മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് സമ്മാനിച്ചു

  konnivartha.com: 38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎൽഎ സമ്മാനിച്ചു. പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജ​ഗോപലിന് സാധിക്കുമെന്ന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ പറഞ്ഞു. ഏറ്റവും മികച്ച കവിത സമാഹാരത്തിന് നൽകുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രഫ. മാലൂർ മുരളീധരൻ, പ്രഫ. കെ രാജേഷ്‌കുമാർ, വി എസ് ബിന്ദു എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയസമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റും മുൻഎംഎൽഎയുമായ കെ.സി രാജ​ഗോപാലൻ അധ്യക്ഷത വഹിച്ചു. മൂലൂർ സ്മാരക സമിതി ജനറൽ സെക്രട്ടറി വി വിനോദ്, ട്രഷറർ കെ എൻ ശിവരാജൻ, പി.ഡി ബൈജു, പ്രഫ. ഡി പ്രസാദ്, മെഴുവേലി ​ഗ്രാമപഞ്ചായത്ത്…

Read More

കോന്നി ആര്‍ ടി ഓഫീസ് അറിയിപ്പ്

  konnivartha.com: 31/03/2019 വരെ നികുതി കുടിശികയുള്ള വാഹനങ്ങളുടെ നികുതി അര്‍ഹമായ ഇളവുകളോടെ തീര്‍പ്പാക്കുന്നതിനോടൊപ്പം തുടര്‍ന്ന് വരുന്ന നികുതി ബാധ്യത ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വാഹന ഉടമകള്‍ക്ക് 31/03/2024 വരെ അവസരം ഉണ്ട് . കാലാവധി ഈ മാസം അവസാനിയ്ക്കും . വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കുവാന്‍ വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് കോന്നി ജോയിൻ്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു

Read More

അടൂര്‍- കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് അനുവദിച്ചു

  konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് ബസ് സര്‍വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരില്‍ നിന്നും രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക. അടൂരില്‍ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തിച്ചേരുക. അടൂരില്‍ നിന്നും അമൃത, കോയമ്പത്തൂര്‍ സര്‍വീസുകള്‍ അനുവദിക്കാനിടയായത് ഗതാഗത മന്ത്രിയുടെ സമയോചിതമായ ഇടപെടലാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

Read More

മൂലൂർ സ്മരണ നൽകുന്ന സന്ദേശം  സാമൂഹിക മാറ്റത്തിന് പ്രേരണയാകും : മന്ത്രി വീണാ ജോർജ് 

മൂലൂർ സ്മരണ നൽകുന്ന സന്ദേശം  സാമൂഹിക മാറ്റത്തിന് പ്രേരണയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ 155 – മത് ജയന്തിയും സ്മാരകത്തിൻ്റെ 35-ാം വാർഷിക ആഘോഷത്തിന്റെയും ഉദ്‌ഘാടനം മൂലൂർ സ്‌മാരകത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മാനുഷിക വിഭജനം ഏറെ നടക്കുന്ന കാലഘട്ടത്തിൽ നഷ്ടപെട്ട് പോകുന്ന മാനുഷിക മൂല്യത്തെ ചേർത്ത് പിടിച്ചുകൊണ്ടാണ് മൂലൂർ  സ്മാരകം പ്രവർത്തിക്കുന്നത്. മൂലൂർ സ്മരണകൾ വിവേകപൂർവ്വം ചിന്തിക്കുന്നതിനു സഹായിക്കുന്നുവെന്നും സാമൂഹിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം എഴുത്തുകളിലൂടെ വരും തലമുറകളിലേക്കുള്ള വെളിച്ചം അദേഹം പകർന്നു നൽകിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുന്‍എംഎല്‍എയും  മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍  അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എസ് അനീഷ്‌മോൻ,…

Read More

അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ആരംഭിച്ചു

  നിര്‍മാണം 44 ലക്ഷം രൂപ ഉപയോഗിച്ച് konnivartha.com: അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് തറക്കല്ലിടില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് റൂം, ഡോക്യുമെന്റ് റൂം, വെയിറ്റിംഗ് ഏരിയ, ക്ലീനിംഗ് റൂം, ടോയ്ലറ്റ് എന്നിവയാണുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല. സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഴുവനായി സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നത്. ചടങ്ങില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ഗ്രാമ പഞ്ചായത്ത് അംഗം കെ സൂര്യകല, എം ആര്‍ എസ് ഉണ്ണിത്താന്‍, എം കെ ഉദയകുമാര്‍, കെ കെ അശോകന്‍, സഹദേവനുണ്ണിത്താന്‍, ഡോ ഗീത, സ്റ്റമേഴ്സണ്‍ തോമസ്, എ ഇ റീബ…

Read More

തൊഴിൽ സഹായവുമായി റാന്നി ബി.ആർ.സി

  konnivartha.com: മീൻ പിടിച്ചു കൊടുക്കുകയല്ല മീൻ പിടിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന ചൈനീസ് പഴമൊഴി പ്രാവൃത്തികമാക്കി സമൂഹത്തിന് പുതിയ സന്ദേശം നൽകുകയാണ് സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തകർ. താത്കാലിക സഹായം എന്നതിനപ്പുറം തൊഴിൽ പരിശീലനം നൽകി കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി നാറാണംമൂഴിയിലെ ഒരു കുടുംബത്തിന് തയ്യൽ മെഷീനും ഫാനും നൽകി. ജല ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ ദിവസം നാറാണംമൂഴി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ് ദീപ്തി വാർഡ് മെമ്പറുടെ സഹായത്തോടെ കുടുംബത്തിന് വാട്ടർ ടാങ്ക് ലഭ്യമാക്കിയിരുന്നു. സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സുജമോൾ ‘ കരുതലും കൈത്താങ്ങും’പദ്ധതി ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി. എ.സലാം , ട്രയ്നർ എസ്. അബ്ദുൽ ജലീൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സീമ എസ്. പിള്ള, സോണിയ മോൾ ജോസഫ്, ഹിമമോൾ സേവ്യർ,…

Read More

മാനം തെളിഞ്ഞു : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്: നിര്‍മ്മാണോദ്ഘാടനം (മാര്‍ച്ച് 6) വൈകുന്നേരം അഞ്ചിന്

  konnivartha.com: പത്തനംതിട്ടയുടെ ഏറ്റവും വലിയ സ്വപ്ന വികസന പദ്ധതി ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 2018 ല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ അനുവദിക്കുകയും വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡി പി ആർ) തയ്യാറാക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പായി മുനിസിപ്പാലിറ്റിയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഒപ്പിടേണ്ടതായ ഘട്ടത്തില്‍ ആ കാലയളവിലെ നഗരസഭ ഭരണസമിതി ഒപ്പുവെച്ചില്ല. ധാരണാ പത്രത്തിലെ രണ്ട് ക്ലോസുകള്‍ മാറ്റണമെന്ന്…

Read More

നാടിന്‍റെ  ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ ലക്ഷ്യം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

  നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഭൗമ വിവര പഞ്ചായത്ത് പ്രഖ്യാപനവും റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധികാര വികേന്ദ്രീകരണം നടത്തിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവന്ന നാടിന്റെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന് 30 സുരക്ഷാ സങ്കേതം അടങ്ങിയ ലേബൽ വരുന്നു

  സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആൻഡ് ട്രെയ്സ് സൌകര്യമാണ്. മദ്യ വിതരണ ശൃംഖലയിൽ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉൽപ്പന്ന സുരക്ഷയും, കാര്യക്ഷമമായ ഇൻവെന്ററി മാനേജ്‌മെന്റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം പൂർണമായും തത്സമയം അധികൃതർക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൌകര്യമൊരുക്കുന്നു. ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും, ഏത് വെയർഹൌസിൽ സൂക്ഷിച്ചുവെന്നും, എപ്പോഴാണ് വിൽപ്പന സ്റ്റോക്കിൽ വന്നത് എന്നുമെല്ലാം അറിയാനാവും. ഉൽപ്പന്നത്തിന്റെ ആധികാരികത ഓരോ ഉപഭോക്താവിനും പരിശോധിച്ച് ഉറപ്പിക്കാനുള്ള സംവിധാനമൊരുക്കുക വഴി വിൽപ്പനയിലെ സുതാര്യത വർധിക്കുന്നു. നികുതി വെട്ടിപ്പ് പൂർണമായും അവസാനിപ്പിക്കാനും സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.ഹോളോഗ്രാം സി…

Read More

അട്ടത്തോട് ഗവ.ട്രൈബല്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ശിലാഫലകം അനാച്ഛാദനം ചെയ്തു

  അറിവ് നേടാനുള്ള അവസരം കുട്ടികള്‍ പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.   സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ വികസപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടതും അറിവ് അഭ്യസിക്കാന്‍ കഴിയാതെ വരുന്നതുമായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ അവരെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് എത്തിക്കാന്‍ സാധിക്കൂ.   ഏകധ്യാപിക വിദ്യാലയത്തില്‍ നിന്നും എല്‍പി സ്‌കൂളിലേക്ക് ഉള്ള സ്‌കൂളിന്റെ വികസനം കുട്ടികള്‍ക്ക് അറിവിന്റെ ലോകത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും ഭാവിയില്‍ എല്‍പിയില്‍ നിന്നും യുപി തലത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹോസ്റ്റല്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റാന്നിയിലെ ഭാവിയുടെ ചുവട്…

Read More