konnivartha.com: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍ നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415. തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം. 7, റാന്നി പഞ്ചായത്ത് ഹാള്‍, റാന്നി, അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര. 12,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം. 15, വെച്ചൂച്ചിറ പഞ്ചായത്ത് ഹാള്‍,അത്തിക്കയം, നാറാണംമൂഴി, വെച്ചുച്ചിറ, ചേത്തയ്ക്കല്‍, കൊല്ലമുള. 19,കോന്നി പഞ്ചായത്ത് ഹാള്‍, കോന്നി, കോന്നിതാഴം, ഐരവണ്‍, പ്രമാടം. 21, ഇലന്തൂര്‍പഞ്ചായത്ത് ഹാള്‍,ഇലന്തൂര്‍, പ്രക്കാനം. 23, ആറന്‍മുള പഞ്ചായത്ത് ഹാള്‍,ആറന്‍മുള, കിടങ്ങന്നൂര്‍. 26,ഏഴംകുളം പഞ്ചായത്ത്…
Read Moreവിഭാഗം: Digital Diary
പേരുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളവരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി
konnivartha.com: അധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടായ ആയിരക്കണക്കിന് ആളുകളുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. കേരളത്തിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിലെ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത് .ഇതോടെ ആണ് അങ്ങനെ ഉള്ള റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കിയത് എന്ന് അറിയുന്നു . റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് തുടര്‍ന്നുള്ള പരിശോധനയില്‍ പേരുകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയത് . ഇങ്ങനെ ഉള്ള റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. ഇല്ലെങ്കില്‍ ഭാവിയില്‍ അത്തരം ആളുകളുടെ റേഷന്‍ മുടങ്ങും . അധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ തമ്മില്‍ ഒരു അക്ഷരത്തില്‍ പോലും മാറ്റം ഉണ്ടെങ്കില്‍ ഭാവിയില്‍ ഇത്തരം കാര്‍ഡുകള്‍ മൂലം നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും .അതിനാല്‍ തുടക്കത്തില്‍ തന്നെ അത്തരം റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. പേരുകള്‍ ഒരേ പോലെ…
Read Moreപെരിയാർ കടുവാസങ്കേതം : ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും
konnivartha.com: പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോ?ഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാ?ഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തിരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശുപാർശ ചെയ്യും. യോഗത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി…
Read Moreകുടുംബശ്രീ : പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു
konnivartha.com: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു. ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിശീലനസ്ഥാപനങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു. കുളനട പ്രീമിയം കഫെയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, റാന്നി പഴവങ്ങാടി പ്രസിഡന്റ് റൂബി കോശി, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍. മോഹന്‍ദാസ്, കൊറ്റനാട് സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി റോബി, ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേര്‍സണ്‍സ്, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി…
Read Moreപത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം ഇന്നുമുതല്‍
konnivartha.com: പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്‌തകോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. എൺപതോളം പ്രസാധകർ പങ്കെടുക്കുന്ന മേളയില്‍ മലയാള പുസ്തകങ്ങൾക്ക് 35 ശതമാനം വരെയും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെയും കിഴിവ് ലഭിക്കും. ശനി രാവിലെ 10ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ വായനസന്ദേശം നൽകും. കൈപ്പട്ടൂർ തങ്കച്ചൻ എഴുതിയ കഫീൽ, വൈറസ്, വാസന്തി നമ്പൂതിരി എഴുതിയ വസന്തഗീതങ്ങൾ, പൊൻ നീലൻ എഴുതിയ പിച്ചിപ്പു എന്നീ പുസ്‌തകങ്ങളും പ്രകാശനം ചെയ്യും. പകൽ 2.30ന് കവിസമ്മേളനം കവി ഡോ. സി രാവുണ്ണി ഉദ്ഘാടനം…
Read Moreഓഫ്‌സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തുപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒബിസി / എസ്ഇബിസി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികാമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സി-ആപ്റ്റ് മുഖേന ലഭ്യമാക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും…
Read Moreകോന്നി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവി സ്വന്തമാക്കി
konnivartha.com: ഐ.എസ്.ഒ പദവി സ്വന്തമാക്കി കോന്നി ഗ്രാമപഞ്ചായത്ത്. സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 പദവിയാണ് കോന്നി ഗ്രാമപഞ്ചായത്ത് നേടിയിരിക്കുന്നത്. 2019 – 2022 കാലയളവിലേക്ക് ലഭിച്ച സർട്ടിഫിക്കേഷൻ വിവിധ കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ പോകുകയും 2022 ഡിസംബർ മാസം സെർട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു .പഞ്ചായത്തു നിലവിൽ 2024 – 2027 സെപ്റ്റംബർ കാലയളിവിലേക്കായി ആണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തിരിക്കുന്നത് . സർക്കാർ അംഗീകൃത സ്ഥാപനമായ TQ Cert Services Private limited ആണ് സേവനങ്ങൾ പരിശോധിച്ചു നിലവിൽ സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തിനെ ജനസൗഹൃദമാക്കി മാറ്റുക, മെച്ചപ്പെട്ട ഫ്രണ്ട് ഓഫീസ് സംവിധാനങ്ങള്‍ ലഭ്യമാക്കുക, പഞ്ചായത്തിലെ…
Read Moreവീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം
konnivartha.com:വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം. സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അതു തെറ്റാണ്. ഒരു രാജ്യവും സന്ദർശക വീസയിൽ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാൽ അതു നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും ഏജൻസി വാഗ്ദാനം ചെയ്ത ജോലി ആവില്ല അവിടെ ചെല്ലുമ്പോൾ ലഭിക്കുന്നതും. കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ,…
Read Moreകോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം
konnivartha.com: :6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷനായിരുന്നു.നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്മാർ,ജന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഒക്ടോബർ 15 ന് തിരുവല്ലയിൽ നടക്കുന്ന ജില്ലാ തല പട്ടയം മേളയിൽ കോന്നി താലൂക്കിലെ 30 പേർക്ക് പട്ടയം നൽകും. നിയോജക മണ്ഡലത്തിലെ ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തും. ഇതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും.പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത്…
Read Moreവനവാസി നഗറില്‍ ഗാന്ധിവരയുമായി ഡോ. ജിതേഷ്ജി
konnivartha.com: ‘ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി . ശബരിമല അട്ടത്തോട് വനവാസി നഗറില്‍ സംഘടിപ്പിച്ച ‘എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ‘ വേറിട്ട അനുസ്മരണപരിപാടിയായി. വനവാസി നഗറിലെ എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്. പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന ‘സുഗതവനം ‘ ചാരിറ്റബിൾ ട്രസ്റ്റ് വനവാസി നഗറില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി അനുസ്മരണച്ചടങ്ങുകളുടെ ഉദ്ഘാടനവും ഡോ. ജിതേഷ്ജി നിർവഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് ശബരിമല വാർഡ് മെമ്പർ മജ്ഞു പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനവാസി നഗര്‍ മൂപ്പന്‍ വി കെ നാരായണൻ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സംസ്ഥാന വനം വകുപ്പിന്റെ ‘വനമിത്ര’…
Read More