കേന്ദ്രമന്ത്രിസഭാ യോഗതീരുമാനം ( 10/06/2024 )

  പ്രധാൻമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും 3 കോടി വീടുകൾ നിർമിക്കാൻ ഗവണ്മെന്റ് സഹായം നൽകും അർഹരായ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിനായി 2015-16 മുതലാണ് ഇന്ത്യാ ഗവൺമെന്റ്, പ്രധാൻമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്. പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനി​ടെ ഭവനപദ്ധതികൾക്കു കീഴിൽ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്കായി മൊത്തം 4.21 കോടി വീടുകൾ പൂർത്തീകരിച്ചു. പിഎംഎവൈ പ്രകാരം നിർമിക്കുന്ന എല്ലാ വീടുകളിലും ഗാർഹിക ശൗചാലയങ്ങൾ, എൽപിജി കണക്ഷൻ, വൈദ്യുതി കണക്ഷൻ, വീട്ടിൽ പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷൻ തുടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നു. അർഹരായ കുടുംബങ്ങളുടെ എണ്ണത്തിലെ വർധന കാരണമുണ്ടാകുന്ന പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അധികമായി മൂന്നുകോടി ഗ്രാമീണ-നഗര കുടുംബങ്ങൾക്കു വീടുകൾ നിർമിക്കാൻ സഹായം നൽകുന്നതിന് ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനമായി. Govt…

Read More

നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

    ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം നേടിയത് 50 പേറ്റന്റുകള്‍ പുതിയ ആറ് പേറ്റന്റുകളുടെ സാങ്കേതികവിദ്യാ കൈമാറ്റ വിശദാംശങ്ങള്‍ പങ്കുവെച്ച് ഗവേഷകര്‍ konnivartha.com: ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും മികവിന്റെ തിളക്കവുമായി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. രാജ്യത്തെ മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം 50 പേറ്റന്റുകള്‍ നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. പി ആര്‍ ഹരികൃഷ്ണ വര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആറ് പേറ്റന്റുകളുടെ സാങ്കേതിക വിദ്യാ കൈമാറ്റ വിശദാംശങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അണുബാധയേറ്റ എല്ലുകളിലേക്ക് ബീഡുകള്‍ മുഖേന…

Read More

Starliner Docks to Space Station: NASA

    NASA astronauts Butch Wilmore and Suni Williams, aboard Boeing’s Starliner spacecraft, successfully docked at the International Space Station at 1:34 p.m. EDT on Thursday, June 6. As part of the agency’s Commercial Crew Program, NASA’s Boeing Crew Flight Test will help validate the transportation system, launch pad, rocket, spacecraft, in-orbit operations capabilities, and return to Earth with astronauts aboard as the agency prepares to certify Starliner for rotational missions to the space station.

Read More

മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം സജിത്ത് പരമേശ്വരന്‍ ഏറ്റുവാങ്ങി

  പ്രൊഫ. കെ.വി.തമ്പി പതിനൊന്നാമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരംസജിത്ത് പരമേശ്വരനും നൽകി konnivartha.com/ പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും,സാഹിത്യക്കാരനും ,നടനും, പത്ര പ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഭാശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപ്പോലെയുള്ളവർ ഇതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകി .പ്രസ്സ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി തമ്പി അനുസ്മരണം…

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ൽ കോഴ്സുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന “Introduction to Artificial Intelligence” എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 11 മുതൽ 15 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 500 രൂപയാണ്. കോഴ്സ് രജിസ്ട്രേഷൻ ലിങ്ക് :https://www.ihrd.ac.in/index.php/ai12

Read More

ലോക പരിസ്ഥിതിദിനം : സംസ്ഥാനതല ആഘോഷത്തിന് മുഖ്യമന്ത്രി തുടക്കം കുറിക്കും

  ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ആരംഭം ക്ലിഫ് ഹൗസിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂൺ 5 നു രാവിലെ 9ന് ക്ലിഫ് ഹൗസിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിസ്ഥിതിദിന പരിപാടിയിൽ വട്ടിയൂർക്കാവ് എം.എൽ.എ വി. കെ. പ്രശാന്ത്, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണ്ണിന്റെ സ്വാഭാവികത നിലനിർത്തുക, വരൾച്ച പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുക എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകി ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന യുണൈറ്റഡ് നേഷൻസ് ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാനത്താകമാനം ഫലവൃക്ഷ തൈകൾ നടും. കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് കൃഷി രീതി ചിട്ടപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ലക്ഷ്യമിടുന്നത്. അതേ ദിവസം…

Read More

എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും:മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരോഗ്യ വകുപ്പ് സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസിഡര്‍മാരായാണ് കാണുന്നതെന്നും…

Read More

എയർപോർട്ട് മാനേജ്‌മെന്റ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി കോഴ്സുകൾ

  ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ എയർപോർട്ട് മാനേജ്‌മെന്റ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി ഡിപ്ലോമ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9074874208.

Read More

പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു

പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ വസ്തുക്കള്‍ കൈകാര്യംചെയ്യുക, ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കാം. ഓവുചാല്‍ തടസപ്പെടുത്തിയാല്‍ 15,000 – 30,000 രൂപ, പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താല്‍ 5000 രൂപ മുതല്‍ 10,000 വരെ , വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തില്ലെങ്കില്‍ 2000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത്…

Read More

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു

  konnivartha.com: കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി . ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍ ആണ് ദിനവും എത്തുന്നത്‌ എങ്കിലും എത്തുന്ന ആളുകള്‍ സ്വയം സുരക്ഷ ഒരുക്കി മാത്രമേ ഈ പാറയിലും വെള്ളത്തിലും ഇറങ്ങാവൂ . പാറയില്‍ വെള്ളം വീണു വഴുക്കല്‍ ഉണ്ട് .കൂടാതെ കാട്ടു അട്ടയുടെ വിഹാര കേന്ദ്രം ആണ് .അട്ട കടിച്ചാല്‍ പറിച്ചു കളഞ്ഞാല്‍ അതിന്‍റെ കൊമ്പ് മാംസത്തില്‍ ഉണ്ട് .പിന്നീട് വലിയ ശാരീരിക ദോഷം വരുത്തും . വെള്ളത്തില്‍ നിറയെ പരാദ ജീവികള്‍ ഉണ്ട് .ഇവയും കടിയ്ക്കും .…

Read More