സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആർആർടി യോഗം വിളിച്ച് ചേർക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലകളുടെ യോഗവും വിളിച്ച് സംസ്ഥാനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും…
Read Moreവിഭാഗം: corona covid 19
പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണം:മേയ് മാസത്തില്‍ 273 കോവിഡ് കേസുകള്‍ * മഞ്ഞപ്പിത്തം ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം * രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല * മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗം ചേർന്നു konnivartha.com: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട്…
Read Moreകേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യത:ജാഗ്രത പാലിക്കണം
konnivartha.com: കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്:രോഗലക്ഷണമുള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് ധരിക്കണം:മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്നു konnivartha.com: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി…
Read Moreഎച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്
ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreനീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30ന്
konnivartha.com: കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനം. സംഘാടക സമിതിയുടെ ആവശ്യപ്രകാരമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്
Read Moreപനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി : പൂര്‍ണ്ണ വിശ്രമം ആവശ്യം
konnivartha.com: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി .ദിനവും ആയിരക്കണക്കിന് ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടുന്നത് . ഒരാഴ്ചക്കാലം പൂര്‍ണ്ണ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് . .കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പതിനായിരത്തിന് പുറത്ത് ആളുകള്‍ ആണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടെ മൂന്ന് പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്തു.ഡെങ്കിപ്പനിയും,എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.അഞ്ചു ദിവസത്തിന് ഉള്ളില്‍ അരലക്ഷത്തിനു മുകളില്‍ ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടിയത് . മരുന്നുകള്‍ക്ക് ഒപ്പം പൂര്‍ണ്ണ വിശ്രമം ആവശ്യം ആവശ്യമാണ് . മിക്കവരിലും തുടര്‍ച്ചയായി പനി കാണുന്നു . മരുന്ന് കഴിച്ചു പനി മാറിയാലും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും പനി ബാധ ഉണ്ടാകുന്നു എന്നതാണ് ഇപ്പോള്‍ കാണുന്ന കാര്യം . പുറം വേദനയും ശ്വാസ തടസ്സവും ആണ്…
Read Moreസിംഗപ്പൂരില്‍ കോവിഡ് തരംഗം: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം
സിംഗപ്പൂരില്‍ കോവിഡ് തരംഗം. ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ്യെ യെ കുങ് അറിയിച്ചു. അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കോവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കി.സാമൂഹിക നിയന്ത്രണങ്ങൾക്കോ മറ്റേതെങ്കിലും നിർബന്ധിത നടപടികൾക്കോ പദ്ധതികളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
Read Moreശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ:കോവാക്സിൻ എടുത്തവർക്കും പാർശ്വഫലം
കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്.ഭാരത്ബയോടെക്സ് പുറത്തിറക്കിയ കോവാക്സിനെടുത്ത പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. മൂന്നില്‍ ഒരാള്‍ക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത് . ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്.ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
Read Moreകോവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരില്‍
കോവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരിലെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് കാരണം ശ്വാസകോശത്തിന് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടായത് ഇന്ത്യക്കാരിലാണെന്ന് പഠനത്തില്‍ പറയുന്നു. കോവിഡ് മുക്തരായ ശേഷവും കൊറോണ വൈറസ് മാസങ്ങളോളം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകാത്ത ഒട്ടേറെപ്പേര്‍ ഇന്ത്യയിലുണ്ട്.പലര്‍ക്കും ജീവിതകാലം മുഴുവന്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. 207 പേരിലാണ് പഠനം നടത്തിയത്. സാര്‍സ്‌കോവ്-2 (SARS-CoV-2) സംബന്ധിച്ച് രാജ്യത്ത് നടന്ന ഏറ്റവും വലിയ ഗവേഷണമാണിത്. പഠനത്തിന്റെ റിപ്പോര്‍ട്ട് പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോവിഡ് ആദ്യതരംഗം വ്യാപിച്ച ഘട്ടത്തിലാണ് പഠനം ആരംഭിച്ചത്. കോവിഡ് ബാധിച്ചിട്ടും കാര്യമായ ബുദ്ധിമുട്ടുണ്ടാകാത്തവര്‍, ഇടത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍, സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചായിരുന്നു പഠനം. ഇവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും പൊതുവായ ആരോഗ്യവും…
Read Moreകേരളത്തില്‍ കോവിഡ് വർധിക്കുന്നു : ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി
കോവിഡിൽ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോർജ് കോവിഡ് കണ്ടെത്തുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ…
Read More