വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

  KONNIVARTHA.COM: വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്നത് ലക്ഷ്യമിട്ട് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത് പ്രവർത്തന സജ്ജമായി. മികവുറ്റതും നൂതനവുമായ തൊഴിൽ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി വിടവ് നികത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുക, ലോകോത്തര നിലവാരമുള്ള നൈപുണ്യ കോഴ്സുകളിലേക്ക് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വഴി തുറക്കുകയും ആഗോള തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജോലിസാധ്യതകള്‍ യുവാക്കൾക്ക് ലഭ്യമാക്കുകയുമാണ് സ്കിൽ പാർക്ക് ലക്ഷ്യം വയ്ക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന നൈപുണ്യ പരിശീലനത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാകും വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്. അസാപ് കേരള…

Read More

മൻ കി ബാത്ത് മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു

  konnivartha.com: മൻ കി ബാത്തിലൂടെ രാജ്യ നിർമാണത്തിന് സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന്‍ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ്‍ മത്സരങ്ങളും വായനാദിനാചരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് നൽകുന്നു എന്ന രീതിയിൽ മൻ കി ബാത്തിന്റെ സ്വാധീനം പരിശോധിക്കുന്നതിനാണ് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ വിജയികൾ സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുത്തത് ഓർമ്മിപ്പിച്ച കേന്ദ്ര മന്ത്രി ഇത്തരം വേദികളിൽ കേരളത്തിന് ശക്തിയോടെ പങ്കെടുക്കാൻ സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഈ ക്വിസ് മത്സരമെന്നും പറഞ്ഞു. വായനയുടെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കി നൽകിയ പി എൻ പണിക്കരെ അദേഹത്തിന്റെ ചരമ ദിനത്തിൽ ശ്രീ…

Read More

ഐ.എൻ.എസ്. ദ്രോണാചാര്യയിൽ പരീക്ഷണ വെടിവയ്പ്: ജാഗ്രത പാലിക്കണം:ദക്ഷിണ നാവിക കമാൻഡ്

  ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജൂലൈ 1, 5, 8, 12, 15, 19, 22, 26, 29, ആഗസ്റ്റ് 2, 5, 9, 12, 16, 19, 23, 26, 30, സെപ്റ്റംബർ 2, 6, 9, 13, 16, 20, 23, 27, 30 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്നവരും നാവികരും ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു.

Read More

കോന്നി പബ്ലിക്ക് ലൈബ്രറി അറിയിപ്പ് : ജൂലൈ 18 വരെ വായനാമാസമായി ആചരിക്കും

  konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായനാമാസമായി ആചരിക്കുന്നതിന് തീരുമാനിച്ചു. ജൂൺ 19-ന് വൈകിട്ട് 6 മണിക്ക് കോന്നി  ടൗണിൽ വെച്ചു പി.എൻ. പണിക്കർ അനുസ്മരണം   കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വനിതസംഗമം, ബാലോത്സവം , യുവജനസദസ് , സ്ക്കൂളുകളിൽ എഴുത്തുപെട്ടി സ്ഥാപിക്കൽ,സാഹിത്യ ചർച്ചകൾ, അനുസ്മരണ പരിപാടികൾ,പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, എല്ലാവർക്കും അംഗത്വം നൽകൽ, ശാസ്ത്രലൈബ്രറിയുടെ ഉദ്ഘാടനം എന്നീ പ്രധാന പരിപാടികൾ നടത്തുന്നതിന് നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറി പ്രസിഡൻ്റ്  സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്. കൃഷ്ണകുമാർ, എൻ.എസ്. മുരളി മോഹൻ, കെ.രാജേന്ദ്രനാഥ്, ജി.രാജൻ,ശശിധരൻനായർ എന്നിവർ സംസാരിച്ചു

Read More

മന്‍കീ ബാത്ത് സീസണ്‍ 3 ക്വിസ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

  konnivartha.com: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന്‍ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ്‍ മത്സരങ്ങളും വായനാദിനാചരണവും നാളെ(2024 ജൂണ്‍ 19) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ രാവിലെ 9.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ വായനാദിനം ഉദ്ഘാടനം ചെയ്യും. നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ ശ്രീ എം അനില്‍കുമാര്‍, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി. റാണി എം അലക്‌സ്…

Read More

കർഷകർ സംരംഭക മനോഭാവം വളർത്തണം:കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

  konnivartha.com: കർഷകർ സംരംഭക മനോഭാവം വളർത്തണം എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. കിസാൻ സമ്മാൻ നിധിയുടെ പതിനേഴാമത്തെ ഗഡു വിതരണം ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വാരാണസിയിൽ നടന്ന കിസാൻ സമ്മേളനുമായി ബന്ധപ്പെട്ട് കോട്ടയത്ത് കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കാനായി കർഷകർ തന്നെ വാമൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും അവർ തന്നെ സ്വയം മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തനത് കൃഷി രീതികളിലേക്ക് ശ്രദ്ധ തിരിയുന്ന കാലഘട്ടമാണിത്. കേരളത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വകുപ്പാണ് ഫിഷറീസ് എന്നും, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര ഗവണ്മെന്റ് ആവശ്യമുള്ളത്ര ഫണ്ടുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷി ആധുനികവൽക്കരിക്കാനും പ്രദേശത്തെ കർഷകർക്ക് വരുമാനം വർധിപ്പിക്കാനുള്ള സഹായങ്ങൾ…

Read More

കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

  konnivartha.com:  മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ജൂണ്‍ 24-ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മുമ്പാകെ രാഷ്ട്രപതി ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യും.

Read More

വിഎച്ച്എസ്ഇ മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19 മുതൽ 21 വരെ

  ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് www.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന്/ രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല. മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 19 മുതൽ ജൂൺ 21 വൈകുന്നേരം നാലു വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. ഈ അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച…

Read More

കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേക്ക് എൽ ഇ ഡി ടിവി നല്‍കി

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലേക്ക് 32 ഇഞ്ചിന്‍റെ എൽ ഇ ഡി ടിവി, വികാസ്, സമ്പൂർണ്ണ ഗൃഹോപകരണശാല, കുളത്തുങ്കൽ സ്പോൺസർ ചെയ്തത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വികാസ് കുളത്തിങ്കൽ ശാഖയുടെ മാനേജറിൽ നിന്നും പ്രസിഡന്‍റ് അനി സാബു തോമസ് ഏറ്റുവാങ്ങി

Read More

കുവൈത്ത് തീ പിടിത്തം; മരിച്ചവരില്‍ 14 മലയാളികള്‍; എല്ലാവരെയും തിരിച്ചറിഞ്ഞു

    Konnivartha. Com :കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 14 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്‍, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, കൊല്ലം ശൂരനാട് ഷമീര്‍, വെളിച്ചിക്കാല ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ സാജന്‍ ജോര്‍ജ്, കാസര്‍കോട് ചെര്‍ക്കള രഞ്ജിത് , തൃക്കരിപ്പൂര്‍ കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിന്‍ എബ്രഹാം സാബു, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, തിരൂര്‍ കൂട്ടായി സ്വദേശി നൂഹ്, പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് വിദേശകാര്യ സഹമന്ത്രി കീ‍ർത്തി വർധൻ സിങ് പറഞ്ഞു. കുവൈത്ത് മഹ്മദി ഗവര്‍ണറേറ്റിലെ…

Read More