konnivartha.com: മ്യാൻമറിലെ ഭൂചലനത്തെ തുടർന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസി നമ്പറുകൾ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ +66618819218 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. മ്യാൻമറിൽ ഭൂചനമുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത രാജ്യമായ തായ്‌ലൻഡിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.ഇതുവരെ ഇന്ത്യൻ പൗരൻമാർക്ക് അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് (12.50) മ്യാൻമറിലുണ്ടായത്.ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ചു .ആറു പ്രവിശ്യകൾ പൂർണമായി തകർന്നു.ആയിരത്തോളം ആളുകള്‍ക്ക് പരിക്ക് ഉണ്ട് . After powerful earthquake tremors recorded in Bangkok and in other parts of Thailand, the Embassy is closely monitoring the situation in…
Read Moreവിഭാഗം: Digital Diary
കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന്
konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ ചേരും
Read Moreഏപ്രില്‍ ഒന്നുമുതല്‍ 10 വരെ ഗ്രാമപഞ്ചായത്തുകളില്‍ സേവനം മുടങ്ങും
konnivartha.com: കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും കെ സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 10 വരെ പഞ്ചായത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ സേവനങ്ങള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന് വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍ അറിയിച്ചു. കോന്നി പഞ്ചായത്തില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ചു വരെ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല . ഏപ്രില്‍ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സേവനം മുടങ്ങും എന്ന് കോന്നി പഞ്ചായത്ത് സെക്രട്ടറി / അധ്യക്ഷ എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ 10വരെ ഇലന്തൂര്‍ പഞ്ചായത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ സേവനങ്ങള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയില്‍ എലിപ്പനി: മുന്‍കരുതല്‍ സ്വീകരിക്കണം
പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് വേനല്‍ മഴപെയ്യുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. കുട്ടികളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിപ്പനിക്ക് കാരണമായ ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ഇറങ്ങുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും. ശരീരത്തില്‍ മുറിവുകളോ പോറലുകളോ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങുകയോ കൈകാലുകള്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. പനിയുണ്ടായാല്‍ മലിനജലത്തില്‍ കളിക്കുകയോ, കുളിക്കുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറോട് പറയണം. വയലില്‍ പണിയെടുക്കുന്നവര്‍, ഓട,തോട്,കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരിലും ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും രോഗസാധ്യത കൂടുതലാണ്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി മുന്‍കരുതല്‍…
Read More“എമ്പുരാന്‍ ” തിരക്കില്‍ അമര്‍ന്ന് കോന്നി ” എസ് സിനിമാസ്”
konnivartha.com: മോഹന്‍ലാലിനെ നായകനാക്കി നടനായ പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാന്‍റെ’ പ്രദര്‍ശനം ആഗോളതലത്തില്‍ നടക്കുമ്പോള്‍ കോന്നിയില്‍ സിനിമ കാണുവാന്‍ ആളുകള്‍ ഓടി എത്തുന്നു .ഇന്നലെ മുതല്‍ കോന്നി എസ് സിനിമാസ്സില്‍ “എമ്പുരാന്‍ ” റിലീസ് ചെയ്തു . വൈകിട്ട് നല്ല തിരക്ക് അനുഭവപ്പെട്ടു ഏറെ നാളുകള്‍ക്ക് ശേഷം കോന്നി നിവാസികള്‍ എസ് സിനിമാസ്സിലേക്ക് കുടുംബപരമായി ഒഴുകി എത്തി . കോന്നി മേഖലയില്‍ ചിത്രീകരിച്ച “മാളികപ്പുറം “സിനിമ കാണാനായിരുന്നു മുന്‍പ് പ്രേക്ഷകരുടെ ഒഴുക്ക് കോന്നിയില്‍ ഉണ്ടായത് .അതിനു ശേഷം ഇപ്പോള്‍ കുട്ടികളും പ്രായമായവരും എല്ലാം കോന്നി എസ് സിനിമാസില്‍ എത്തി . നല്ല ചിത്രങ്ങള്‍ റിലീസ് ചെയ്‌താല്‍ കോന്നിയിലെ സിനിമ ആസ്വാദകര്‍ ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . കോന്നി ശാന്തി തിയേറ്റര്‍ മുഖം മിനുക്കി എസ് സിനിമാസ് എന്ന പേരില്‍ എത്തിയപ്പോള്‍ ഏറെ പിന്തുണ നല്‍കിയ…
Read Moreമ്യാൻമറില്‍ ശക്തമായ ഭൂചലനം : മരണം നൂറിലേറെ കടന്നു :ആയിരത്തോളം പരിക്ക്
മ്യാൻമറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെപേര്‍ മരണപ്പെടുകയും ആയിരത്തോളം ആളുകള്‍ക്ക് പരിക്ക് ഉണ്ടായി . 144 പേരുടെ ജീവന്‍ ഇതുവരെ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പറയുന്നു . 732 ആളുകളെ ഇതുവരെ ആശുപത്രിയില്‍ എത്തിച്ചു . ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകര്‍ന്നു . ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്.പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായി .മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു
Read Moreസീതത്തോട്ടില്‍ വാതക ശ്മശാനം സജ്ജമാക്കി ഗ്രാമ പഞ്ചായത്ത്
konnivartha.com: മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ പഞ്ചായത്ത്. ആങ്ങമൂഴി കൊച്ചാണ്ടിയില്‍ 55 സെന്റിലാണ് ആധുനിക സൗകര്യങ്ങളുള്ള ശ്മശാനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എഫ് സി ടൈഡ് ഫണ്ട് 44 ലക്ഷം രൂപ പദ്ധതിക്ക് വിനിയോഗിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. ആദ്യഘട്ടത്തില്‍ സാങ്കേതിക വിദഗ്ധര്‍ ജീവനക്കാരെ സഹായിക്കും.മലയോര ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നു ആധുനിക ശ്മശാനം. സ്ഥല പരിമിതി മൂലം മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പ്രതിസന്ധിയാണ് വാതകശ്മശാനത്തോടെ പരിഹരിക്കുന്നത്. എല്‍പിജി സിലിണ്ടറുകളാണ് ഉപയോഗിക്കുക. ദുര്‍ഗന്ധമില്ലാതെയും ദ്രുതഗതിയിലും മൃതദേഹം സംസ്‌കരിക്കാനാകും. പരിസ്ഥിതി മലിനീകരണം കുറയും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡം പാലിച്ചാകും പ്രവര്‍ത്തനം. നിലവില്‍ സീതത്തോട് മേഖലയിലെ ആദ്യ വാതക ശ്മശാനമാണ്. പരിസരത്ത് ചെടികള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണം സാധ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് പറഞ്ഞു.
Read Moreപത്തനംതിട്ട ‘ജില്ലാ വിജ്ഞാനിയം’പുസ്തകം പ്രകാശനം ചെയ്തു
konnivartha.com: പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം കല്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലയുടെ സാമൂഹ്യ -സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തിയ ‘ജില്ലാ വിജ്ഞാനിയം’പുസ്തകം റോയല്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . സാധാരണക്കാരും അവരുടെ പോരാട്ടവും ചരിത്രനിര്‍മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രതിസന്ധി നേരിടാനും മുന്നേറ്റത്തിനുള്ള ഊര്‍ജവും ചരിത്ര അറിവിലൂടെ സമൂഹം നേടും. വിപ്ലവങ്ങളിലൂടെയും സമരങ്ങളിലൂടെയും ആര്‍ജിച്ച സമത്വം, സഹോദര്യം, നീതി ആശയങ്ങള്‍ മെച്ചപ്പെട്ട സാമൂഹിക ക്രമത്തിലേക്ക് നയിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ചരിത്രഗ്രന്ഥം തയ്യാറാക്കുന്നത്. സാഹിത്യകാരന്‍ ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മയ്ക്ക് മന്ത്രി പുസ്തകം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ വിജ്ഞാനീയം ചീഫ് എഡിറ്ററുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലയിലെ സാമൂഹ്യ മാറ്റങ്ങള്‍,…
Read Moreവേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം
വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം : അള്‍ട്രാവയലറ്റ് കോന്നിയില്‍ കൂടി തന്നെ konnivartha.com: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചു എങ്കിലും താപനിലയില്‍ നേരിയ കുറവ് മാത്രം . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാ നിർദേശങ്ങൾ നല്‍കി വരുന്നു . ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ പല സ്ഥലവും മാറ്റമില്ലാതെ തുടരുന്നു . കോന്നി ,കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ അൾട്രാവയലറ്റ് സൂചിക മുന്നില്‍ ആണ് . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.…
Read Moreശല്യക്കാരായ കാട്ടുപന്നികളെ കോന്നിയില്‍ വെടി വെക്കും : അപേക്ഷകള്‍ സ്വീകരിക്കും
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും കൃഷിക്കു നാശവും വരുത്തുന്നതുമായ കാട്ടുപന്നികളെ നിലവില്‍ ഉള്ള നിയമ പ്രകാരം വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടറായ സന്തോഷ് സി മാമന്‍ എന്ന വ്യക്തിയെ ഗ്രാമപഞ്ചായത്ത്നിയമിച്ചു . ആക്രമണകാരികളും കൃഷിയ്ക്ക് നാശം വരുത്തുന്നതുമായ കാട്ടുപന്നികളെ വെടി വെക്കാന്‍ ഉള്ള അപേക്ഷകൾ പഞ്ചായത്ത് ഓഫീസില്‍ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു തോമസ് അറിയിച്ചു . ഒരു കാട്ടുപന്നിയെ വെടി വെച്ച് കൊല്ലുന്നതിനു 1500 രൂപയും കുഴിച്ചു ഇടുന്നതിനു 2000 രൂപയും നല്‍കും .ഒരു വര്‍ഷം ഒരു ലക്ഷം രൂപയാണ് ചിലവഴിക്കാന്‍ പഞ്ചായത്തിന് അധികാരം നല്‍കിയിരിക്കുന്നത് .
Read More