാവരും ഒരുമിച്ച് മുന്നേറുന്ന ഒരു സമൂഹവും രാജ്യവും പടുത്തുയർത്താൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ”-രാഷ്‌ട്രപതി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. PRESIDENT OF INDIA’S GREETINGS ON THE EVE…
Read Moreസൗജന്യ സ്തനാർബുദ പരിശോധന
സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന. 30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്ക് സേവനം പ്രയോജനപ്പെടുത്താം. ഗാന്ധി ജയന്തി ദിവസം പരിശോധന ഉണ്ടായിരിക്കില്ല. 0471 252 22 99 എന്ന നമ്പരിൽ പകൽ 10 നും 4 നുമിടയിൽ ബുക്ക് ചെയ്യാം. ഫോൺ:91 471 2522288.
Read More