കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ള ഗുണഭോക്താക്കള്‍ ജലത്തിന്റെ ഉപയോഗം ഗാര്‍ഹിക ആവിശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗങ്ങള്‍ ഒഴിവാക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഗുണഭോക്താക്കള്‍ ഈ മാസം 28-നകം കുടിശിക ഒടുക്കി ഡിസ്കണക്ഷന് നടപടികളില്‍ നിന്ന് ഒഴിവാകണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreവിഭാഗം: Business Diary
കോന്നി മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ കരാര്‍ രാജസ്ഥാന് കമ്പനിക്ക്
കോന്നി വാര്‍ത്ത : ഗവ. മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ കരാര്‍ രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഥന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിർമ്മാണ കമ്പനി നേടി.എസ്റ്റിമേറ്റ് തുകയിൽ നിന്നും 15 കോടി താഴ്ത്തി 199 കോടി രൂപയ്ക്കാണ് കമ്പനി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ 110 കോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണവും ഈ കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മ്മാണ കാലവധി. 200 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 500 കിടക്കകള്‍ ഉള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് ഉയരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എംഎല്‍എ പറഞ്ഞു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റന്‍ഷന്‍ മൂന്ന് നിലയില്‍ നിര്‍മ്മിക്കും. അഞ്ച് നിലയിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 200 കുട്ടികള്‍ക്കുള്ള…
Read Moreതൊഴില്‍ നല്കാന് കഴിയുന്ന കേന്ദ്രമായി കോന്നി സി.എഫ്.ആര്.ഡിയെ മാറ്റും
കോന്നി വാര്‍ത്ത : ഗുണമേന്മയുള്ള മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക വഴി തൊഴില്‍ നല്കാന് കഴിയുന്ന കേന്ദ്രമായി കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിനെ (സി.എഫ്.ആര്.ഡി) മാറ്റിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന് പറഞ്ഞു. പെരിഞ്ഞോട്ടയ്ക്കല്‍ സി.എഫ്.ആര്.ഡിയില്‍ സ്കൂള്‍ ഓഫ് ഫുഡ് ബിസിനസ് മാനേജ്മെന്റ,് ട്രെയിനീസ് ഹോസ്റ്റല്‍, ഫുഡ് പ്രോസസിംഗ് ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്തര്‍ ദേശീയതലത്തില്‍ ഗുണമേന്മയുള്ള മികച്ച ഭക്ഷണപദാര്‍ഥങ്ങള്‍ വിപണിയില്‍ എത്തിക്കാനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.എഫ്.ആര്.ഡി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജിഷ ജയകുമാര്‍, സി.എഫ്.ആര്.ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍…
Read Moreഅച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി; നിര്‍മ്മാണ അനുമതിയായി
കോന്നി വാര്‍ത്ത : മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് യാഥാര്‍ഥ്യമാകുന്നു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി അനുവദിച്ച് നിര്‍മാണാനുമതിയായതായി അഡ്വ. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ റോഡിന് നാല് റീച്ചുകളാണുള്ളത്. അച്ചകോവിലില്‍ നിന്ന് ആരംഭിക്കുന്ന റോഡ് കല്ലേലി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങളിലൂടെ കടന്നാണ് പ്ലാപ്പള്ളിയില്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ നിലവില്‍ ചെങ്കോട്ടയില്‍ നിന്ന് ശബരിമലയിലെത്താന്‍ പുനലൂര്‍-കോന്നി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ചെങ്കോട്ടയില്‍ നിന്ന് അച്ചന്‍കോവില്‍ വഴി എളുപ്പമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കും. 40 കിലോമീറ്റര്‍ ദൂരം തീര്‍ഥാടകര്‍ക്ക് ലാഭിക്കാന്‍ കഴിയുമെന്നതും അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.മലയോര മേഖലയുടെയും ശബരിമല തീര്‍ഥാടകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. കോന്നി…
Read Moreകോന്നിയില്‍ 22.17 കോടിയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കോന്നി വാര്‍ത്ത : നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. 6 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള കടുത്ത – ഇളമണ്ണൂർ റോഡ്, 9 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 12.2 കി.മി ദൈർഘ്യമുള്ള ചന്ദനപ്പള്ളി – കോന്നിറോഡ്, 7.17 കോടി വിനിയോഗിച്ച് നിർമ്മിക്കുന്ന പൂങ്കാവ് – പത്തനംതിട്ട റോഡ് എന്നീ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത് . ബി എം ആൻഡ് ബിസി നിലവാരത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന എല്ലാ റോഡുകളിലും സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകൾ, ക്രാഷ് ബാരിയർ, റോഡ് സ്റ്റഡ്, ദിശാ സൂചിക ബോർഡുകൾ തുടങ്ങിയവയും സ്ഥാപിക്കും. പൂങ്കാവ് – പത്തനംതിട്ട റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി…
Read Moreകെ.എസ്.എഫ്.ഇ വിദ്യാശ്രീ ലാപ്ടോപ്പ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
കോന്നി വാര്‍ത്ത : വിവര വിനിമയ സാങ്കേതിക വിദ്യയെ പൊതുവിദ്യാഭ്യാസതലത്തില്‍ വിളക്കിചേര്‍ക്കുന്നതിനുള്ള പ്രധാനകണ്ണിയാണ് വിദ്യാശ്രീ പദ്ധതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവ സംയുക്തമായി നടത്തുന്ന വിദ്യാശ്രീ ലാപ്ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം അനിവാര്യമായ സാഹചര്യത്തില്‍ സാധാരണക്കാരായവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു സഹായകരമാകുന്ന ലാപ്ടോപ്പ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ലാപ്ടോപ്പ് സ്വന്തമാക്കുന്ന പദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനിയും ചേരാനുള്ള അവസരം ഉണ്ടെന്നും മുഖ്യമന്തി പറഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, കുടുംബശ്രീ…
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്ക് ഇരട്ടി കൂട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം : ആനമ്യൂസിയം തുറന്നു ,പുതിയ ആനയെ കൊണ്ടുവന്നു ഇതിന് പിന്നാലേ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശന നിരക്ക് കൂട്ടി . മുതിര്‍ന്നവര്‍ക്ക് 20 രൂപയില്‍ നിന്നും 40 രൂപയായും കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 15രൂപയായും ടിക്കറ്റ് നിരക്ക് കൂട്ടി . വാഹന പാര്‍ക്കിങ് ഇരുചക്രത്തിന് 10 ഉം മറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഫീസ് . മുതിര്‍ന്നവര്‍ക്ക് ഒറ്റയടിയ്ക്ക് 20 രൂപയുടെ ഫീസാണ് കൂട്ടിയത് . ആന മ്യൂസിയം തുടങ്ങിയതോടെ സന്ദര്‍ശകരുടെ തിരക്ക് കൂടി . മുതിര്‍ന്നവരുടെ ഫീസ് കുറയ്ക്കണം എന്ന് ആവശ്യം ഉയര്‍ന്നു .
Read Moreകോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം)പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
കിഫ്ബി ധനസഹായത്തോടെ ആശുപത്രികളില്‍ 2200 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമായി പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായത്. ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനായാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത്ലാബുകള്‍ എന്നിവ സ്ഥാപിക്കാനായി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായതായും…
Read Moreകേരളത്തില്‍ ഊര്‍ജ്ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഫെബ്രുവരി 19 ന് നിര്‍വഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വൈദ്യുതി-നഗരമേഖലകളിലെ സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും 2021 ഫെബ്രുവരി 19 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. കേരള മുഖ്യമന്ത്രി, വൈദ്യുതി-പാരമ്പര്യേതര- പുനരുല്‍പ്പാദക ഊര്‍ജ്ജ സഹമന്ത്രി, ഭവന -നഗരകാര്യ സഹമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പുഗളൂര്‍ – തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി 320 കെവി പുഗളൂര്‍ (തമിഴ്നാട്) – തൃശൂര്‍ (കേരളം) വൈദ്യുതി പ്രസരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ (വിഎസ്സി) അടിസ്ഥാനമാക്കിയുള്ള ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (എച്ച്വിഡിസി) പദ്ധതിയാണിത്. അതിനൂതന സാങ്കേതിക വിദ്യയായ വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ പ്രസരണ ശൃംഖലയാണിത്. 5070 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ ശൃംഖല പ്രവര്‍ത്തനക്ഷമമാകുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലെത്തിക്കാനാകും. വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം…
Read Moreകോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന
കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പിന്റെ കോന്നി വകയാര്‍ ആസ്ഥാന കേന്ദ്രത്തില്‍ കൊച്ചിയില്‍ നിന്നുള്ള സി ബി ഐ സംഘം പരിശോധന നടത്തുന്നു . ഗ്രൂപ്പ് ഉടമ തോമസ് ഡാനിയല്‍ എന്ന റോയി , ഉടമകളില്‍ ഒരാളായ ഇയാളുടെ മൂത്ത മകള്‍ റിനു മറിയം തോമസ് എന്നിവരെ ഇവിടെ എത്തിച്ചാണ് പരിശോധനകള്‍ നടക്കുന്നത് . ഓഫീസില്‍ പോലീസ് സീല്‍ ചെയ്ത രേഖകള്‍ സി ബി ഐയുടെ 10 അംഗ സംഘം പരിശോധന നടത്തുന്നു . കോന്നി പോലീസ് കാവല്‍ ഏര്‍പ്പെടുത്തി . കേരളത്തിലും പുറത്തുമായി ഉള്ള 286 ശാഖകളില്‍ കൂടി നിക്ഷേപകരുടെ 2000 കോടി രൂപ ഷെയര്‍ കമ്പനികളിലൂടെ തട്ടിയ കേസ്സില്‍ ഉടമയും ഭാര്യയും മൂന്നു മക്കളെയും…
Read More