Konnivartha. Com :ഡിജിറ്റല്‍ റിസര്‍വെ പദ്ധതിയിലൂടെ റാന്നി താലൂക്കിലെ ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി, കോഴഞ്ചേരി താലൂക്കിലെ ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മൈലപ്ര, കോന്നി താലൂക്കിലെ തണ്ണിത്തോട്, പ്രമാടം, കോന്നിത്താഴം വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയായി. ഈ വില്ലേജുകളില്‍ ഭൂ ഉടമകള്‍ ഒക്ടോബര്‍ 30 നു മുമ്പ് എന്റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിച്ച് സ്ഥലം ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ അവസരം. കോന്നിത്താഴം, തണ്ണിത്തോട്, മൈലപ്ര, പ്രമാടം വില്ലേജുകളിലെ ഭൂ ഉടമകള്‍ അടുര്‍ റീസര്‍വെ സൂപ്രണ്ടോഫിസിലും, ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി വില്ലേജുകളിലെ ഭൂ ഉടമകള്‍ പത്തനംതിട്ട റിസര്‍വെ നം-1 സൂപ്രണ്ടോഫിസിലും കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ വില്ലേജുകളിലെ ഭൂ ഉടമകള്‍ പത്തനംതിട്ട റിസര്‍വെ നം-2 സൂപ്രണ്ടോഫിസിലും ബന്ധപ്പെടണം.
Read Moreവിഭാഗം: Digital Diary
‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത
‘ദന’ ചുഴലിക്കാറ്റ് (Cyclonic Storm) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. ഇന്ന് രാത്രി/നാളെ അതിരാവിലെയോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (2024 ഒക്ടോബർ 24 & 25) അതി ശക്തമായ മഴക്കും ഒക്ടോബർ 24 -27 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
Read More2 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97% സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68% സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 128 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക്…
Read Moreഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍
konnivartha.com: അമൃതകാലത്തിന്റെ അഭിലാഷങ്ങളെ ഊര്‍ജവും പുതുമയും കൊണ്ട് മുന്നോട്ട് നയിക്കുന്ന, ഇന്ത്യന്‍ ഭാവിയുടെ ദീപശിഖയാണ് ‘ദേശ് കാ യുവ’. രാജ്യം ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഈ വിപുലീകരണം വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല; സാങ്കേതികവിദ്യ വഴി ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന ലോകം സൃഷ്ടിക്കുന്നതിനു കൂടി വേണ്ടിയാണ്. ഡിജിറ്റലൈസേഷന്റെ ഉയര്‍ച്ച പുതിയ സാധ്യതകള്‍ തുറക്കുകയും ഒരുകാലത്ത് അപ്രാപ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ദശലക്ഷക്കണക്കിനുപേരെ പ്രാപ്തരാക്കുകയും ചെയ്തു. സമഗ്ര വാര്‍ഷിക മോഡുലാര്‍ സര്‍വേ (ജൂലൈ 2022 – ജൂണ്‍ 2023) ഈ മാറ്റത്തെ ചിത്രീകരിക്കുകയും, ഗ്രാമീണ യുവാക്കള്‍ പ്രത്യേകിച്ചും, സാങ്കേതികവിദ്യയെ എങ്ങനെ സ്വീകരിക്കുന്നുവെന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ സമന്വയിപ്പിക്കുന്നുവെന്നും മേഖലകളിലുടനീളമുള്ള വിടവ് നികത്തുന്നുവെന്നും വെളിപ്പെടുത്തുന്നു. ഗ്രാമീണ ഇന്ത്യയിലെ മൊബൈല്‍ ഉപയോഗം കൂടുതല്‍ യുവജനങ്ങള്‍ സാങ്കേതികവിദ്യ സ്വീകരിക്കുകയും ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുകയും ചെയ്യുന്നതിനാല്‍ ഗ്രാമീണ ഇന്ത്യ…
Read Moreകോന്നി വകയാര്‍ സൊസൈറ്റി തിരഞ്ഞെടുപ്പ് : തള്ളികളഞ്ഞ പത്രിക സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്
konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ മെമ്പറുടെ പത്രിക തള്ളികളഞ്ഞ വരണാധികാരിയുടെ ഉത്തരവ് കേരള ഹൈക്കോടതി അസ്ഥിരപ്പെടുത്തി . മത്സര രംഗത്ത് ഉള്ള അഡ്വ സി വി ശാന്ത കുമാറിന് മത്സരിക്കാന്‍ ഹൈക്കോടതി പ്രത്യേക അനുമതി നല്‍കി ഉത്തരവായി . വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ശാന്തകുമാര്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയത് അവസാന നിമിഷം വരണാധികാരി തള്ളി .ഇതിനു എതിരെ ആണ് ശാന്തകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത് .മത്സരിക്കാന്‍ ശാന്തകുമാറിന് എല്ലാ അവകാശവും ഉണ്ടെന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി അനുമതി നല്‍കി . 215700365792024_1(1)
Read Moreഎസ്. ഷൈജയ്ക്ക് പത്തനംതിട്ട ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം
konnivartha.com:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവിയോട് അനുബന്ധിച്ച മലയാളദിനാചരണത്തിന്റെയും ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഓഫീസ് ജോലിയില്‍ മലയാളം ഉപയോഗിക്കുന്നതിലെ മികവ് പരിഗണിച്ചുള്ള പുരസ്‌കാരത്തിന് റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ അര്‍ഹയായി. നവംബര്‍ ഒന്നിന് കലക്‌ട്രേറ്റില്‍ സംഘടിപ്പിക്കുന്ന മലയാളദിന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ 10,000 രൂപയുടെ പുരസ്‌കാരവും സദ്‌സേവന രേഖയും സമ്മാനിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ജേതാവിനെ തിരഞ്ഞെടുത്തത്.
Read Moreസെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടി
konnivartha.com/ചേർത്തല: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീളുന്ന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും എഡിഎം ആശാ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ചേർത്തല പവർഹൗസ് റോഡ് അന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന ത്രിദിന പരിപാടി വ്യാഴാഴ്ച്ച വരെ നീളും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള- ലക്ഷദ്വീപ് റീജിയൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.പാർവതി ഐഐഎസ് ആമുഖ പ്രഭാഷണം നടത്തി.ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജെ. മായാ ലക്ഷ്മി , വാർഡ് കൗൺസിലർ മിത്രവിന്ദ ഭായി, എസ്ബിഐ ആലപ്പുഴ റീജിയൻ മാനേജർ സുരേഷ് ഡി.തോമസ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ…
Read Moreകാട്ടാനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു
konnivartha.com: ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വേണ്ടി വനം വകുപ്പ് ടെൻഡർ ക്ഷണിച്ചു. 20 ലക്ഷം രൂപ അടങ്കൽ തുകയിൽ 6.400 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.24/10/2024 ൽ ടെൻഡർ ഓപ്പൺ ചെയ്യും.തുടർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് 10 ദിവസത്തിനുള്ളിൽ പണികൾ ആരംഭിക്കാൻ കഴിയും എന്ന് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.. മണക്കയം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അള്ളുങ്കൽ ഡാം വരെ 2.5 കിലോമീറ്റർ ദൂരം ഒരു റീച്ചും ഡാം മുതൽ സീതത്തോട് ജംഗ്ഷന് സമീപം വരെ 3.9 കിലോമീറ്റർ ദൂരം മറ്റൊരു റീച്ചുമായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഒക്ടോബർ 11 ന് ചിറ്റാർ പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് സൗരോർജ്ജ…
Read Moreശബരിമല തീർത്ഥാടനം : കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും
konnivartha.com: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിനായി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽ കണ്ടുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ കർശനമായ പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ…
Read Moreപത്തനംതിട്ട :ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. ചെയര്‍മാന്‍ അഡ്വ.എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. സഹോദരന്‍ കൊല്ലപ്പെട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലായെന്ന മല്ലപ്പള്ളി ആനിക്കാട് സ്വദേശികളുടെ പരാതി പരിഗണിച്ച കമ്മീഷന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും വിചാരണനടപടികള്‍ നടന്നു വരുന്നുവെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
Read More