കൊച്ചി റിഫൈനറി : താൽക്കാലിക കോവിഡ് ചികിത്സാകേന്ദ്രം സ്ഥാപിച്ചു

  konnivartha.com : കൊച്ചി അമ്പലമുകളിലുള്ള ബിപിസിഎൽ റിഫൈനറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, 100 കിടക്കകളുള്ള പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം ആക്കി മാറ്റി പ്രവർത്തനമാരംഭിച്ചു. ഈ കേന്ദ്രത്തിന് ഓക്സിജനും വൈദ്യുതിയും വെള്ളവും സൗജന്യമായി ബിപിസിഎൽ നൽകും. ഒരു പ്രത്യേക സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്ലൈൻ വഴിയാകും ഓക്സിജൻ വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ ഈ ചികിത്സാകേന്ദ്രത്തിൽ 100 കിടക്കകൾ ഉണ്ടാകും. പിന്നീട് 1,500 കിടക്കകൾ ഉൾക്കൊള്ളുന്നതായി ഇത് വികസിപ്പിക്കും. കേരളത്തിലെ മൂന്ന് ആശുപത്രികളിൽ ബിപിസിഎൽ, പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ‘രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് ഊർജ്ജം പകരുക’ എന്ന ബിപിസിഎൽ -ന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കമ്പനി പരിസരത്ത് കോവിഡ് ചികിത്സാ കേന്ദ്രവും സൗജന്യ ഓക്സിജൻ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കിയതെന്ന് ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ (കൊച്ചി റിഫൈനറി) ശ്രീ സഞ്ജയ് ഖന്ന പറഞ്ഞു. Mega make-shift COVID…

Read More

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി

മൈലപ്ര സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ നൽകി കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി മൈലപ്ര സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 556608 രൂപ സംഭാവന നൽകിയതായി ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു . ബാങ്കിന്‍റെ വിഹിതമായ 5 ലക്ഷം രൂപയും ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളം ആയ 46658 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസായ 4950 രൂപ പ്രസിഡന്‍റിന്‍റെ ഹോണറേറിയം 5000 രൂപ എന്നിവ ഉൾപ്പെടെയാണ് 556608 രൂപ നൽകിയത് എന്നു ജെറി ഈശോ ഉമ്മൻ പറഞ്ഞു .

Read More

കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്

കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്: ഒളിവില്‍ പോയ ജീവനകാരന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8 കോടി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ തന്നെ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കൊല്ലം പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവിലാണ്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. സംഭവത്തില്‍ മാനേജരടക്കം അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14 മാസം കൊണ്ടാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തുക തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ അക്കൗണ്ട്…

Read More

മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല

മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല www.konnivartha.com : പുതിയ സെർവർ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 13 ഓടെ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാൽ 14നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകൾ ഒഴിവാക്കുന്നത്

Read More

പത്തനംതിട്ട ജില്ലയിലെ ബേക്കറികളില്‍ ഒരേ സമയം പരമാവധി അഞ്ച് പേര്‍ക്ക് പ്രവേശനം അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ബേക്കറി സ്ഥാപനങ്ങളില്‍ ലോക്ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആളുകള്‍ കോവിഡ് മാനദണ്ഡം പാലിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ക്യൂവില്‍ അകലം പാലിച്ച് നില്‍ക്കണമെന്നും കട ഉടമകള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.

Read More

പത്തനംതിട്ട ജില്ലയിലെ ബേക്കറി കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ബേക്കറികള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാം. മറ്റ് ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം . ബേക്കറി സ്ഥാപനങ്ങള്‍ ലോക് ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും മറ്റു ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം നടത്തുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

Read More

മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. whatsapp വഴിയും ഓര്‍ഡറുകള്‍ എടുക്കും. തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ-9188524338പാളയം ഫിഷ്മാര്‍ട്ട്-9526041245വികാസ് ഭവന്‍ ഫിഷ്മാര്‍ട്ട്-9526041320വട്ടിയൂര്‍ക്കാവ് (ഫ്രാഞ്ചൈസി)-9497833241പൂജപ്പുര(ഫ്രാഞ്ചൈസി)-7736652634വേണാട്(ഫ്രാഞ്ചൈസി)-9633537778കല്ലിയൂര്‍(ഫ്രാഞ്ചൈസി)-9048262259കൊല്ലം: അഞ്ചല്‍ ഫിഷ്മാര്‍ട്ട്-8301939372പുനലൂര്‍-9526041169കൊല്ലം ബീച്ച്-9526041681ശക്തികുളങ്ങര-9526041619ആലപ്പുഴ: മാവേലിക്കര ഫിഷ്മാര്‍ട്ട്-9526041043കരുവാറ്റ ഫിഷ്മാര്‍ട്ട്-9526041339ഇഎംഎസ് സ്റ്റേഡിയം ഫിഷ്മാര്‍ട്ട്-9526041057കോട്ടയം: തിരുവാതുക്കല്‍ ഫിഷ്മാര്‍ട്ട്-9526041290കഞ്ഞിക്കുഴി ഫിഷ്മാര്‍ട്ട്-9526041331പുതുപ്പള്ളി-9526041253മണര്‍കാട്-9188524350കുറിച്ചി(ഫ്രാഞ്ചൈസി)-9778252358പായിപ്പാട്(ഫ്രാഞ്ചൈസി)-9526702683കുടമാളൂര്‍(ഫ്രാഞ്ചൈസി)-9746982894എറണാകുളം: മൂവാറ്റുപുഴ ഫിഷ്മാര്‍ട്ട്-9747214014, 9747314014, 9744314014കോതമംഗലം ഫിഷ്മാര്‍ട്ട്-9400786367വാരാപ്പെട്ടി ഫിഷ്മാര്‍ട്ട്-8111865659ഒക്കല്‍ ഫിഷ്മാര്‍ട്ട്-8281416454ഹൈക്കോര്‍ട്ട് ഫിഷ്മാര്‍ട്ട്-9847733951തേവര ഫിഷ്മാര്‍ട്ട്-9526041251കൊച്ചങ്ങാടി ഫിഷ്മാര്‍ട്ട്-9778363550നെല്ലിക്കുഴി(ഫ്രാഞ്ചൈസി)-8547973856തൃക്കാക്കര(ഫ്രാഞ്ചൈസി)-6238099696തൃശ്ശൂര്‍: അമലാനഗര്‍ ഫിഷ്മാര്‍ട്ട്-9526041397ചെമ്പ്കാവ് ഫിഷ്മാര്‍ട്ട്-9526041272പെരിങ്ങണ്ടൂര്‍(ഫ്രാഞ്ചൈസി)-7592933999കൊടകര(ഫ്രാഞ്ചൈസി)-8157807397പാലക്കാട്: ആലത്തൂര്‍(ഫ്രാഞ്ചൈസി)-9656630645ഒറ്റപ്പാലം(ഫ്രാഞ്ചൈസി)-9495994389കൊപ്പം(ഫ്രാഞ്ചൈസി)-9847087951മണ്ണാര്‍ക്കാട്(ഫ്രാഞ്ചൈസി)-9605260240, 9525552788കോഴിക്കോട്: അരയിടത്തുപാലം ഫിഷ്മാര്‍ട്ട്-9746282476തിരുവന്നൂര്‍ ഫിഷ്മാര്‍ട്ട്-9947245694തിരുവമ്പാടി(ഫ്രാഞ്ചൈസി)-7025364132, 9656553557കുറ്റ്യാടി(ഫ്രാഞ്ചൈസി)-9946816812

Read More

ലോക്ക് ഡൌണ്‍ : കോന്നിയില്‍ അവശ്യസാധനങ്ങള്‍ സുരക്ഷാ ക്രമീകരണത്തോടെ വാങ്ങാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൌണ്‍ മൂലം കോന്നിയില്‍ അവശ്യസാധനങ്ങള്‍ ക്കു ബുദ്ധിമുട്ടില്ല .മെഡിക്കല്‍ സ്റ്റോര്‍ , പഴം പച്ചക്കറി ബേക്കറി പാല്‍ പലവ്യഞ്ജന മീന്‍ ,കോഴി കടകളും പെട്രോള്‍ പമ്പും വാഹന റിപ്പയര്‍ ടയര്‍ കടകളും തുറന്നിട്ടുണ്ട് . പോലീസ് സുരക്ഷാ ക്രമീകരണത്തോടെ അവശ്യസാധനങ്ങള്‍ വാങ്ങിക്കാം . കുടുംബത്തില്‍ ഒരാള്‍ക്ക് സത്യവാങ് മൂലം എഴുതിയ അപേക്ഷയോടെ കോന്നി ടൌണില്‍ എത്തി സാധനങ്ങള്‍ വാങ്ങിക്കാം . അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെ ഒരംഗം പുറത്തുപോയി വരാം എന്നു ഇന്നലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു . സിവില്‍ സപ്ലൈസ് വകുപ്പ് തങ്ങളുടെ എല്ലാ സ്ഥാപനങ്ങളിലും അവശ്യ സാധനങ്ങള്‍ യഥേഷ്ടം എത്തിച്ചിട്ടുണ്ട് .മൊബൈല്‍ കടകള്‍ കോന്നിയില്‍ തുറന്നിട്ടില്ല .

Read More

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ലോക്ക് ഡൌണ്‍ നിലവില്‍ വന്നു . കേവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ (Lockdown) ഇന്ന് മുതൽ ആരംഭിച്ചു. ഇന്ന് മെയ് എട്ട് മുതൽ 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഓക്‌സിജൻ കാര്യത്തിൽ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാൻ വാർ റും ഉണ്ടാകും

Read More

വീടുകള്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ചു

  ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ മൈക്രോ ഫിനാന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടി കമ്പിനികള്‍, എന്നിവയുടെ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി. ഇത്തരത്തില്‍ വീടുകള്‍ കയറിയുള്ള പണപ്പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണീ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

Read More