KONNIVARTHA.COM : എല്ലാ ക്രഷര്‍ ഉത്പന്നതിനും രണ്ടു രൂപാ വില വര്‍ധിച്ചു .ഒപ്പം കരിങ്കല്‍ ക്വാറി മക്ക് എന്നിവയ്ക്കും വലിയതോതില്‍ വില കൂട്ടി . കരിങ്കല്ല് ഒരു ക്യൂബിക്ക് അടിയ്ക്ക് 29 രൂപയും (ഒരു ടണ്ണിനു 638 )ക്വാറി മക്കിനു 16 രൂപയും വില വര്‍ധിപ്പിച്ചു കൊണ്ട് കോന്നി മേഖലയില്‍ ക്വാറികളില്‍ കൊള്ള നടത്തുന്നു എന്നാണ് പരാതി . ക്വാറികളിലെ വില സംബന്ധിച്ച് ജില്ലാ കളക്ടര്‍ വില വിവര പട്ടിക പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം .മറ്റു ഏതൊരു മേഖലയിലും വില സംബന്ധിച്ച് ജില്ലാ കളക്ടര്‍ ആണ് വില വിവരം പൊതു ജനത്തെ അറിയിക്കുന്നത് . ക്വാറികളില്‍ വര്‍ഷം തോറും ഡീസല്‍ പെട്രോള്‍ ,ഉത്പാദന ചിലവു എന്നീ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ആണ് വില വര്‍ധിപ്പിക്കുന്നത് .ഇത് സാധാരണ ജനത്തിന് താങ്ങാന്‍ കഴിയില്ല . ഇക്കാര്യത്തില്‍ ജില്ലാ…
Read Moreവിഭാഗം: Business Diary
വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന്
വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന് konnivartha.com : വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും അന്യായമായ കാരണങ്ങള്‍ കാണിച്ച് വായ്പ നിരസിക്കരുതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നു എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിയ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസ വായ്പാ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കണമെന്നും വായ്പാ നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് ലളിതമാക്കി നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിനായി ജില്ലയില്‍ ആദാലത്ത് നടത്തണമെന്ന് ആന്റോ ആന്റണി എംപി നിര്‍ദേശിച്ചത് അനുസരിച്ച് ഫെബ്രുവരി ഒന്നിന് അദാലത്ത് നടത്തും. ബാങ്കുകളില്‍ നിക്ഷേപം കൂടുതലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും ലോണുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി…
Read Moreതകരാത്ത റോഡില്‍ അറ്റകുറ്റപ്പണി: പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍:വന്‍ അഴിമതി
തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി: പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍:വന്‍ അഴിമതി തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ സംഭവത്തില്‍ പിഡ്ബ്ല്യുഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടർന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്ത് ടാറിങ് നടത്തിയ സംഭവത്തിലാണ് നടപടി.തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Read Moreപ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും
konnivartha.com : തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍ മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്. രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്കു അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത വായ്പകള്‍ നല്‍കി വരുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത് ഇ ഡി കണ്ടു കെട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം നടത്തി കണ്ടെത്തിയ പോപ്പുലര്‍ ഉടമകളുടെ കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടു കെട്ടി . നേരത്തെ കണ്ടു കെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഇന്നലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെകൂടി സ്വത്തു കണ്ടു കെട്ടി . ഓഗസ്റ്റ് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍ മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.കണ്ടെത്തിയ കാറുകളുടെ ആകെ മൂല്യം രണ്ടുകോടിയാണ്. വിവിധ…
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്കില്‍ പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കും
KONNIVARTHA.COM : കുട്ടികൾക്കും, യുവജനങ്ങൾക്കും ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിദ്യാഭ്യാസം, സ്വയംതൊഴിൽ,വിവാഹം, ആശുപത്രി ചെലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നസീർ.കെ.പി, ജോജു വർഗീസ്, അനിത.എസ്.കുമാർ, ശ്യാമള. റ്റി, എം കെ . പ്രഭാകരൻ, മാത്യു വർഗീസ്, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽമാനേജർ എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.
Read Moreസുഭിക്ഷം-സുരക്ഷിതം സമൃദ്ധി ഓര്‍ഗാനിക്ക് ഇക്കോ ഷോപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ സുഭിഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മാരാമണ്‍ ചെട്ടിമുക്ക് കേന്ദ്രമാക്കി സമൃദ്ധി കര്‍ഷക സംഘം ആരംഭിച്ച സുഭിക്ഷം-സുരക്ഷിതം സമൃദ്ധി ഓര്‍ഗാനിക്ക് ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാന്‍ മേളയും ക്രിസ്മസ് വിപണനമേളയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക സെമിനാറും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലെ എഫ്.ഐ.ജി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച വിള രക്ഷോപാധികളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്് ഇക്കോഷോപ്പിലെ ആദ്യ വില്‍പന നിര്‍വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത്…
Read Moreവനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും
konnivartha.com : പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പ നല്‍കും. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും.’ പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ജില്ലാഓഫീസ്, പണിക്കന്റത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ്റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. ഫോണ്‍ : 8281552350.
Read Moreസപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര ജില്ലാ ഫെയറിന് പത്തനംതിട്ടയില്‍ തുടക്കമായി
konnivartha.com : സപ്ലൈകോയുടെ ക്രിസ്തുമസ്-പുതുവത്സര ജില്ലാ ഫെയറിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ തുടക്കമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ്-പുതുവത്സര ഉത്സവ കാലത്ത് വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ അവശ്യ സാധനങ്ങളും ഗുണമേന്മയോടെ ഒരു കുടക്കീഴില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ജില്ലാ ഫെയര്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് ജില്ലാ ഫെയറിന്റെ പ്രവര്‍ത്തനം. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ റീജിയണല്‍ മാനേജര്‍ എലിസബത്ത് ജോര്‍ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More