konnivartha.com : “ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യാസ് കോവിഡ് -19 വാക്സിൻ സ്റ്റോറി” (“Braving a Viral Storm: India’s Covid-19 Vaccine Story”) എന്ന പുസ്തകത്തിന്റെ ഒരു പ്രതി, രചയിതാക്കളിൽ ഒരാളായ ശ്രീ ആഷിഷ് ചന്ദോർക്കർ 2023 ജനുവരി 11-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. കോവിഡ് പ്രതിരോധകുത്തിവയ്പ്പിലെ ഇന്ത്യൻ കുതിപ്പ് വിവരിക്കുന്ന പുസ്തകകം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധകുത്തിവയ്പ്പ് അധികരിച്ച് നടക്കുന്ന രചനകളിലും ഗവേഷണങ്ങളിലും പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ശ്രീ ചന്ദോർക്കർ പറഞ്ഞു. പുസ്തകത്തിന്റെ രചയിതാവ് ശ്രീ ആശിഷ് ചന്ദോർക്കറും സഹ-രചയിതാവ് ശ്രീ സൂരജ് സുധീറും ആണ്. ശ്രീ ചന്ദോർക്കർ അറിയപ്പെടുന്ന നയ നിരൂപകനും സ്വരാജ്യ മാസികക്കായി എഴുതുന്നവരിൽ പ്രധാനിയുമാണ്. ശ്രീ സൂരജ് സുധീറും സ്വരാജ്യയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നു. വലിയ പ്രതിബന്ധങ്ങളെ…
Read Moreവിഭാഗം: corona covid 19
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി:പൊതു ചടങ്ങുകളിൽ സാമൂഹിക അകലം വേണം
konnivartha.com : സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ ഈ മാസം പന്ത്രണ്ടാം തീയതിയിലെ ഗസറ്റ് അറിയിപ്പ് . വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി mask sanitizer
Read Moreകോവിഡ്-19: പുതിയ വിവരങ്ങൾ( 04/01/2023)
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.11 കോടി വാക്സിൻ ഡോസുകൾ (95.13 കോടി രണ്ടാം ഡോസും 22.41 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 48,292 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,570 പേർ.സജീവ കേസുകൾ ഇപ്പോൾ 0.01% ആണ്.രോഗമുക്തി നിരക്ക് ഇപ്പോൾ 98.8% ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,45,854 ആയി.കഴിഞ്ഞ 24 മണിക്കൂറിൽ 175 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.09%.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12% ആകെ നടത്തിയത് 91.13 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,01,690 പരിശോധനകൾ.
Read Moreകോവിഡ്:കരുതൽഡോസ് വാക്സിൻ എടുക്കാൻ നിർദേശം
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്. ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിക്കുകയും റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഐ.ഇ.സി ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ…
Read Moreകോവിഡ്-19 : ഏറ്റവും പുതിയ വിവരങ്ങൾ ( 30/12/2022)
ന്യൂഡൽഹി ഡിസംബർ 30, 2022 പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.09 കോടി വാക്സിൻ ഡോസ് (95.13 കോടി രണ്ടാം ഡോസും 22.39 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,097 ഡോസ് നൽകി.3,609 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവിൽ ചികിത്സയിലുള്ളത്.നിലവിലെ രോഗമുക്തിനിരക്ക് 98.8% കഴിഞ്ഞ 24 മണിക്കൂറിനിടെ 185 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,43,850 ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 243 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു പ്രതിദിനരോഗസ്ഥിരീകരണനിരക്ക് (0.11%)പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (0.16%)ഇതുവരെ ആകെ 91.05 കോടി പരിശോധനകൾ നടത്തി; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,13,080 പരിശോധനകളാണ്.
Read Moreകോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകൾ (95.12 കോടി രണ്ടാം ഡോസും 22.38 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,529 ഡോസുകൾ നൽകി ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 3,468 ആണ് .സജീവ കേസുകൾ മൊത്തം കേസുകളുടെ 0.01% ആണ് .രോഗമുക്തി നിരക്ക് നിലവിൽ 98.8% ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 141 പേർ രോഗമുക്തരായി. മൊത്തം രോഗമുക്തി 4,41,43,483 ആയി വർദ്ധിച്ചു.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (0.14%).പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് (0.18%).ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 91.01 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,995 പരിശോധനകൾ നടത്തി. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര…
Read More‘കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക’: പ്രധാനമന്ത്രി
ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു 2022ലെ അവസാന ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ വൈറസ് ബാധ വീണ്ടും പടർന്നുപിടിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കാനും മുൻകരുതൽ എടുക്കാനും മൻ കി ബാത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൂടാതെ 2022ലെ നിരവധി നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ഡിസംബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് – ഭാഗം 96 എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,…
Read Moreപൊതുഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധം, ആള്‍ക്കൂട്ടം നിയന്ത്രിക്കണം: കേന്ദ്ര നിർദേശം
രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികളെ നിരീക്ഷിക്കണം.ആശുപത്രിയില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണം പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ചനടത്തി. മറ്റ് രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. Dr. Mansukh Mandaviya reviews Public Health…
Read Moreകോവിഡ് :ജാഗ്രത പുലർത്താൻ നിർദേശം നൽകി; പ്രധാനമന്ത്രി
രാജ്യത്തെ കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്നു ചേർന്ന ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, രാജ്യത്തെ വാക്സിനേഷൻ ക്യാമ്പയിനിന്റെ അവസ്ഥ, പുതിയ കോവിഡ്-19 വകഭേദങ്ങളുടെയും അവ പൊതുജനങ്ങളിൽ ഏതുരീതിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ചില രാജ്യങ്ങളിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഉന്നതതല അവലോകനയോഗം. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറിയും നിതി ആയോഗ് അംഗവും സമഗ്ര അവതരണം നടത്തി. 2022 ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തു ശരാശരി പ്രതിദിന കേസുകൾ 153 ആയി കുറഞ്ഞതായും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.14% ആയി കുറഞ്ഞതായും പ്രധാനമന്ത്രിയെ അറിയിച്ചു. എങ്കിലും, കഴിഞ്ഞ ആറാഴ്ചയായി, ആഗോളതലത്തിൽ ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ അലംഭാവം അരുതെന്നു…
Read Moreകോവിഡ് പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന
പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന: മന്ത്രി വീണാ ജോർജ് അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം; മറക്കരുത് മാസ്ക് മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകൾ പ്രത്യേകം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകൾ എവിടെയെങ്കിലും കൂടുന്നതായി കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കോവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ ജില്ലകൾക്ക് നിർദേശം നൽകി. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ ജീനോമിക് സർവയലൻസാണ് (ഡബ്ല്യു.ജി.എസ്.) നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളിൽ ജനിതക നിർണയത്തിനായി…
Read More