സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയ്കുള്ള പണം ഇടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍. സംസ്ഥാന തല ചെലവ് സംബന്ധിച്ച പ്രത്യേക നിരീക്ഷകന്‍ ഡോ.പുഷ്പിന്ദര്‍ സിങ് പുനിഹയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി . ഇതു സംബന്ധിച്ച് പരിശോധിച്ച് ദൈനംദിന റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. വലിയ പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കും. മദ്യവും പണവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി മദ്യം സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. പോലീസ്-എക്സൈസ്-റെയില്‍വേ പോലീസ് സംയുക്ത പരിശോധനകള്‍ വ്യാപകമാക്കും. അനധികൃത പണമിടപാടുകള്‍ കണ്ടെത്തുന്നതിനും വാഹന പരിശോധനയ്ക്കും സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമിനെ രഹസ്യമായി വിവിധ കേന്ദ്രങ്ങളില്‍ നിയോഗിക്കാനും തീരുമാനിച്ചു. വാഹന പരിശോധന…
Read Moreവിഭാഗം: Business Diary
അരുവാപ്പുലം ഫാർമേഴ്സ് ബാങ്കില്‍ ഈസ്റ്റർ വിപണന കേന്ദ്രം 28 നു തുടങ്ങും
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സഹകരണ വകുപ്പിന്‍റെ സഹായത്തോടെ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിൽ ഈസ്റ്റർ വിപണന കേന്ദ്രം മാർച്ച് 28 മുതൽ ആരംഭിക്കുന്നതിന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഒരു കുടുംബത്തിന് ആവശ്യമായ ഗുണനിലവാരമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്, വിജയ വിൽസൺ,എം കെ .പ്രഭാകരൻ, നസീർകെ പി , മാത്യു വർഗ്ഗീസ്, അനിത എസ്സ് കുമാർ, പി വി .ബിജു, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.
Read Moreകോന്നി പോപ്പുലര്‍ ഫിനാൻസ്തട്ടിപ്പ് കേസ് : സി ബി ഐ അന്വേഷണം മന്ദഗതിയില്‍
പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും സംഘടിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : 2000 കോടിയിലേറെ രൂപയുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് കേസ്സ് സി ബി ഐ ഏറ്റെടുത്തു എങ്കിലും അന്വേഷണത്തില്‍ മെല്ലെ പോക്ക് . സി ബി ഐഭാഗത്ത് നിന്നും അന്വേഷണത്തില്‍ ഒച്ചിഴയും വേഗത മാത്രം . ഇതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ മാർച്ച് 25 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ഉപവാസവും നടക്കുമെന്ന് നിക്ഷേപക കൂട്ടായ്മ പ്രസിഡന്‍റ് സി എസ് നായർ”കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു . കോമ്പിന്റന്റ് അതോറിറ്റി ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പിലാക്കാത്തതിനാലും സി ബി ഐ അന്വേഷണം മന്ദഗതിയിൽ ഇഴഞ്ഞുനീങ്ങുന്നതിനെതിരെയും ഫോറൻസിക് ആഡിറ്റ് നടപ്പാക്കാത്തതിലും കണ്ടു കെട്ടിയ സ്ഥാപര…
Read Moreഅംഗമല്ലാത്തവര്‍ക്കും അരുവാപ്പുലം ബാങ്കില്‍ സുഭിക്ഷ കേരളം പദ്ധതി
കോന്നി വാര്‍ത്ത ഡോട്ട് കോം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടത്തക്ക രീതിയിൽ പരിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കും, ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്കും ടാറ്റ ജി.ഐ. മെഷിൽ നിർമ്മിച്ച ഹൈടെക് കോഴിക്കൂടും, വെങ്കിടേശ്വര ഹാച്ചറിയുടെ Bv 380 ഇനം കോഴിക്കുഞ്ഞുങ്ങളും, പോഷക സമൃദ്ധമായ കോഴിത്തീറ്റയും ബാങ്ക് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും . ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ്, കെ പി . നസ്സീർ, വിജയ വിൽസൺ, എം കെ .പ്രഭാകരൻ, അനിത എസ്സ് കുമാർ, മാത്യു വർഗ്ഗീസ്, ബിജു പി വി , മാനേജിംഗ് ഡയറക്ടർ സലിൽ…
Read Moreബാങ്കുകള്‍ നാല് ദിവസം അടഞ്ഞു
രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയമിച്ച ജീവനക്കാരുടെ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/ബാങ്കുകള്‍ എന്നിവ (മാര്‍ച്ച് 13, 14) തുറന്നു പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
Read Moreസൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര സർവ്വീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ. ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു. 15,000/- രൂപ സ്ഥിര നിക്ഷേപത്തിലൂടെ ഒരാൾക്ക് 5 ലക്ഷം രൂപാ വരെ സൗജന്യ ക്യാൻസർ ചികിത്സാ സഹായത്തിന് അർഹതയുണ്ട്.60 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ചികിത്സാ ആനുകൂല്യം ലഭിച്ചാലും നിക്ഷേപ തുക തിരികെ ലഭിക്കുന്ന പദ്ധതിയാണിത്.നിക്ഷേപം നടത്തി ഒരു വർഷം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ നിന്നും പിൻമാറാൻ നിക്ഷേപകന് അവകാശമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ക്യാൻസർ ചികിത്സാ ഹോസ്പിറ്റൽ ആയ എം.വി.ആർ. ക്യാൻസർ സെന്റർ മാസ്കെയർ പദ്ധതിയായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കായ മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് ഒരു…
Read Moreകോന്നി പോപ്പുലര്‍ ഫിനാന്‍സ് സാധനങ്ങള്‍ ലേലം ചെയ്യും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 5,95,645 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഈ മാസം 15 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന്് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.
Read Moreപാചക വാതക (എൽപിജി) ഉപഭോക്താക്കൾക്ക് മിസ്സ്ഡ് കോൾ സേവന സൗകര്യം
എൽപിജി റീഫില്ലിന് ബുക്ക് ചെയ്യുന്നതിനായി എണ്ണ വിപണന കമ്പനികൾ മിസ്ഡ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തി. മിസ്ഡ്ഡ് കോൾ സൗകര്യത്തിനായുള്ള മൊബൈൽ നമ്പറുകൾ ചുവടെ: IOCL – 8454955555 BPCL – 7710955555 HPCL – 9493602222 കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
Read Moreകോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
കോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ എന്‍സിപി നേതാവ് അറസ്റ്റില്‍. പത്തനാപുരം മൂലക്കട സ്വദേശിയായ അയൂബ്ഖാനാണ് പൊലീസ് പിടിയിലായത്. പത്തനാപുരം ഇടത്തറ സ്വദേശിനി റാണിമോഹന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മോട്ടോര്‍ വാഹനവകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും പണംവാങ്ങിയിരുന്നു. പുതുതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്ഖാന്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. മിക്കവരുടേയും പക്കല്‍ നിന്നും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിഅയ്യായിരം മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വാങ്ങിയിരുന്നത്. പതിനഞ്ചോളം പേര്‍ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. എന്‍സിപി സംസ്ഥാന സമിതിയംഗമായ ഇയാള്‍ക്ക് ഗതാഗതമന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുമായും അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നതെന്ന്…
Read Moreഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്
വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്. പലിശയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു. കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ 2021 മാര്‍ച്ച് 25 വരെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. എച്ച് ടി / ഇ എച്ച് ടി ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂ വിനാണ് അപേക്ഷ നല്‍കേണ്ടതെന്ന്ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ഇന്‍ ചാര്‍ജ് അറിയിച്ചു. വിശദവിരവങ്ങള്‍ക്ക് വെബ്‌സൈറ്റ് വിലാസം – www.kseb.in
Read More