കർണാടകയിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി.   Read more »

മഴക്കെടുതിയില്‍ നാശ നഷ്ടങ്ങൾ ഉണ്ടായ കലഞ്ഞൂര്‍ മേഖലയില്‍ എം എല്‍ എ സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിൽ മഴക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ വിവിധ സ്‌ഥലങ്ങൾ അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.റവന്യു,കൃഷി,തദ്ദേശ സ്വയംഭരണഉദ്യോഗസ്‌ഥരും ജനപ്രതി നിധികളും ഒപ്പമുണ്ടായിരുന്നു.വേനൽ മഴയോടെപ്പം വീശിയടിച്ച കാറ്റ് കലഞ്ഞൂർ പഞ്ചായത്തിൽ... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്‍റില്‍ ഉല്‍പാദനം വര്‍ധിപ്പിക്കും

  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. കോവിഡ് വിഭാഗത്തില്‍ കിടക്കകള്‍ വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ പ്ലാന്റിലെ കണ്‍ട്രോള്‍ പാനലില്‍ 12 മാനിഫോള്‍ഡുകളാണുള്ളത്. രണ്ട് മാനിഫോള്‍ഡുകള്‍ റിസര്‍വായും പ്രവര്‍ത്തിക്കുന്നു.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1191 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

        കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191,... Read more »

സ്റ്റേറ്റ് കോവിഡ്-19 കോൾ സെന്‍റര്‍ പുനരാരംഭിച്ചു

  കോവിഡ്-19 വ്യാപനം വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോൾ സെന്റർ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് നമ്പരുകൾ. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങൾക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങൾ... Read more »

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

  സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ഹോട്ടലുകളിൽ ഹോം... Read more »

പത്തനംതിട്ട ജില്ലയിലെ ഏറ്റവും പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പാലം, മാവില), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, ആറ്, 11, 16, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, നാല്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മേച്ചിറ കോളനി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്... Read more »

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ലോക്ക് ഡൌൺ :ജനം പരിഭ്രാന്തരാകരുത്, പോലീസ് ഒപ്പമുണ്ട്

  ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുത്, ഏത് അടിയന്തര ഘട്ടങ്ങളിലും സഹായത്തിനു പോലീസുണ്ടാകും. ആശുപത്രി, അവശ്യമരുന്ന്, അവശ്യസാധനങ്ങള്‍ തുടങ്ങിയവയ്ക്കായി പോലീസിനെ വിളിക്കാം. 112 ടോള്‍ ഫ്രീ നമ്പറില്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വിളിച്ച് സഹായവും സേവനവും ലഭ്യമാക്കാം. നഗരങ്ങള്‍ പോലെത്തന്നെ ഗ്രാമങ്ങളും... Read more »

ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു

  കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്.... Read more »
error: Content is protected !!