അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത:കാലവർഷം വ്യാപിച്ചു

  തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.   മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22-ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 20 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും, മെയ് 18 മുതൽ 21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

Read More

വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി 

വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി Www.konnivartha.com   ചരക്ക് ലോറി കൾക്കായി അതിർത്തി തുറന്നു.     ◾/ പഹല്‍ഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച അട്ടാരി വാഗ ബോര്‍ഡര്‍ 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നതെന്നുമാണ് അധികൃതര്‍ വിശദമാക്കുന്നത്   ◾/ ഒഡിഷയില്‍ മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം.…

Read More

കാലാവസ്ഥ അറിയിപ്പ് (17/05/2025)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശൂർ, പാലക്കാട്ജി ല്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   NOWCAST dated 17/05/2025 Thunderstorms with light to moderate rainfall and gusty wind speeds reaching 40 kmph is likely at one or two places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam* districts; Light rainfall is likely to occur at one or two places in the Thrissur, Palakkad districts of Kerala.    

Read More

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അന്വേഷിക്കണം

  konnivartha.com: കോന്നി വനം ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആന ഉൾപ്പെടെ ഇരുപതിലധികം വന്യമൃഗങ്ങൾ സംശയകരമായ സാഹചര്യത്തിൽ ചരിഞ്ഞതും,അനധികൃത കയ്യേറ്റങ്ങളും, വനനശീകരണവും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയുടെ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബൂണലിനും പരാതി നൽകുന്നതിന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ വനവും വന്യജീവികളേയും ഇല്ലാതാക്കി കയ്യേറ്റങ്ങൾ പ്രാത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.വന്യമൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിലനിർത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ കേരള സംസ്ഥാനം പൂർണ്ണ പരാജയമാണെന്ന് സമിതി പ്രസിഡൻ്റ് സലിൽ വയലാത്തല പറഞ്ഞു.

Read More

നിരവധി തൊഴിലവസരങ്ങള്‍ (17/05/2025 )

വിവിധ തസ്തികകളിൽ നിയമനം അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ  www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.   അഭിമുഖം വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന്…

Read More

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

  ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും. നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത…

Read More

ലോക മാരത്തണിൽ പങ്കാളിയായ കോന്നി സ്വദേശിയെ ആദരിച്ചു

  konnivartha.com:ലോകത്തിലെ പ്രശസ്തമായ ആറ് മാരത്തണുകളിൽ അഞ്ച് എണ്ണത്തിൽ പങ്കെടുത്ത അമേരിക്കയിലെ ന്യൂ ജഴ്സിയിൽ താമസക്കാരനായ കോന്നി സ്വദേശി മുരിങ്ങമംഗലം ലക്ഷ്മി വിലാസത്തിൽ സജിത്ത് ഗോപിനാഥിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരവ് നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആദരവ് സമർപ്പിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, രാജീവ് മള്ളൂർ, ഐവാൻ വകയാർ, പ്രവീൺ ജി നായർ, സി.കെ ലാലു, റോബിൻ കാരാവള്ളിൽ, സാബു മഞ്ഞക്കടമ്പൻ എന്നിവർ പ്രസംഗിച്ചു.

Read More

കോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്

  ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്.   സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.

Read More

ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജർ

  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Read More

മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

    സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യ ആഴ്ചയിൽ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക…

Read More