സന്നിധാനത്ത് ഇന്ന് വൈകിട്ട് കാർത്തിക ദീപം തെളിക്കും

  വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയായ ഇന്ന് (ഡിസംബർ 4) ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽ വിളക്കുകളിലേക്ക് പകരും. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയും.

Read More

“ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” AG (A&E) കേരളയ്ക്ക്

  konnivartha.com; 2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (A&E) ഓഫീസിന് ലഭിച്ചു. 2023-24-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തന പുരോഗതി കൈവരിച്ച A&E ഓഫീസ് എന്ന അംഗീകാരവും കേരളം നേടി. സംസ്ഥാന ഗവൺമെൻ്റിൻ്റെ അക്കൗണ്ടുകളും എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ AG (A&E) ഓഫീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ചിത്രം നൽകുന്ന വാർഷിക ധനകാര്യ, വിനിയോഗ അക്കൗണ്ടുകളും പ്രതിമാസ സിവിൽ അക്കൗണ്ടുകളും തയ്യാറാക്കുന്നതും AG (A&E) ഓഫീസാണ്. വാർഷിക അക്കൗണ്ടുകൾ എല്ലാ വർഷവും സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. കൂടാതെ, സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ കാര്യങ്ങൾ നോക്കുന്നതും…

Read More

ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്തു

  konnivartha.com: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ.ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.അണ്ണാമലൈ. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018 ൽ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണ് എന്നും കെ.അണ്ണാമലൈ പറഞ്ഞു .   ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടന്നു .വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന…

Read More

ഹിമാചൽ പ്രദേശില്‍ മൾട്ടി-സെക്ടറൽ കേന്ദ്ര സംഘം രൂപീകരിക്കും

  ഹിമാചൽ പ്രദേശിൽ വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെ എണ്ണവും തീവ്രതയും കണക്കിലെടുത്ത്, ഒരു ബഹുമുഖ കേന്ദ്ര സംഘം (multi-sectoral central team) രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ നിർദ്ദേശം നൽകി. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, പേമാരി എന്നിവയുടെ എണ്ണത്തിലും തീവ്രതയിലും വർദ്ധനവ് ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന യോഗം വിലയിരുത്തി. ഇത് വലിയ തോതിൽ ആളപായത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഉപജീവനമാർഗങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തിയതിനൊപ്പം പരിസ്ഥിതി നാശത്തിനും കാരണമായി. ഇതേത്തുടർന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CBRI) റൂർക്കി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM) പൂനെ, ജിയോളജിസ്റ്റുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇൻഡോർ എന്നിവിടങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ബഹുമുഖ കേന്ദ്ര സംഘം അടിയന്തിരമായി…

Read More

പത്തനംതിട്ട ജില്ലയില്‍ എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം

konnivartha.com: എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍, തൊണ്ടവേദന , മൂക്കൊലിപ്പ്, ചുമ ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക. നിര്‍ദേശങ്ങള്‍ രോഗമുള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിട്ടു നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടി/ ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക. നന്നായി വിശ്രമിക്കുക. കഞ്ഞിവെള്ളം…

Read More

നിപ:പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

  പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് നിപ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.   വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പുണ്ട്.പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.ഇരുപതുദിവസം മുമ്പാണ് യുവതിക്ക് പനി തുടങ്ങിയത്.   പാലോട്, കരിങ്കല്ലത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് തുടക്കത്തിൽ ചികിത്സ തേടിയത്.സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പാലക്കാട്,…

Read More

വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അ‍ഞ്ചര വര്‍ഷം: വൈറസ് എവിടെ നിന്ന് ..?

കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി konnivartha.com: ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് അ‍ഞ്ചര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു . വൈറസ് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല . കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കി.സാർസ് കോവ്–2 വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട നിർണായക വിവരങ്ങൾ ചൈന കൈമാറിയില്ലെന്ന് ലോകാരോഗ്യ (ഡബ്ല്യുഎച്ച്ഒ) സംഘടനയുടെ ശാസ്ത്ര ഉപദേശക സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു . “ഏതോ” അജ്ഞാത കേന്ദ്രത്തില്‍ നിന്നും പൊട്ടി പുറപ്പെട്ട വൈറസ് ലോകത്തെയാകെ പിടിച്ചു കുലുക്കി .അനേകായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി . ലോക രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നു പോയത്…

Read More

കോവിഡ് പടരുന്നു :ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കി

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ്…

Read More

കോവിഡ് വ്യാപനം :മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര നിര്‍ദേശം

  കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം.രാജ്യത്ത് രോഗികളുടെ എണ്ണം 4,302 ആയി ഉയര്‍ന്നു . 24 മണിക്കൂറിനുള്ളിൽ 7 മരണം റിപ്പോർട്ട് ചെയ്തു.

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചു വരുന്നു :ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം

  സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പുകളിൽ ഉണ്ടെങ്കിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും…

Read More