കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു . കോന്നി തഹസിൽദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടന്റ് പദവിയിലേക്കാണ് മഞ്ജുഷയുടെ മാറ്റം. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കിയിരുന്നു .സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന.
Read Moreവിഭാഗം: Digital Diary
റാന്നി:ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതി:അഡ്വ പ്രമോദ് നാരായൺ എംഎൽഎ
konnivartha.com: റാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡുകളുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നൽകിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്തു പദ്ധതികൾ നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. റോഡുകളുടെ പേരും അവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന തുക ലക്ഷത്തിൽ ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു. konnivartha.com: പേഴുംപാറ – പത്താം ബ്ലോക്ക് (50), അഞ്ചു കുഴി – മുക്കം റോഡ് (50), നീരാട്ടുകാവ് മർത്തോമാ പള്ളിപ്പടി പുഞ്ചിരിമുക്ക് റോഡ് (25), ആഞ്ഞിലി മുക്ക് – കൊച്ചുകുളം – തെക്കേക്കര റോഡ് (30), വലിയകാവ് മന്ദമരുതി റോഡ് (25), മന്ദിരം പള്ളിപ്പടി – പുതുശ്ശേരി മല റോഡ് (40) , വഞ്ചികപ്പാറ – ചീനിക്കണ്ടം റോഡ് (40) , അത്തിയാൽ – മേത്താനം റോഡ് (30),…
Read Moreകോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചു
konnivartha.com:കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്.ഗവ. ഡ്രഗ് അനാലിസിസ്റ് ഗ്രേഡ് -l,ഗ്രേഡ് -ll, ഗ്രേഡ് -lll, മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണ തോതിൽ പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് കോന്നിയിൽ ലാബ് സ്‌ഥാപിച്ചത്.…
Read Moreയേശുദേവന്‍റെ ചിത്രം വരച്ചൊരു നാടൻ കരനെൽകൃഷി :പരമ്പരാഗത നെൽവിത്തുകളുടെ ശേഖരം
konnivartha.com: പത്തനംതിട്ട പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി. അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ…
Read Moreഹരിവരാസനം വിശ്വമോഹനം
ഹരിവരാസനം വിശ്വമോഹനം:ശബരിമല സന്നിധാനം ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ് ശബരിമല അയ്യപ്പനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന് പാടാറുള്ളത്. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു
Read Moreജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: കെ. ആൻസലൻ
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന്‍റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കം konnivartha.com: കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാർ എല്ലാ മേഖലകളിലും നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനായി സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ അനിവാര്യമാണെന്നും നെയ്യാറ്റിൻകര എം എൽഎ കെ. ആൻസലൻ. ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വിവിധ സർക്കാർ വകുപ്പുകൾ സഹകരിച്ച് ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം. ബോധവത്ക്കരണ പരിപാടികളിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ളവരിലേക്കും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം മേഖല ഓഫീസ് സംഘടിപ്പിക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും കാർഗിൽ ചിത്രപ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര നഗരസഭ, ഐസിഡിഎസ്, വിവിധ സർക്കാർ വകുപ്പുകൾ…
Read Moreകരുതലും കൈതാങ്ങും;പരാതികള് ഡിസംബര്‍ ആറ് വരെ സമര്പ്പിക്കാം
ഓണ്ലൈനായും പരാതി സമര്പ്പിക്കാം konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല് 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള് ഡിസംബര്‍ ആറുവരെ സമര്പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില് ഒറ്റതവണ രജിസ്ട്രേഷന് പൂര്ത്തിയാക്കി വ്യക്തിഗത ലോഗിന് ചെയ്തു പരാതി സമര്പ്പിക്കാം. അദാലത്തില് പരിഗണിക്കുന്ന വിഷയങ്ങള്, പരാതി സമര്പ്പിക്കാനുള്ള നടപടിക്രമം, സമര്പ്പിച്ച പരാതിയുടെ തല്സ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള് വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്പ്പിക്കാം. മന്ത്രിമാരായ വീണാ ജോര്ജും പി. രാജീവും അദാലത്തുകള്ക്ക് നേതൃത്വം നല്കും. താലൂക്ക്, തീയതി, വേദി എന്ന ക്രമത്തില് ചുവടെ. കോഴഞ്ചേരി, ഡിസംബര്‍ ഒമ്പത്, റോയല് ഓഡിറ്റോറിയം പത്തനംതിട്ട. മല്ലപ്പളളി, ഡിസംബര്‍ 10, സെന്റ് ജോണ്സ് ബഥനി ഓര്ത്തഡോക്സ് ചര്ച്ച് ഓഡിറ്റോറിയം, മല്ലപ്പളളി. അടൂര്, ഡിസംബര്‍ 12, സെന്റ് തോമസ് ഓര്ത്തഡോക്സ് ചര്ച്ച് പാരിഷ് ഹാള്,…
Read Moreആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ( 03/12/2024 )
konnivartha.com: ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു ( 03/12/2024 ) . മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
Read Moreഎയ്ഡ്‌സ് ദിനാചരണം :പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണറാലിയും സംഘടിപ്പിച്ചു
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ.പി മുകുന്ദന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.കെ.എസ് നിരണ്‍ ബാബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍.ദീപ, ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി. സുരേഷ് കുമാര്‍, ജില്ലാ ടിബി അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ കെ.വി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ ബോധവല്‍ക്കരണ…
Read Moreതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി
konnivartha.com: തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
Read More