കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത:റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 22-05-2024 :പത്തനംതിട്ട, ഇടുക്കി 23-05-2024 :ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട്   22-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 23-05-2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 24-05-2024: ഇടുക്കി, പാലക്കാട്…

Read More

മണിയാര്‍ ബാരേജിന്‍റെ  സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം

  konnivartha.com: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ പരമാവധി 100 സെ.മി എന്ന തോതിലാവും ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കുക. ഇത്തരം സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. അതിനാല്‍ കക്കാട്ടാറിന്റെയും , പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു…

Read More

പത്തനംതിട്ട ജില്ലയില്‍ 23 വരെ ക്വാറിയും മണ്ണ് നീക്കലും നിരോധിച്ചു

  konnivartha.com: ഈമാസം 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. മലയോരത്തുനിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതു പ്രവര്‍ത്തനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അതത് താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടണം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221 മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293 അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826 റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214 തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203 കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.

Read More

നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യത

  konnivartha.com: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.   വെള്ളത്തിലിറങ്ങുന്നവർ…

Read More

അതി തീവ്രമഴ: നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം 26ലേക്ക് മാറ്റി

  konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തതിൽ അടിമാലിയിലും മൂന്നാറിലുമായി തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം 26 ലേക്ക് മാറ്റി. അതി തീവ്രമഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും മുൻനിർത്തി ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനോത്സവം മാറ്റിയത്. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ കാര്യപരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. അടിമാലിയിൽ ഹരിത കേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജെവ വൈവിധ്വ വിജ്ഞാന കേന്ദ്രത്തിലാണ് ആദ്യ ദിനം പഠനോത്സവം നടക്കുന്നത്.

Read More

കനത്ത മഴ : പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു

konnivartha.com: കനത്ത മഴ : പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു കണ്‍ട്രോള്‍ റൂം konnivartha.com കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221 മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293 അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826 റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214 തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203 കോന്നി തഹസില്‍ദാര്‍ : 0468 2240087 , 8547618430

Read More

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി : 21 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 21-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 19-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം 20-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം 21-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം…

Read More

കനത്ത മഴ ;പത്തനംതിട്ട ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18-05-2024 :പത്തനംതിട്ട 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 18-05-2024: തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം 20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം…

Read More

കനത്ത മഴ : കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവ മെയ് 23 വരെ നിരോധിച്ചു

  യാത്രാ നിരോധനം konnivartha.com: രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും മെയ് 23 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

Read More

പ്രകൃതിക്ഷോഭം: കോന്നിയടക്കം ലിസ്റ്റില്‍ ഉള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്

  konnivartha.com; പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പത്തനംതിട്ട – പ്രകൃതിക്ഷോഭം – ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരേയും, ജിളോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതി എന്നിവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലും താമസിക്കുന്നവരേയും മാറ്റി താമസിപ്പിക്കുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക  Evacuation (1)

Read More