നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്.പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
Read Moreവിഭാഗം: Digital Diary
കേരളത്തിലും കേരള ഹൗസിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു
അതിർത്തി സംഘർഷം: കേരളത്തിലും കേരള ഹൗസിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു konnivartha.com: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ന്യൂ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ഹെൽപ്ലൈൻ നമ്പർ: 011 23747079. വാട്സ് ആപ്പ്: 9037810100 ഇമെയിൽ: [email protected]. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ).
Read More4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി
konnivartha.com: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 99.69 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. 0.19 ശതമാനം ഇത്തവണ കുറഞ്ഞു. 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 71,831 ആയിരുന്നു. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂരാണ് (99.87ശതമാനം). തിരുവനന്തപുരമാണ് (98.59 ശതമാനം) വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100 ശതമാനം). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (98.28 ശതമാനം). മല്ലപ്പുറം ജില്ലയിലാണ് (4,115) ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് നേടിയത്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ…
Read Moreകോന്നി അടവി കുട്ടവഞ്ചി സവാരി: തുഴച്ചിൽ തൊഴിലാളികൾ സമരത്തില്
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല . കുട്ടവഞ്ചി സവാരി കേന്ദ്രം, ആരണ്യകം കഫെ, അടവി ഇക്കോഷോപ്പ്, അടവി ട്രീ ഹട്ട് എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല എന്നാണ് സമരക്കാരുടെ അറിയിപ്പ്. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട തീരുമാനത്തിൽ പ്രതിഷേധിച്ചു കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം മുതല് സമരത്തിലാണ്. പിരിച്ചു വിടുന്ന കാര്യം രേഖാ മൂലം തൊഴിലാളികളെ അറിയിച്ചില്ല .പിരിച്ചു വിടുന്നവര്ക്ക് മതിയായ ആനുകൂല്യം നല്കുകയോ പ്രായം പരിഗണിക്കാതെ കാര്യക്ഷമത നോക്കി ജോലിയില് നിലനിരതുകയോ വേണം എന്നാണ് സമരക്കാരുടെ ആവശ്യം .ഇക്കാര്യം ചൂണ്ടികാട്ടി നിവേദനം നല്കി എങ്കിലും പരിഗണിച്ചില്ല . അറുപതു വയസ്സ് കഴിഞ്ഞവരെ പിരിച്ചു വിടും…
Read Moreശബരിമലയില് രാഷ്ട്രപതി എത്തില്ല: വെർച്ചൽ ക്യൂ ബുക്ക് ചെയ്യാം
konnivartha.com: ശബരിമലയിൽ ഇടവമാസ പൂജയ്ക്ക് ഇടവം 4, 5 (മെയ് 18, 19 ) തീയതികളിൽ ഭക്തർക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു ഭക്തർക്ക് ദർശനം നടത്താവുന്നതാണ് എന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അറിയിച്ചു . ദര്ശനത്തിനു രാഷ്ട്രപതി വരും എന്നുള്ള പ്രതീക്ഷയില് സുരക്ഷ മുന് നിര്ത്തിയാണ് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നത് ഒഴിവാക്കിയത് . ഈ ദിവസങ്ങളില് രാഷ്ട്രപതി എത്തില്ല എന്ന് അറിയിപ്പ് ലഭിച്ചു .
Read Moreഎസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു
konnivartha.com: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. റെഗുലർ വിഭാഗത്തിൽ 61449 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതൽ എ പ്ലസ്. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിച്ചു . 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിച്ചത് . വൈകിട്ട് നാലു മണി മുതൽ ഫലം വെബ്സൈറ്റുകളില് ലഭിക്കും. https://pareekshabhavan.kerala.gov.in https://prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in https://sslcexam.kerala.gov.in https://results.kite.kerala.gov.in എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Read Moreതഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി : കമൽ ഹാസൻ
konnivartha.com: നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായി കമൽ ഹാസൻ പത്രക്കുറിപ്പിൽ അറിയിച്ചു. നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാർഢ്യത്തിനുള്ള സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. ഈ സമയത്ത്, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിന്തകൾക്കൊപ്പമാണ്. പൗരന്മാരെന്ന നിലയിൽ, സംയമനത്തോടെയും ഐക്യദാർഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്. ആഘോഷം പ്രതിഫലനത്തിന് വഴിയൊരുക്കണം എന്നും കമൽ ഹാസൻ സൂചിപ്പിക്കുന്നു. ജൂൺ 5നാണ് തഗ് ലൈഫ് തിയേറ്ററുകളിലേക്കെത്തുന്നത്. സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്,…
Read Moreവൈശാഖോത്സവം: ദൈവത്തെ കാണൽ ചടങ്ങ് ഇന്ന്
konnivartha.com: കൊട്ടിയൂർ: വൈശാഖോത്സവ ആദ്യ ചടങ്ങായ ദൈവത്തെ കാണൽ ഇന്ന് മണത്തണയിലെ വാകയാട്ട് പൊടിക്കളത്തിൽ നടക്കും. ചടങ്ങിന് ഒറ്റപ്പിലാൻ മുഖ്യ കാർമികത്വം വഹിക്കും. വൈശാഖ ഉത്സവത്തിന്റെ നാളു കുറിക്കുന്ന പ്രക്കൂഴം ദിന ചടങ്ങുകൾ 12-ന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലും നടക്കും.
Read Moreസണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു
konnivartha.com: സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്ന് നീക്കുകയും ചെയ്തു. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് അറിയിച്ചു.
Read More450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
konnivartha.com: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം ഏതാണ്ട് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി 450 ഫാർമസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും 5 എണ്ണം ക്യാൻസൽ ചെയ്യുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ എഎംആർ ഉന്നതതലയോഗം ചേർന്നു. പാല്, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കാൻ യോഗം നിർദേശം…
Read More