NMEO–OS പദ്ധതിയിൽ ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച — കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന National Mission on Edible Oils – Oilseeds (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എംപിക്ക് അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നത്, NMEO–OS പദ്ധതി 2024 ഒക്ടോബർ 3-നാണ് അംഗീകരിച്ചത്. എന്നാൽ കേരള സർക്കാർ ഇതുവരെ ഈ പദ്ധതിയിൽ പങ്കെടുക്കാനായി പ്രമേയം സമർപ്പിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്. എണ്ണക്കുരു ഉൽപ്പാദനം വർദ്ധിപ്പിക്കുകയും രാജ്യത്തെ ഭക്ഷ്യഎണ്ണ മേഖലയെ സ്വയംപര്യാപ്തമാക്കുകയുമാണ് NMEO–OS പദ്ധതിയുടെ ലക്ഷ്യം. റാപ്പ്‌സീഡ്, മസ്റ്റർഡ്, ഗ്രൗണ്ട്നട്ട്, സോയാബീൻ, സൺഫ്ലവർ,…
Read Moreവിഭാഗം: Business Diary
1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം konnivartha.com; നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി. ആർഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ കൃഷി വകുപ്പ് ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു. ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികൾക്കായി 176.42…
Read More28,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു
8,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. വിശപ്പ് രഹിത കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു . അർഹരായ 28,300 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ മുൻഗണനാ പട്ടിക ശുദ്ധീകരിക്കാനും അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡ് നൽകുവാനുമുള്ള നടപടികൾ പല ഘട്ടങ്ങളായി നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000-ൽ പരം കുടുംബങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതുകൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി നമുക്ക് ഈ പ്രക്രിയ ആരംഭിക്കുവാൻ സാധിച്ചത്. നവംബർ 17 മുതൽ കാർഡ് തരം മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ…
Read Moreവാര്‍ഷിക വില്‍പനയില്‍ റെക്കോര്‍ഡ് കുറിച്ച് സ്‌കോഡ
konnivartha.com/ തിരുവനന്തപുരം: സ്‌കോഡ ഇന്ത്യയിലെ വാര്‍ഷിക വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്‌കോഡ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 61,607 യൂണിറ്റുകള്‍ വിറ്റു. ഇതിന് മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റതിന്റെ റെക്കോര്‍ഡ് 2022-ല്‍ 53,721 കാറുകള്‍ വിറ്റതായിരുന്നു. കൂടാതെ, ഒരു മാസം വിറ്റ കാറുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ സ്‌കോഡ ഒക്ടോബറില്‍ 8,252 കാറുകള്‍ വിറ്റു. സ്‌കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ കാറുകളുടെ ജനപ്രിയതയാണ് വില്‍പന വര്‍ദ്ധിക്കാന്‍ കാരണം. നിരത്തുകളിലേക്ക് തിരിച്ചെത്തുന്ന ഒക്ടേവിയ ആര്‍എസ് വില്‍പന ആരംഭിച്ച് 20 മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. Skoda sets record in annual sales Thiruvananthapuram: Skoda sets new…
Read Moreജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചു
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. കൂടുതൽ വ്യാപാരികളെ ജി.എസ്.ടി സംവിധാനത്തിൻറെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജി.എസ്.ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റ് 2025-2026 ൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള, ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിർബന്ധമായും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. ഇത് കൂടാതെ ചരക്ക് സേവന നികുതി നിയമം സെക്ഷൻ 24ൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുന്ന വ്യാപാരികൾ വിറ്റ് വരവ് പരിധി കണക്കാക്കാതെ തന്നെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. രജിസ്‌ട്രേഷൻ എടുക്കുന്നത് മൂലം വ്യാപാരത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടൊപ്പം, ഇൻപുട്ട്…
Read Moreനാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പരിരക്ഷ
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. . ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം ജോയ്സ് സതീഷ് നോർക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക…
Read Moreപരിശീലന കേന്ദ്രങ്ങള്‍ക്ക് എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി
konnivartha.com; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികൾ പിന്തുടര്‍ന്നതിനും 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സാധന സാമഗ്രികളുടെയോ സേവനങ്ങളുടെയോ പേരിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് കേസുകളിലും യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അവലോകനം ചെയ്തു. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ…
Read Moreനിക്ഷേപകരെ വഞ്ചിച്ച പരാതി : ഗോള്ഡന്വാലി നിധി കമ്പനി ഉടമ പിടിയിൽ
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന പരാതിയില് ഗോള്ഡന്വാലി നിധി കമ്പനികളുടെ ഉടമയെ തമ്പാനൂര് പോലീസ് അറസ്റ്റ് ചെയ്തു .ഗോള്ഡന്വാലി നിധി കമ്പനി ഉടമ തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡില് നക്ഷത്രയില് താര കൃഷ്ണയെയാണ് ബെംഗളൂരു വിമാനത്താവളത്തില്നിന്നു പോലീസ് പിടികൂടിയത്. രണ്ടാം പ്രതി എറണാകുളം കടവന്ത്ര എ.ബി.എം ടവേഴ്സില് കെ.ടി.തോമസിനെ കണ്ടെത്തിയില്ല .ഇയാളെ കണ്ടെത്താന് പോലീസ് അന്വേഷണം നടത്തി വരുന്നു .ഇയാള് വിദേശത്ത് ആണ് . ആറു സ്ഥലങ്ങളില് ആണ് ഗോള്ഡന്വാലി നിധി കമ്പനി എന്ന പേരില് സ്ഥാപനം നടത്തി വന്നിരുന്നത് . തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, പ്രദേശങ്ങളില് ആണ് സ്ഥാപനം .തിരുമല, പട്ടം, ഹരിപ്പാട് ശാഖകള് പൂട്ടിയിരുന്നു . നിധി , ഫിനാന്സ് ,ഗ്ലോബല് വെഞ്ചര് ,എന്റർടൈമെന്റ് സ്ഥാപനം ഗോള്ഡന്വാലി നിധി കമ്പനിയുടെ കീഴില് ഉണ്ടായിരുന്നു എന്ന് ആണ് പരസ്യത്തില് കാണുന്നത് .…
Read Moreരജത ജൂബിലി നിറവിൽ കിഫ്ബി
രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം…
Read Moreഎച്ച്.എൽ.എൽ, കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ ലാഭവിഹിതം നല്കി
konnivartha.com; കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി-രത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്(HLL)2024–25 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം നല്കിക്കൊണ്ട് സ്ഥാപനത്തിൻ്റെ ശക്തമായ സാമ്പത്തിക പ്രകടനം വീണ്ടും തെളിയിച്ചു. ഇതുവരെ നല്കിയതിൽ വെച്ച് കമ്പനി നല്കുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതങ്ങളിൽ ഒന്നാണിത്. എച്ച്.എൽ.എൽ ചെയർപേഴ്സൺ ഡോ.അനിത തമ്പി, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയ്ക്ക് ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ, അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ഹോവിയേദ അബ്ബാസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി വിജയ് നെഹ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർക്കറ്റിംഗ് ഡയറക്ടർ എൻ അജിത്, ഫിനാൻസ് ഡയറക്ടർ രമേഷ്…
Read More