konnivartha.com: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര മെയ് 30 വൈകിട്ട് ആറിന് കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും. കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രശസ്ത എഴുത്തുകാരനും കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സലറുമായ ഡോ. കെ എസ് രവികുമാര്‍, പറയുന്ന കഥയും എഴുതുന്ന കഥയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.കോന്നി ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സലില്‍ വയലാത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ . കവിയും അധ്യാപകനുമായ കോന്നിയൂര്‍ ബാലചന്ദ്രന്‍, ആകാശവാണി അസി. ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, ആകാശവാണി പ്രോഗ്രാം മേധാവി വി. ശിവകുമാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ജി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ശാസ്താംകോട്ട ആദി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു
konnivartha.com: പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കല്‍ കെയറിന് ഉപകരണങ്ങള്‍ വാങ്ങാനായി എംഎല്‍.എ. ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്…
Read Moreമദ്യനയം : ടൂറിസം ഡയറക്ടറേറ്റിന് ബന്ധമില്ല: ടൂറിസം ഡയറക്ടർ
konnivartha.com: സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ അറിയിച്ചു. വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, MICE ടൂറിസത്തിനു നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നു സർക്കാരിലേക്കു നൽകിയിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്കു വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിന്റെ പ്രതിനിധികളുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ടൂറിസം…
Read More512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന
52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ konnivartha.com: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ…
Read Moreകാലാവസ്ഥ മുന്നറിയിപ്പ് ( 24/05/2024 )
കേരള തീരത്തിന് സമീപം ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഇന്ന് (മേയ് 24) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മേയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. മേയ് 25 ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും മേയ് 25 വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യത. തുടര്‍ന്ന് മേയ് 26 നു രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ –…
Read Moreസര്‍ഗോത്സവം അരങ്ങ് 2024 നടത്തി
കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത…
Read Moreഎസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനുമോദിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ളാഹ സ്വദേശി ജെ. ആരതി, അരയാഞ്ഞിലിമണ്ണ് സ്വദേശി അന്‍സാ മരിയാ സാജന്‍, അടിച്ചിപ്പുഴ സ്വദേശി എന്‍.എസ് അലീന, വെച്ചൂച്ചിറ സ്വദേശി ആന്‍ മേരി സെബാസ്റ്റ്യന്‍, വെച്ചൂച്ചിറ സ്വദേശി ജിബിന്‍ ജെയിംസ് ജോസ്, പുല്ലാട് സ്വദേശി സുനി രാജപ്പന്‍ എന്നീ വിദ്യാര്‍ഥികളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഇന്‍ എഡ്യൂക്കേഷന്‍ ഡോ. പി സുചിത്ര നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. റാന്നി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, എസ് റ്റി പ്രൊമോട്ടര്‍ പി. എസ് സുബിഷ, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍,…
Read Moreപകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്‍റെ സംസ്ഥാനതല ആർ.ആർ.ടി. നിലവിൽ വന്നു
konnivartha.com: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക് ഉറപ്പാക്കും. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആർആർടി നൽകുന്ന നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ആർആർടി യോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങൾ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനൽക്കാലം…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/05/2024 )
ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി പെരുനാട്ടില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ബോഡി യോഗം ഈമാസം 29ന് പെരുനാട് മാത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, സി.ഇ.ഒ. എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും കൃത്യമായി പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.എസ്. മോഹനനും സെക്രട്ടറി കെ.കെ ശ്രീധരനും അഭ്യര്‍ത്ഥിച്ചു. റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2021-22, 2022-23, 2023-24 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടിക ജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളില്‍നിന്നും നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്സി /എസ്റ്റി യുടെ ഭാഗമായി സ്റ്റൈപന്റോടെ ഒരുവര്‍ഷം നീളുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു. പ്രായപരിധി: 18-30 വയസ്. കുടുംബ വരുമാനം മൂന്നു ലക്ഷം…
Read Moreപത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട ജില്ലയില്‍ (മെയ് 22) റെഡ് അലര്‍ട്ട്; ( മെയ് 23) മഞ്ഞ അലര്‍ട്ട് konnivartha.com: പത്തനംതിട്ട ജില്ലയില്‍ ( മെയ് 22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (മെയ് 23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25 വരെ മഞ്ഞ അലര്‍ട്ടാണ് ജില്ലയ്ക്കുള്ളത്. 22 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ടുള്ളത്. 22 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. 23 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. . വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം: കളക്ടര്‍ കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ സ്വകാര്യ…
Read More