konnivartha.com: ലോക തപാൽ ദിനാചരണത്തിന്‍റെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോന്നി തപാൽ ഓഫീസിലെ ജീവനക്കാരനായ കെ ആര്‍ ഷൈലേന്ദ്രനെ പുസ്തകം നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോസ്റ്റ് മാസ്റ്റർ ആഷ്ലി മേരി വർഗീസ്, എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ, അഞ്ജു എസ്.പിള്ള, മേഘമിഥുൻ, അമിത് വീണ, ഗിരീഷ്ശ്രീനിലയം, ശശിധരൻനായർ എന്നിവർ സംസാരിച്ചു.
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2025 )
വിളപരിപാലന കേന്ദ്രമൊരുക്കി പ്രമാടം ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍ക്ക് കരുതലായി പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ വിള ആരോഗ്യപരിപാലന കേന്ദ്രം. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം ആരംഭിച്ചത്. വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തി ശാസ്ത്രീയ പരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള സജീകരണങ്ങളാണുള്ളത്. വിള രോഗങ്ങള്‍, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആവശ്യമെങ്കില്‍ ജൈവരാസ കീടനാശിനികളും സൗജന്യമായി നല്‍കും. എല്ലാ വെള്ളിയാഴ്ചയുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മറ്റു ദിവസങ്ങളില്‍ വിളകളുടെ പ്രശ്‌നങ്ങളുമായി സമീപിക്കുന്ന കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കും. ജൈവ കീടനാശിനികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വിളകള്‍ക്ക് ചികിത്സ നല്‍കുന്നത്. കര്‍ഷകര്‍ക്ക് വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും വരുമാനം കൂട്ടാനും വിളപരിപാലന…
Read Moreഎ കെ പി എ കോന്നി യൂണിറ്റ് സമ്മേളനം നടന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
konnivartha.com/കോന്നി :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്സ് അസോസിയേഷൻ (എ കെ പി എ )കോന്നി യൂണിറ്റ് സമ്മേളനം നടന്നു.യൂണിറ്റ് പ്രസിഡന്റ് സിജോ ജോസ്സഫ് ( സിജോ അട്ടച്ചാക്കല്‍) അധ്യക്ഷത വഹിച്ചു. വിനോദ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷൈജു സ്‌മൈൽ മുഖ്യ പ്രഭാക്ഷണം നടത്തി.കൈനീട്ടം പദ്ധതി വിതരണം ചെയ്തു . പുതിയ ഭാരവാഹികളായി മാത്യു കെ ചെറിയാൻ ( പ്രസിഡന്റ്,കൊച്ചുമോൻ, ദൃശ്യ ),സന്തോഷ് കുമാർ (വൈസ് പ്രസിഡന്റ്)ജോബി ജോൺസൺ (സെക്രട്ടറി ),ജയൻ കോന്നി (ജോ സെക്രട്ടറി ), ഷാജൻ വട്ടപ്പാറ (ട്രഷറാർ ) എന്നിവരെയും യൂണിറ്റില്‍ നിന്നുള്ള മേഖല കമ്മറ്റി അംഗങ്ങളായി ബാലചന്ദ്രന്‍ ,സുധാകരൻ ചിത്രമാളിക, മഞ്ജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.ഷാജൻ വട്ടപ്പാറ നന്ദി രേഖപ്പെടുത്തി .
Read Moreവികസന സദസിന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 10) തുടക്കം
വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 10) തുടക്കം:ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നവകേരള നിര്‍മിതിയെ സംബന്ധിക്കുന്ന ജനകീയ കാഴ്ചപ്പാടുകളും ആശയങ്ങളും സമാഹരിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 10) തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ നിയസമഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷനാകും. സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും വികസനനേട്ടം അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുകയും ഭാവിയിലേക്കുള്ള ആശയവും നിര്‍ദേശവും കണ്ടെത്തുകയുമാണ് വികസന സദസിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടം വീഡിയോയിലൂടെ സദസില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന്…
Read Moreശബരിമല സുരക്ഷ യാത്ര സംഘടിപ്പിച്ചു
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ സുരക്ഷ യാത്ര സംഘടിപ്പിച്ചു. നിലയ്ക്കലില്‍ നിന്ന് സന്നിധാനം വരെ സുരക്ഷാക്രമീകരണം വിലയിരുത്തി. വഴിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അതാത് സ്ഥലങ്ങളില്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. വഴിയരികിലെ മരത്തടികള്‍ അടിയന്തരമായി മാറ്റണം. തദേശ- വനം വകുപ്പിന്റെ നേതൃത്വത്തില്‍ വഴിയിലെ കാട് വെട്ടി തെളിക്കും. ശബരിമല പാതയില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. റോഡുകളില്‍ ആവശ്യമെങ്കില്‍ പുതിയ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അപകടരഹിതമായ സാഹചര്യം സൃഷ്ടിക്കാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദ്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, റാന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, ഡെപ്യൂട്ടി കല്കര്‍ ആര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സുരക്ഷ യാത്രയില്‍ പങ്കെടുത്തു.
Read Moreകോന്നി ബ്ലോക്കിന് കീഴിൽ വിത്ത് ഗ്രാമം പദ്ധതിക്ക് തുടക്കമായി
konnivartha.com; കേന്ദ്ര കൃഷി – കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന കിഴങ്ങുവിള വിത്തു ഗ്രാമം പദ്ധതിക്ക് പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിന് കീഴിലെ പ്രമാടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. നവനീത് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റും പ്രോഗ്രാം കോർഡിനേറ്ററും ആയ ഡോ. കെ. സുനിൽകുമാർ അധ്യക്ഷനായി. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ഗ്രാമപഞ്ചായത്ത് മെമ്പർ തങ്കമണി, സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിൻ്റെ കോഓർഡിനേറ്റർ ഓമനക്കുട്ടൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ കൃഷി ഓഫീസർ ആരതി. ജെ സ്വാഗതവും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ സീനിയർ ടെക്നീഷ്യൻ ഡി. ടി. റെജിൻ നന്ദിയും പറഞ്ഞു. കൃഷിവകുപ്പ്, തദ്ദേശീയ സ്വയംഭരണ വകുപ്പ്, സ്വദേശി…
Read Moreഅരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കി :വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു
konnivartha.com/ തിരുവനന്തപുരം:പതിനാല് വർഷക്കാലമായി ദൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പടെ തുടരുന്ന പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചതായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ വാർത്താ സമ്മേനത്തിൽ അറിയിച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന 35 കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയിൽ 20 സെൻ്റ് പുരയിടവും 10 സെൻ്റ് നിലവും വീതം നൽകും. സമരത്തിലുള്ള 209 എസ് സി കുടുംബങ്ങൾക്ക് 12 സെൻ്റ് വീതവും ജനറൽ വിഭാഗത്തിൽപ്പെട്ട 78 കുടുംബങ്ങൾക്ക് 10 സെൻ്റ് വീതവും ഭൂമി പതിച്ചു നൽകി പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചർച്ചയിൽ അംഗീകരിച്ചത്. സർക്കാർ വ്യവസ്ഥകൾ സമരക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അവരെ ഭൂമിയുടെ അവകാശികളാക്കി…
Read Moreകെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന് എൻഎബിഎൽ അംഗീകാരം
കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിൽ ഫോറൻസിക് രാസപരിശോധനാ രംഗത്ത് പ്രവർത്തിക്കുന്ന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന് എൻഎബിഎൽ അക്രഡിറ്റേഷൻ (ISO/IEC 17025:2017) പുതുക്കി ലഭിച്ചു. തിരുവനന്തപുരത്തെ ആസ്ഥാന ലബോറട്ടറിയ്ക്കും കോഴിക്കോട്, എറണാകുളം ജില്ലകളിലെ റീജിയണൽ ലബോറട്ടറിയ്ക്കുമാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ 2029 വരെ എൻഎബിഎൽ അക്രഡിറ്റേഷൻ നൽകിയത്.
Read Moreഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്
konnivartha.com; സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ‘മാലിന്യമുക്തം നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക. വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിൻ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹികതല ബയോബിൻ യൂണിറ്റ്, പോർട്ടബിൾ ബയോഗ്യാസ് യൂണിറ്റ്, മിനി ബയോ പെഡസ്റ്റൽ യൂണിറ്റ്, പോർട്ടബിൾ എച്ച്ഡിപിഇ/ബക്കറ്റ് കംപോസ്റ്റ് യൂണിറ്റ്, കുഴിക്കമ്പോസ്റ്റ് യൂണിറ്റ്, പൈപ് കംപോസ്റ്റിങ്, ജി ബിൻ 3 ബിൻ സിസ്റ്റം, ജി ബിൻ 2…
Read Moreഗണേശോത്സവത്തിന് കോന്നി ഒരുങ്ങി
konnivartha.com: ഗരുഡ ധാര്‍മ്മിക്ക് ഫൌണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോന്നിയില്‍ ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . കോന്നി, ഐരവൺ, വി കോട്ടയം, അരുവാപ്പുലം എന്നീ കരകളില്‍ നിന്നും വീര വിനായകമ്മാരെ എഴുന്നള്ളിച്ചു ഒക്ടോബർ 12 ഞായർ വൈകുന്നേരം കോന്നിയിൽ സംഗമിക്കും . വിവിധ പരിപാടികൾ ,വാദ്യ മേളം എന്നിവയുടെ അകമ്പടിയോടു കൂടി മുരിങ്ങമംഗലം ക്ഷേത്ര കടവിൽ നിമജ്ഞനം ചെയ്യും . മൂന്നു ദിവസത്തെ ആഘോക്ഷം നടക്കും .നാളെ വൈകിട്ട് ഗണേശ വിഗ്രഹങ്ങള്‍ സ്വീകരിച്ചു മിഴി തുറക്കും . ശനിയാഴ്ച ഭാഗവത പാരായണം വിശേഷാല്‍ പൂജകള്‍ നടക്കും . ഞായര്‍ വിവിധയിടങ്ങളില്‍ നിന്നും നിമഞ്ജന ഘോക്ഷയാത്രയ്ക്ക് തുടക്കം കുറിയ്ക്കും .
Read More