കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെയും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Read Moreവിഭാഗം: Digital Diary
പത്രപ്രവർത്തക പെൻഷൻ: അംശദായ അടവ് തകരാർ:സര്‍ക്കാര്‍ അറിയിപ്പ്
konnivartha.com: ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ അംശദായം അടയ്ക്കുന്നതിനുള്ള ഇ ട്രഷറി പേയ്മെന്റ് സംവിധാനത്തിലെ തകരാർ പരിഹരിച്ചയുടനെ അടവ് പുനരാരംഭിക്കും. അതിനുള്ളിൽ അവസാന തീയതി കഴിയുകയാണെങ്കിൽ അംഗങ്ങൾ സമയബന്ധിതമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ രേഖാമൂലം വിവരം അറിയിക്കണം.
Read Moreകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ശ്രദ്ധിക്കുക ( 25/06/2025 ) 3.50 pm
konnivartha.com: വയനാട് വെള്ളരിമല പുന്ന പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.നോ ഗോ സോണിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 25/06/2025: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 26/06/2025: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ…
Read Moreഡോക്ടർ പി.ഗോപിനാഥപിള്ള അനുസ്മരണം
Konnivartha. Com :നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന, കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി, ഏവർക്കും പ്രിയങ്കരനായിരുന്ന ഡോ. പി. ഗോപിനാഥപിള്ളയെ അനുസ്മരിക്കുന്നു. എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ വച്ച് (പഴയ പീപ്പിൾസ് ആശുപത്രി) 2025 ജൂൺ 25 വൈകിട്ട് 5ന് നടക്കുന്ന ഈ ചടങ്ങിൽ സമസ്‌ത മേഖലകളിലും നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കും എന്ന് ഗാന്ധി ഭവൻ ഭാരവാഹികൾ അറിയിച്ചു. രാജു എബ്രഹാം Ex. MLA (CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി),അഡ്വ. സതീഷ് കൊച്ചുപറമ്പിൽ (ഡിസിസി പ്രസിഡൻ്റ്, പത്തനംതിട്ട)എ. പത്മകുമാർ Ex. MLA (ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ്),വി.എ. സൂരജ് (ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ്),ഡോ. പുനലൂർ സോമരാജൻ (സെക്രട്ടറി & മാനേജിംഗ് ട്രസ്റ്റി, ഗാന്ധിഭവൻ)തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറും.
Read Moreപ്രധാന വാര്‍ത്തകള്‍ ( 25/06/2025 )
◾ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമനയിയെ പ്രശംസിച്ച് ഇറാന്‍ ജനത തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിജയം അവകാശപ്പെട്ടത്. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു. ◾ ജൂണ്‍ 13നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. 12 നാള്‍ നീണ്ട ആക്രമണത്തില്‍ ഇസ്രയേലില്‍ 29 പേരും ഇറാനില്‍…
Read Moreകേരളത്തിൽനിന്നുള്ള എൻജിനിയർമാരെ തേടുന്നു
konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്. ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.…
Read Moreസീറ്റ് ഒഴിവ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒഴിവുളള സീറ്റുകളില്‍ പ്രവേശനം തുടരുന്നു. ഫോണ്‍ : 0469 2961525, 8281905525
Read Moreകോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമല്ല: മുഖ്യമന്ത്രിക്ക് പരാതി നൽകി
konnivartha.com: കോന്നി താലൂക്ക് വികസനസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുകാണിച്ച് കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുക്കുന്നില്ല. ഉന്നയിക്കുന്ന പരാതികൾക്ക് വ്യക്തമായ നടപടിയോ മറുപടിയോ ലഭിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പഞ്ചായത്തിലെ വാർഡുകളിൽ വനംവകുപ്പിന്റെ ഇടപെടീൽ ഇല്ല. ജലസംഭരണി ഇല്ലാത്തതിനാൽ ജലജീവൻ കണക്ഷൻ കിട്ടിയവർക്കും വെള്ളം കിട്ടുന്നില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.കോന്നി കവലയിൽ ട്രാഫിക് സിഗ്നൽ വെയ്ക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു . പഞ്ചായത്തിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി സിവിൽസ്റ്റേഷന്‍റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നതായും മുഖ്യമന്ത്രിയ്ക്ക് പഞ്ചായത്ത് അധ്യക്ഷ പരാതി നല്‍കി .
Read Moreകോന്നിയില്‍ മെഗാ രക്ത ദാന ക്യാമ്പ് നടത്തി
konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്) സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിമൂന്നാമത് രക്‌തദാന ക്യാമ്പ് കോന്നി എസ് എ എസ് എസ എന്‍ ഡി പി യോഗം കോളേജിൽ വെച്ച് നടന്നു. കോന്നി കോളേജ് എന്‍ സി സി എന്‍ എസ് എസ് യൂണിറ്റുകളുടെയും,പത്തനംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിൽ രക്തം ശേഖരിച്ചത്. ക്യാമ്പിൽ 50 ലധികം അംഗങ്ങൾ രക്‌തദാനം ചെയ്തു. ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ .കിഷോർ കുമാർ ബി. എസ്. ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് കോളേജ് എന്‍ സി സി എ എന്‍ ഒ ജിജിത്ത് വി. എസ്., എന്‍ എസ് എസ് ഇൻചാർജ് ഡോ .ആര്‍ . രാജേഷ് എൻ, ഡോ.സോന…
Read Moreകോന്നി കൃഷി ഭവന്‍ അറിയിപ്പ് ( 25/06/2025 )
konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ അത്യുല്പാദന ശേഷിയുള്ള WCT തെങ്ങിന്‍ തൈകൾ 50 രൂപാ നിരക്കിൽ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. താല്പര്യമുള്ള കർഷകർ 2025-26 വർഷത്തെ ഭൂനികുതി രസീതുമായി കൃഷി ഭവനിൽ എത്തിച്ചേരുക.
Read More