konnivartha.com : കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി ദ നമ്പർ വൺ ക്യാംപെയിനിന്റെ ഭാഗമായാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 22നു വൈകിട്ടു 3.30നു വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു പുരസ്‌കാരദാന ചടങ്ങ്. മികച്ച റീജിയണൽ ഓഫിസായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും മൂന്നു ലക്ഷം രൂപയുമാണു പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും വയനാട് ജില്ലയിലെ കേണച്ചിറയും പങ്കുവച്ചു. മിനിസ്റ്റേഴ്സ് ട്രോഫി, ഫലകം, രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. തൃശൂർ, കണ്ണൂർ റീജിയണൽ ഓഫിസുകൾ മികച്ച രണ്ടാമത്തെ റീജിയണൽ ഓഫിസിനുള്ള പുരസ്‌കാരങ്ങൾ…
Read Moreവിഭാഗം: Business Diary
ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് വീണ്ടും ഇ.ഡിയുടെ പരിശോധന നടന്നു
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ പരിശോധന നടന്നു . സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഷാജ് കിരണ്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന. ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുണ്ടായിരുന്നത്. സ്വപ്നയുടെ ആരോപണങ്ങളും ഷാജ് കിരണിന്‍റെ ഓഡിയോ റെക്കോര്‍ഡും നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ചര്‍ച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ വ്യക്തമാക്കിയിരുന്നു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്‌സ് ചര്‍ച്ച് പറഞ്ഞിരുന്നതാണ്. എന്നാല്‍, താന്‍ ചില മാദ്ധ്യമവാര്‍ത്തകള്‍ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം.…
Read Moreതിരുവോണം ബംമ്പര്‍ പ്രകാശനം നടത്തി
തിരുവോണം ബംമ്പര്‍ പ്രകാശനം നടത്തി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി 2022 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്‍. ജിജി, ജൂനിയര്‍ സൂപ്രണ്ട് പി. ബി മധു, ജില്ലയിലെ പ്രമുഖ ഏജന്റ്മാരായ വി. കെ. ഖാദര്‍, കെ. എസ്. സന്തോഷ്, സയ്യിദ് മീരാന്‍, നാഗൂര്‍കനി, സുരേഷ് കുമാര്‍, അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനം 25 കോടി രൂപയും, രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും, മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്കും കൂടാതെ, മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കുന്നത്.
Read More10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്
മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ – MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്. രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ അര്‍ഹമായി. മൂന്നാം സമ്മാനം- MA 37 2281
Read Moreലക്ഷങ്ങളുടെ ചീട്ടുകളി; പോലീസുകാരുള്‍പ്പെടെ 10 പേരടങ്ങിയ സംഘം പിടിയില്‍
പത്തനംതിട്ട കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ റെയിഡില്‍ ചീട്ടുകളി സംഘത്തെ പിടികൂടി. പത്ത് ലക്ഷം രൂപയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. മുന്‍ ഡിജിപി രക്ഷാധികാരിയായ ക്ലബ്ബില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ചീട്ടുകളിക്കുകയായിരുന്ന രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ് ഐയായ അനില്‍ കുമാര്‍, പാലക്കാട് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. അനില്‍ കുമാര്‍ മുന്‍പ് ചീട്ടുകളിച്ചതിനും പൊലീസുകാരനെ കൈയേറ്റം ചെയ്തതിനും എ ആര്‍ ക്യാമ്പില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിട്ടിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ എട്ട് പേരെയും ക്ലബ്ബില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഷണല്‍ ക്ലബ്ബില്‍ ലക്ഷക്കണക്കിന് രൂപയുടെ ചീട്ടുകളി ദിവസവും നടക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. എസ് പിയുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേകസംഘം ക്ലബ്ബിലെത്തിയാണ് ചീട്ടുകളിസംഘത്തെ കുടുക്കിയത്.
Read Moreസ്വകാര്യധനകാര്യ സ്ഥാപനത്തിൽ വ്യാജരേഖ ചമച്ച് പണയഉരുപ്പടികൾ മോഷ്ടിച്ചു ലക്ഷങ്ങൾ തട്ടിയ രണ്ട് ജീവനക്കാർ അറസ്റ്റിൽ
konnivartha.com : പത്തനംതിട്ട : ചിറ്റാർ സീതത്തോടുള്ള മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച ജീവനക്കാരിൽ രണ്ടുപേരെചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ 5 വരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ മിഥുൻ ബാലന്റെ ഭാര്യ രമ്യരാജൻ (32), സീതത്തോട് കൊച്ചുകൊയിക്കൽ കല്ലോൺ വീട്ടിൽ പ്രകാശിന്റെ ഭാര്യ ഭൂവനമോൾ (34) എന്നിവരാണ് അറസ്റ്റ് നടപടികൾക്ക് വിധേയരായത്. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്ഥാപന ഉടമയായ കോട്ടയം വൈക്കം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിന് അയച്ചുകിയിട്ടിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23 ന് കേസ് എടുക്കുകയായിരുന്നു. പ്രതികൾ ചേർന്ന് ആകെ 45,42,386 രൂപയുടെ നഷ്ടം സംഭവിപ്പിച്ചു എന്നായിരുന്നു…
Read More25 കോടി റെക്കോഡ് ഒന്നാം സമ്മാനത്തുകയുമായി തിരുവോണം ബമ്പർ
25 കോടി റെക്കോഡ് ഒന്നാം സമ്മാനത്തുകയുമായി തിരുവോണം ബമ്പർ രണ്ടാം സമ്മാനം അഞ്ചു കോടി; മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി വീതം konnivartha.com : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയതയെന്നും ലോട്ടറി പ്രകാശനം നിർവഹിച്ചു ധനമന്ത്രി പറഞ്ഞു. ജൂലൈ 18 മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങും. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്. ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോൾ 500 രൂപയ്ക്ക് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25…
Read Moreതിരുവോണം ബംബര്‍ ഒന്നാം സമ്മാനം 25 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക
തിരുവോണം ബംബര്‍ ഒന്നാം സമ്മാനം 25 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക തിരുവോണം ബംബര്‍ ലോട്ടറി(thiruvonam bumper lottery) നറുക്കെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാന്‍ തീരുമാനിച്ച് ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന് വില. കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംബറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില മൂന്നൂറ് രൂപയായിരുന്നു. സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന് ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ മാസം 17ന് മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കും. അതിന് പിന്നാലെ ഓണം ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കും.
Read Moreഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടി
രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ധിപ്പിച്ചു.19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞിട്ടുണ്ട് . 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.
Read Moreഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല: 1915 എന്ന കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം
konnivartha.com : ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
Read More