നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പത്തനാപുരം ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

  നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിന് പിന്നാലെ ബി. പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഗണേഷ് കുമാർ എം.എൽ.എ. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാർ…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്സിന്‍റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കും

    കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്സ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കും. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത 1368 കേസുകള്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ സി.ബി.ഐ. രൂപീകരിക്കും. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നിരവധി നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരും ഈ ആവശ്യത്തെ പിന്തുണച്ചു. ഇതിനിടെ കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ സമ്മതംകൂടി വന്നതോടെ കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതിന് മറ്റു തടസങ്ങളൊന്നുമില്ലാതായി. നിക്ഷേപകരുടെ കേസ് പരിഗണിച്ച കോടതി തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്താല്‍ മുമ്പ് ഇത്തരം സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി…

Read More

അരുവാപ്പുലം ബാങ്കില്‍ മെമ്പേഴ്സ് മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി അഞ്ച് ലക്ഷം, പത്ത് ലക്ഷം സലയുള്ള നൂറു മാസം വരെയുള്ള മെമ്പേഴ്സ് മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് ഉടൻ ആരംഭിക്കുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സ്വർണ്ണപ്പണയം അഞ്ച് ലക്ഷം രൂപവരെ ലഭിക്കും.ബാങ്ക് പ്രസിഡൻറ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട, വിജയവിൽസൺ, കെ പി . നസീർ, ജോജു വർഗീസ്, മോനിക്കുട്ടി ദാനിയേൽ, അനിത എസ്സ് കുമാർ,കെ പി . പ്രഭാകരൻ, റ്റി . ശ്യാമള മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.

Read More

ടോക്കൺ ഒഴിവാക്കി മദ്യവിൽപനയ്ക്ക് സർക്കാർ ഉത്തരവ് നൽകിയിട്ടില്ല

ബെവ്‌കോ വഴി ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയെന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്. മേയ് 28 മുതൽ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവർത്തിച്ചുവരികയാണ്. ഉപഭോക്താക്കൾക്ക് കെ.എസ്.ബി.സി ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ എന്നിവയിൽ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി അറിയിച്ചു.

Read More

ബെവ്ക്യു ആപ്പിനെ ” താല്‍കാലികമായി നിശ്ചലമാക്കി :മദ്യം വാങ്ങാന്‍ ടോക്കണ്‍ വേണ്ട

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബാറുകളില്‍ വിദേശമദ്യ വില്‍പന കൂടുകയും ബിവറേജസ്സില്‍ വില്‍പ്പന കുത്തനെ കുറയുകയും ചെയ്തതോടെ ബെവ്ക്യു ആപ്പിനെ ” താല്‍കാലികമായി നിശ്ചലമാക്കി . ഇതിലൂടെ ടോക്കണ്‍ എടുക്കുന്ന രീതി താല്‍കാലികം വേണ്ട എന്നും ബിവറേജസ്സില്‍ മദ്യം പഴയ രീതിയില്‍ നല്‍കുവാനും ഉത്തരവ് ഇറങ്ങി . ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കുവാന്‍ കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം ഉണ്ടായിരുന്നു .ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല .വിജിലന്‍സ് പരിശോധന നടത്തിയാല്‍ ജീവനക്കാര്‍ കുടുങ്ങും എന്നതിനാല്‍ ഉത്തരവ് ലഭിക്കാതെ മദ്യം നല്‍കില്ല എന്നു ജീവനക്കാര്‍ തീരുമാനിച്ചിരുന്നു . ഉത്തരവ് ഇറങ്ങിയതോടെ ബിവറേജസ്സില്‍ ടോക്കണ്‍ ആവശ്യം ഇല്ല . ഇന്ന് മുതല്‍ ടോക്കണ്‍ ഇല്ലാതെ മദ്യം ലഭിക്കും

Read More

സംരംഭകര്‍ക്ക് വായ്പയുടെ പലിശ തിരികെ നല്‍കുന്നു: മാര്‍ജിന്‍ മണി പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിലവിലുളള സംരംഭകര്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭകര്‍ക്കും കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രത എന്ന പേരില്‍ ഒരു പ്രത്യേക പാക്കേജ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഉല്‍പ്പാദന പ്രക്രിയയില്‍/ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചതുമായ യൂണിറ്റുകള്‍ക്ക് (2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 ഡിസംബര്‍ 31വരെ) എടുത്തിട്ടുള്ള പുതിയതോ/ അധിക ടേം ലോണ്‍/പ്രവര്‍ത്തന മൂലധന വായ്പ വീണ്ടും എടുത്തവര്‍ക്കും ആറുമാസത്തേക്ക് പലിശ ധനസഹായം നല്‍കും. അധിക പ്രവര്‍ത്തന മൂലധനത്തിനുവേണ്ടി മാര്‍ജിന്‍മണി അസിസ്റ്റന്‍സ്, പ്രവര്‍ത്തന രഹിതമായ സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും, കശുവണ്ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെയും പുന:രുദ്ധാരണ പാക്കേജ്. കോവിഡിനെ തുടര്‍ന്ന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ പ്രവര്‍ത്തനത്തെ…

Read More

സെര്‍വര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒ.പി/ഐ.പി കൗണ്ടറുകളില്‍ സെര്‍വര്‍ സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സാമ്പത്തിക ടെന്‍ഡറും, സാങ്കേതിക ടെന്‍ഡറും പ്രത്യേകം കവറുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രിയുടെ ഓഫീസില്‍ നിന്നും പ്രവൃത്തിദിനങ്ങളില്‍ അറിയാം. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30 ന് രാവിലെ 11 ന്. ഫോണ്‍ : 0468 2222364.

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി കത്തയച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കേരളത്തിലും പുറത്തുമായി നടത്തിയ 2000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ അനുമതി നല്‍കിയിട്ടും രണ്ടു മാസം കഴിഞ്ഞിട്ടും സി ബി ഐ അന്വേഷണം ഏറ്റെടുത്തില്ല . ഇതിനെ തുടര്‍ന്നു നിക്ഷേപകരുടെ ആവശ്യപ്രകാരം കൊടിക്കുന്നില്‍ സുരേഷ് എം പി സി ബി ഐയ്ക്ക് കത്തയച്ചു . കോടികളുടെ നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു സി ബി ഐ എത്രയും വേഗം കേസ്സ് ഏറ്റെടുക്കുകയും നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കണ്ടെത്തി തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സി ബി ഐ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നാണ് കത്തില്‍ ഉള്ളത് . സി ബി ഐ കൊച്ചി ഓഫീസില്‍ കത്ത് സ്വീകരിച്ചു . കേരളസര്‍ക്കാര്‍ സി…

Read More

അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് : കുടിശിക തീർപ്പാക്കൽ പദ്ധതി നീട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശാഖകളിൽ നിന്നും വായ്പ എടുത്ത് കുടിശികയായിട്ടുള്ളവർക്ക് നവകേരളീയം കുടിശിഖ നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2020 ഡിസംബർ 31 വരെ ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായോ ഭാഗികമായോ കുടിശിക യായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കലിനായി നാല് ശാഖകളിലും പരിഗണിക്കുന്നതാണ് എന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു

Read More

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്; പെരുനാട് ,കട്ടപ്പന പോലീസ് അറസ്റ്റ് രേഖപ്പെടുത്തി

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് സ്റ്റേഷനിലുള്ള കേസുകളിൽ പ്രതികളെ കോടതി അനുമതിയോടെ അറസ്റ്റ് ചെയ്തു.ജയിലിൽനിന്ന്‌ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി അനുമതിയോടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കട്ടപ്പന പോലീസും റാന്നിയിൽ എത്തിയിരുന്നു. രണ്ട് കേസുകളിലായി 38.82 ലക്ഷത്തിന്‍റെ തട്ടിപ്പുകേസാണ് ഇവരുടെ പേരിൽ കട്ടപ്പനയിലുള്ളത്. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിയ ആൻ തോമസ്, റീനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവരെയാണ് റാന്നി പെരുനാട് പോലീസ് ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തോമസ് ഡാനിയേലിനെ മാവേലിക്കര സബ് ജയിലിൽനിന്നും മറ്റുള്ളവരെ അട്ടക്കുളങ്ങരയിൽനിന്നുമാണ് പോലീസ് കോടതി ഉത്തരവിനെ തുടർന്ന് ഏറ്റുവാങ്ങിയത്. 24 കേസുകളിലായി അഞ്ച് കോടിയലധികം രൂപയുടെ തട്ടിപ്പ് കേസുകളാണ് പെരുനാട്ടിലുള്ളത് .

Read More