konnivartha.com/ പത്തനംതിട്ട : കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ അവർ ബോംബ് പൊട്ടിച്ചുവെന്നും, ഒരാൾ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്കറ്റു എന്നുമായിരുന്നു ഫേസ്ബുക്ക് സന്ദേശത്തിന്റെ ഉള്ളടക്കം. സാമൂഹികമാധ്യമത്തിലൂടെ സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും, സംഘടനയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും, കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് കണ്ടെത്തിയതിനെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. സംഘടനയുടെ ഭാരവാഹി ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി വി അജിത്തിന് നൽകിയ പരാതി , പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർക്ക് അയച്ചുകൊടുത്തശേഷം അനന്തര നിയമനടപടിക്ക് നിർദേശിച്ചിരുന്നു. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജമായും സമൂഹത്തിൽ പരസ്പരവിദ്വേഷവും സ്പർദ്ധയും ഉണ്ടാക്കും വിധത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ…
Read Moreവിഭാഗം: Digital Diary
രാജീവ് ചന്ദ്രശേഖർ കൊടും വിഷം: ഒരു വിടുവായൻ: മുഖ്യമന്ത്രി പിണറായി വിജയന്‍
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സാധാരണ നിലയ്ക്ക് ഒരു വിടുവായൻ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി. പക്ഷേ കേരളം അങ്ങനെയല്ല. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിൻ്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷം. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മാർട്ടിൻ…
Read Moreവിദ്യാര്‍ഥി സമൂഹം മാറ്റത്തിന്‍റെ ചാലകശക്തിയാകണം : ജില്ലാ കളക്ടര്‍ എ. ഷിബു
konnivartha.com: വിദ്യാര്‍ത്ഥി സമൂഹം മാറ്റത്തിന്റെ ചാലകശക്തിയാകണമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ശിശുദിനത്തിന്റെ മുന്നോടിയായി ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള വര്‍ണോല്‍സവം 2023 ന്റെ രണ്ടാംഘട്ട കലാസാഹിത്യ മല്‍സരങ്ങള്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാസാഹിത്യമത്സരങ്ങളില്‍ പങ്കാളികളാകുന്നതുവഴി സമൂഹത്തിന്റെ മുന്നില്‍ വിദ്യാര്‍ഥികള്‍ മാതൃകകളായി മാറുന്നു. ഇതില്‍ ശിശുക്ഷേമ സമിതി വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമസമിതി ജില്ല വൈസ്പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി പൊന്നമ്മ , ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ട്രഷറാര്‍ ഏ ജി ദീപു, എസ് മീരാസാഹിബ്, കെ ജയകൃഷ്ണന്‍, കലാനിലയം രാമചന്ദ്രന്‍നായര്‍, രാജന്‍ പടിയറ, എസ് രാജേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreകേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ ( 27/10/2023)
കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ ( 27/10/2023) കാട്ടാക്കടയിൽ (ഒക്‌ടോ 29) 1001 പേരുടെ കേരളീയം മെഗാ തിരുവാതിര സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടു നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനായി വേറിട്ട പ്രചാരണങ്ങൾ ഒരുക്കുന്ന കാട്ടാക്കട മണ്ഡലത്തിൽ ഒക്‌ടോബർ 29ന് 1001 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ സ്ത്രീ കൂട്ടായ്മകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര അരങ്ങേറുന്നത്.കാട്ടാക്കടയിലെ ഒപ്പം വനിതാ കൂട്ടായ്മയും മെഗാ തിരുവാതിരയിൽ പങ്കാളിയാകും.കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നുള്ള 1001 വിദ്യാർഥികൾ പങ്കെടുത്ത മലയാളഭാഷാഗാനാലാപനവും കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. കേരളീയത്തിനു പ്രചാരണമൊരുക്കി കുടുംബശ്രീയുടെ കലാജാഥ തിരുവനന്തപുരത്തു നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കലാജാഥയുമായി കുടുംബശ്രീ.കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ കേളികൊട്ട്, കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി…
Read Moreഭിന്നശേഷി കലാമേള സര്‍ഗസംഗമം നടത്തി
konnivartha.com: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സര്‍ഗസംഗമം 2023-24 ന്റെ ഉദ്ഘാടനം തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ നിര്‍വഹിച്ചു. പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. തിരുവല്ല രൂപത മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ് റവ.ഡോ. തോമസ് മാര്‍ കുറിലോസ് മുഖ്യപ്രഭാഷണം നടത്തി. സി ഡി പി ഒ ഡോ. ആര്‍ പ്രീത കുമാരി വിഷയാവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക്തല ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഭിന്നശേഷി പ്രതിഭകളുടെ കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍ കുമാര്‍ സമ്മാനവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്,…
Read Moreതണൽ: ഭവനരഹിതരായ കുടുംബത്തിനുള്ള വീടിന്‍റെ തറക്കല്ലിടീല്‍ കർമ്മം നടന്നു
konnivartha.com/പത്തനംതിട്ട (ആനിക്കാട്): പുന്നവേലി തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ ഒരു കുടുംബത്തിനുള്ള വീടിന്‍റെ നിർമ്മാണ ഉദ്ഘാടന യോഗം ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിൻസി മോൾ തോമസ് ഉദ്ഘാടനം ചെയ്തു. തറക്കല്ലിടീൽ കർമ്മം ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ വായ്പ്പൂർ മേഖല പ്രസിഡന്റ് വായ്പ്പൂർ പുത്തൻപള്ളി ഇമാം ഷാ മൗലവി നിര്‍വ്വഹിച്ചു . ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല സെക്രട്ടറി വായ്പ്പൂർ പഴയപള്ളി ഇമാം അനീസ് റഹ്മാനി പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകി. തണൽ സെക്രട്ടറി എം എസ് അഷ്റഫ് സ്വാഗതം ആശംസിച്ചു. വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അനൂപ്, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സലീൽ സാലി, പുതുക്കുടി മുസ്ലിം ജമാഅത്ത് ഇമാം ഷഫീക് മൗലവി, വിവിധ ജമാഅത്കളെ പ്രതിനിധീകരിച്ചുകൊണ്ട് ബഷീർ മാസ്റ്റർ (പുതുക്കുടി), വായ്പ്പൂർ പഴയപ്പള്ളി പ്രസിഡന്റ് ഹനീഫ…
Read Moreസർക്കാർ ഭൂമിയിൽ നിന്നും തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേക്ഷണം വേണം
konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിൽ സർക്കാർ ഭൂമിയിൽ നിന്നും 76 തേക്ക് തടികൾ പാസ് ഇല്ലാതെ മുറിച്ച സംഭവത്തില്‍ അന്വേഷിച്ച്കേസെടുത്ത വനം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അരുവാപ്പുലംമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ്യന്‍ പ്രൊ:സതീഷ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം അരുവാപുലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ബ്ലോക്ക് അധ്യക്ഷ്യന്‍ ആർ ദേവകുമാർ ഡിസിസി ഭാരവാഹികളായ എസ് പി പ്രസന്നകുമാർ . അഡ്വ: സുനിൽ എസ് ലാൽ .എലിസബത്ത് അബു : ജി ശ്രീകുമാർ . ജോയ് തോമസ് .വി സി ഗോപിനാഥ് പിള്ള . ജയിംസ് കിക്കിരിക്കാട്ട് . പ്രെ.കെ വി തോമസ് . കെ എസ് സന്തോഷ്…
Read Moreഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ ഒന്നാം നില ഉദ്ഘാടനം ചെയ്തു
konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഉള്ളന്നൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടി പ്രതിമാസ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ നടത്താന്‍ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ അജയകുമാറിന്റെ ഇടപെടലില്‍ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഗാന്ധി സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷനായി.മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, ഗ്രന്ഥശാല സെക്രട്ടറി പി ബി മധു, കുളനട ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ…
Read Moreരണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള
മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെ 11 വേദികൾ പഴങ്കഞ്ഞി മുതൽ ഉറുമ്പു ചമ്മന്തി വരെ പഞ്ചനക്ഷത്രം മുതൽ തട്ടുകട ഭക്ഷണം വരെ കേരളം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ ഭക്ഷ്യമേളയുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരം കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള നടക്കുന്നത്. അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രണ്ടായിരത്തോളം തനതു വിഭവങ്ങൾ അണിനിരത്തുന്നത്. ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനുകാർഡുകളിലൊന്ന് ഭക്ഷ്യമേളയുടെ ഭാഗമായി പുറത്തിറക്കും. തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റൻപതിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയുടെ ഭാഗമായി…
Read Moreപി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
konnivartha.com: യുഡിഎഫ് കാലത്ത് യുവജനകമ്മീഷന്‍ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം.നവംബര്‍ 14നാണ് അനന്തഗോപന്‍റെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. ജി.ആര്‍.അനിലിനോട് പരാജയപ്പെട്ട പ്രശാന്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ച ശേഷമാണ് പാര്‍ട്ടി വിട്ടതും സി.പി.എമ്മില്‍ ചേര്‍ന്നതും.നവംബര്‍ 14ന് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും.
Read More