ഇന്ത്യാ ഗവൺമെന്റിന്റെ “നാഷണൽ ഡിജിറ്റൽ ഇന്ത്യ” സംരംഭത്തിന്റെ ഭാഗമായി, സിഐഎസ്എഫ് ഇ-സർവീസ് ബുക്ക് പോർട്ടലിന്റെ സമാരംഭം പ്രഖ്യാപിച്ചു. അത് എല്ലാ സേനാംഗങ്ങൾക്കും പ്രാപ്യമാക്കാനാകും. വിരമിക്കുന്ന ജീവനക്കാർക്കുള്ള പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് പുതിയ സംരംഭം രൂപകൽപ്പന ചെയ്തത്. നിലവിൽ സർവീസ് ബുക്കിന്റെ നേരിട്ടുള്ള കൈമാറ്റം, വിരമിക്കൽ കുടിശ്ശിക നൽകുന്നതിൽ മാസങ്ങൾ കാലതാമസം വരുത്തുന്നു. സർവീസ് ബുക്കിലേക്ക് ഓൺലൈൻ പ്രവേശനം നൽകുന്നതിലൂടെയും പുതുക്കൽ ഉറപ്പാക്കുന്നതിലൂടെയും സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ പുതിയ ഡിജിറ്റൽ ചട്ടക്കൂട്, സർവീസ് ബുക്ക് നേരിട്ടു കൈമാറുന്നതിന്റെ ആവശ്യകത ഇല്ലാതാക്കും. തത്സമയ ട്രാക്കിങ് ശേഷിയാണ് ഇ-സർവീസ് ബുക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കി, പെൻഷൻ ഫയലുകളുടെ തൽസ്ഥിതി യഥാസമയം നിരീക്ഷിക്കാൻ ഇപ്പോൾ കഴിയും. ഇത് നിരന്തരമായ അന്വേഷണങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സമയബന്ധിതമായി പുതിയ വിവരങ്ങൾ നൽകുകയും…
Read Moreവിഭാഗം: Digital Diary
ശബരിമല വാര്ത്തകള് /വിശേഷങ്ങള് (30/11/2024 )
ശബരിമല ക്ഷേത്ര സമയം (01.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതല് ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും. ശബരീശനായി പാൽ ചുരത്തി സന്നിധാനത്തെ ഗോശാല ശബരിമല: സന്നിധാനത്തെ ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കുന്ന പാൽ സന്നിധാനത്തെ ഗോശാലയിൽനിന്ന്. വെച്ചൂരും ജഴ്സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന സ്വദേശിയായ ആനന്ദ് സാമന്തോയാണ് ഒൻപതുവർഷമായി ഗോശാലയുടെ പരിപാലകൻ. പുലർച്ചെ ഒന്നരയോടെ ഗോശാല ഉണരുമെന്നും രണ്ടു മണിക്ക് ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കാനായി സന്നിധാനത്ത് പാൽ എത്തിക്കുമെന്നും ആനന്ദ് പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിനും പാൽ സന്നിധാനത്ത് എത്തിക്കും. പശുക്കളിൽ അഞ്ചെണ്ണം വെച്ചൂർ ഇനത്തിലുള്ളതും…
Read Moreഅനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തും. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവ്വീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.…
Read Moreഭിന്നശേഷി കുട്ടികളുടെ കലാമേള ‘കലാ പൂരം-2024’ നടന്നു
കുറ്റൂര് ഗ്രാമപഞ്ചായത്തും ശിശുക്ഷേമവകുപ്പും ചേര്ന്ന് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാമേള ‘കലാ പൂരം-2024’ തെങ്ങേലി മാര് സൈനീഷ്യസ് സ്മാരക സ്കൂളില് നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാന് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സാലി ജോണ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിശാഖ് വെണ്പാല, ജിനു തോമ്പുംകുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ ആര്. നായര്, ജോ ഇലഞ്ഞിമൂട്ടില്, ബിന്ദു കുഞ്ഞുമോന്, സിന്ധുലാല്, ആല്ഫാ അമ്മിണി ജേക്കബ്, ഐ സി ഡി എസ് സൂപ്പര്വൈസര് ബേനസീര് ബീരാന്, ഹെഡ്മിസ്ട്രസ് മറിയാമ്മ ജോസഫ് തുടങ്ങിയവര് പങ്കെടുത്തു.
Read Moreഭാഗ്യക്കുറി ക്ഷേമനിധി ബോര്ഡിന്റെ പ്രവര്ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്ജ്
ഭാഗ്യക്കുറി വില്പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്ക്കും വില്പ്പനക്കാര്ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്ഡ് നടത്തുന്ന പ്രവര്ത്തനങ്ങള് മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്ക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്ഹാളില് നിര്വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്കോളര്ഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികില്ത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികള് ക്ഷേമനിധി ബോര്ഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വില്പ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്ഡ് ചെയര്മാന് റ്റി. ബി. സുബൈര് അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാര്ഡ് കൗണ്സിലര് സിന്ധു അനില്, ജില്ലാ ഭാഗ്യക്കുറി ഓഫീസര് ഇന്ചാര്ജ് ആര്. ജയ്സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര് എസ്. ഷാജി, വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധകള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു
Read Moreവിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം
വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്. അപ്രതീക്ഷിത ചികിത്സാ ചെലവ് വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും. പരിരക്ഷ ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷുറൻസ് കവറേജ് സഹായകമാകും. പോളിസി നിബന്ധനകൾ മനസിലാക്കണം വയസ്, യാത്രയുടെ കാലയളവ്, ഏതു…
Read Moreയാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല :വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്ടിസി
കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ബസ് ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ. പമ്പയില് നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന് സര്വീസുകള് ത്രിവേണി ജങ്ഷനില് നിന്നാണ് ആരംഭിക്കുക. ദീര്ഘദൂര ബസുകള് പമ്പ ബസ് സ്റ്റേഷനില് നിന്നും ഓപ്പറേറ്റ് ചെയ്യുന്നു. ചെങ്ങന്നൂര്, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്ഘദൂര സര്വീസുകളുണ്ട് . കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്ട്ടേഡ് ബസ് സർവീസും ലഭ്യമാണ്. ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന്…
Read Moreശബരിമലയിൽ നെയ്യ് വിളക്ക് സമർപ്പിക്കാൻ ഭക്തർക്കവസരം
konnivartha.com; ശബരിമലയിൽ ഭഗവാൻ്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക് അവസരം. നെയ് വിളക്കിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തുംദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും ചേർന്ന് സന്നിധാനത്ത് നിർവഹിച്ചു. ഈ മണ്ഡലകാലത്ത് നവംബർ 29 മുതൽ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് ഭക്തർക്ക് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ്യ് വിളക്കിന് 1000 രൂപയാണ് ടിക്കറ്റ് ചാർജ് . ക്ഷേത്രത്തിന് സമീപമുള്ള അഷ്ടാഭിഷേക കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം. തുടർന്ന് നെയ്യ് വിളക്ക് സമർപ്പിക്കുവാനുള്ള സജ്ജീകരണങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ്, എ ഇ ഒ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ജയകുമാർ എന്നിവർ പങ്കെടുത്തു.…
Read Moreശബരിമല ക്ഷേത്ര സമയം (30.11.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതല് ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 29/11/2024 )
മാധ്യമ പ്രവര്ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക് മാധ്യമ അക്രഡിറ്റേഷന് പുതുക്കല് ഇന്നു (നവംബര് 30) അവസാനിക്കും മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന് 2025-ലേക്കു പുതുക്കല് (നവംബര് 30) അവസാനിക്കും. റിപ്പോര്ട്ടര്മാര് മീഡിയാ വിഭാഗത്തിലും എഡിറ്റോറിയല് ജീവനക്കാര് ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php പേജിലെത്തി അക്രഡിറ്റേഷന് നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല് നിലവിലുള്ള പ്രൊഫൈല് പേജ് ലഭിക്കും. പാസ്വേഡ് ഓര്മയില്ലാത്തവര് ‘ഫോര്ഗോട്ട് പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല് പുതിയ പാസ് വേഡ് നിങ്ങളുടെ അക്രഡിറ്റേഷന് കാര്ഡില് നല്കിയിട്ടുള്ള ഇ-മെയില് ഐഡിയില് എത്തും. (പുതിയ പാസ് വേഡ് മെയിലിന്റെ ഇന്ബോക്സില് കണ്ടില്ലെങ്കില് സ്പാം ഫോള്ഡറില് കൂടി പരിശോധിക്കണം.) പ്രൊഫൈലില് പ്രവേശിച്ചാല് ‘റിന്യൂ രജിസ്ട്രേഷന്’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്ക്കാം. തുടര്ന്ന്, അപ്ഡേഷനുകള് ‘കണ്ഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ…
Read More