konnivartha.com: വന്യമൃഗസംഘര്ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില് 9188407515 നമ്പറില് ബന്ധപ്പെടണം konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്കുമാര് എംഎല്എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന് പ്രകാരം കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കംഇന്ന് ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലീസ് എത്തിക്കും.പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കും കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട്…
Read Moreവിഭാഗം: Digital Diary
Virat Kohli lifts IPL title finally
Royal Challengers Bengaluru clinched the 2025 Indian Premier League title with a 6-run win over Punjab Kings at the Narendra Modi Stadium in Ahmedabad on Tuesday. RCB posted a total of 190 runs for the loss of 9 wickets riding on Virat Kohli’s 43-run knock and sizeable contributions from Mayank Agarwal, Rajat Patidar, Liam Livingstone, and Jitesh Sharma. Arshdeep Singh and Kyle Jamieson picked up three-fers for Punjab. The side from Bengaluru went on to limit Shreyas Iyer and Co. to 184/7 as Shashank Singh’s unbeaten half-century went in…
Read Moreഐപിഎൽ കിരീടം :റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ വിജയം . പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ പോരാട്ടം വിഫലമായി. പഞ്ചാബിന് ജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലിയ്ക്ക് കപ്പ് ലഭിക്കുന്നത്.ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ .
Read Moreദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂൺ 4) അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂൺ 4) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ മുൻനിർത്തി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി. അതേസമയം, കാലവർഷ കെടുതി മൂലം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ആലപ്പുഴ ജില്ലയില് അവധിയുള്ളത്.
Read Moreകോന്നി എലിയറക്കല് അങ്കണവാടിയിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
konnivartha.com: അങ്കണവാടി വിദ്യാര്ത്ഥികളുടെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്ഡ് എലിയറക്കലില് കുരുന്നുകളെ സ്വാഗതം ചെയ്തു . കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു . നിരവധി കുഞ്ഞുങ്ങള് പ്രവേശനം നേടി
Read Moreകോന്നി എലിയറക്കല് മുതല് എട്ടാംകുറ്റി വരെ റോഡില് പച്ചമണ്ണ് :യാത്രികര് സൂക്ഷിക്കുക
konnivartha.com: കോന്നി എലിയറക്കല് മുതല് വകയാര് എട്ടാംകുറ്റി വരെ റോഡില് പച്ചമണ്ണ് വീഴുന്നു . മണ്ണടിയ്ക്കുന്ന വാഹനങ്ങളില് നിന്നുമാണ് പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കല് മുതല് എട്ടാംകുറ്റി വരെയാണ് അപകടകരമാകുന്ന നിലയില് പച്ചമണ്ണ് വീഴുന്നത്. ഇത് ഇരുചക്ര വാഹന യാത്രികര്ക്ക് അപകടം ഉണ്ടാക്കും . വാഹന യാത്രികര് സൂക്ഷിക്കണം എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു അറിയിച്ചു.
Read Moreകസ്റ്റഡിയിലെടുത്ത പ്രതി കോന്നിയില് തൂങ്ങിമരിച്ച സംഭവം:സിഐക്ക് സസ്പെൻഷൻ
പത്തനംതിട്ട കോയിപ്രം പോലീസ് സിഐ ജി. സുരേഷ് കുമാറിനെതിരെ നടപടി .കസ്റ്റഡി മരണം എന്ന പരാതിയിലാണ് സര്ക്കിള് ഇന്സ്പെക്ടറെ സസ്പെന്റ് ചെയ്തത് . കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില് എടുത്തയാള്ക്ക് മര്ദനമേറ്റു എന്ന പരാതിയിലാണ് നടപടി . കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര് സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്റ്റേഷന് പരിധിയിലെ ഇളകൊള്ളൂരില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.ഇയാളുടെ മരണം സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല . പോസ്റ്റുമോര്ട്ടത്തില് സുരേഷിന്റെ ശരീരത്തില് വാരിയെല്ലിനടക്കം ക്ഷതവും ചൂരല്കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു.സുരേഷിന് ആരില്നിന്നോ മര്ദനം ലഭിച്ചതായി വ്യക്തമായിരുന്നിട്ടും പോലീസ് ഇതില് അന്വേഷണം നടത്തിയില്ല. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് സുരേഷിന്റെ ബന്ധുക്കള് പോലീസില് പരാതി നല്കി.ബന്ധുക്കള് നല്കിയ പരാതിയിന്മേല് പ്രാഥമിക അന്വേഷണം പൂര്ത്തിയാക്കിയാണ് സര്ക്കിള് ഇന്സ്പെക്ടറെ സസ്പെന്ഡ് ചെയ്തിരിക്കുന്നത്.കസ്റ്റഡി മര്ദനം, അന്യായമായി വാഹനം പിടിച്ചുവെക്കല് , മൊബൈല്ഫോണ്…
Read Moreഅങ്കമാലി- ശബരി പാതയ്ക്ക് അനുമതി:പ്രവൃത്തി ഉടന് തുടങ്ങും
konnivartha.com: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്പ്പാതയുടെ നിര്മ്മാണ പ്രവൃത്തികള് ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില് പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില് നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള് ജൂലായില് തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല് തെക്കു വരെ മൂന്നും നാലും പാതകള് ഒരുക്കുന്നതും കൂടിക്കാഴ്ചയില് ചര്ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേദ്ര മന്ത്രിയില് നിന്നുണ്ടായത്. അങ്കമാലി മുതല് എരുമേലി വരെ 111.48 കി.മീ ദൈര്ഘ്യമുള്ളതാണ് 1997-98 റെയില്വേ ബജറ്റില് നിര്ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല് പൂര്ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില് 7 കി.മീ നിര്മ്മാണവും നടന്നതാണ്. ഇതോടെ റെയില് കണക്റ്റിവിറ്റിയുടെയും…
Read Moreശബരിമല പ്രതിഷ്ഠാദിനം ജൂൺ അഞ്ചിന് : നട നാളെ(04.06.2025) തുറക്കും
ശബരിമല പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ(04.06.2025) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ജൂൺ അഞ്ചിന് (ഇടവ മാസത്തിലെ അത്തം നക്ഷത്രം) ആണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ജൂൺ 5 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Read Moreഅങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിക്കും : മന്ത്രി വീണാ ജോര്ജ്
അങ്കണവാടി വര്ക്കര്, ഹെല്പ്പര്മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്കരിക്കാന് പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്ജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്വാതുക്കല് 72 – ാം നമ്പര് അങ്കണവാടിയില് നിര്വഹിക്കുകയായിരുന്നു മന്ത്രി. കമ്മിറ്റി റിപ്പോര്ട്ട് വൈകാതെ സമര്പ്പിക്കും. അങ്കണവാടി ജീവനക്കാര്ക്ക് കൂടുതല് വേതനം നല്കുന്നത് കേരളത്തിലാണ്.സ്ത്രീകള്ക്കും കുട്ടികള്ക്കും പ്രാധാന്യം നല്കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ് സര്ക്കാര് പ്രത്യേകമായി രൂപീകരിച്ചത്. സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. കുട്ടിയുടെ ശാരീരിക, മാനസിക, ബൗധിക വളര്ച്ചയില് ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സ്വാധീനം ചെലുത്തന്ന ഇടങ്ങളാണിവ. 215 സ്മാര്ട്ട് അങ്കണവാടികളുടെ നിര്മാണം പുരോഗമിക്കുന്നു. 2400 അങ്കണവാടികള് വൈദ്യുതീകരിച്ചു. ഈ വര്ഷം മുതല് കുട്ടികള്ക്ക് ആഴ്ചയില് മൂന്ന് ദിവസം മുട്ടയും പാലും നല്കും. പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്ക്ക് വനിതാ…
Read More