കോന്നി വാര്‍ത്ത ഡോട്ട് കോം : റിസര്‍വ് ബാങ്ക് ഈ വര്‍ഷം പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴു വരെ തിരുവല്ല ഡിവിഷന്‍റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാങ്ങാം. എട്ടുവര്‍ഷമാണ് കാലാവധി. കാലാവധിക്ക് ശേഷം അന്നത്തെ തങ്കവിലയ്ക്ക് ബോണ്ട് ക്ലോസ് ചെയ്യാം. അത് കൂടാതെ 2.5 ശതമാനം പലിശയും ലഭിക്കും. വ്യക്തികള്‍ക്ക് കുറഞ്ഞത് ഒരു ഗ്രാം മുതല്‍ പരമാവധി നാലു കിലോ വരെയും ട്രസ്റ്റുകള്‍ക്ക് 20 കിലോ വരെയും ഉള്ള തുകയ്ക്ക് ബോണ്ടുകള്‍ വാങ്ങാം. ഇത് സ്വര്‍ണ്ണം പോലെതന്നെ ബാങ്കുകളില്‍ ഈട് നല്‍കാനും, അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വില്‍പന നടത്താനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447595669.
Read Moreവിഭാഗം: Business Diary
കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (M / s NIA) ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (M / s BAGIC) എച്ച്ഡിഎഫ്‌സി ഇആർജിഒ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ ‘കവച്’ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ ‘കവച്’ പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത
Read Moreമിൽമകാലിത്തീറ്റ വായ്പാ പദ്ധതി ആരംഭിച്ചു
https://www.facebook.com/www.konnivartha/photos/a.1004233302981586/4213158088755742/
Read Moreറബ്ബര്‍ ആക്ട് ഭേദഗതികളും നിജസ്ഥിതിയും
(കേന്ദ്ര കാര്‍ഷിക, ഗ്രാമവികസന മന്ത്രാലയം) കോന്നി വാര്‍ത്ത ഡോട്ട് കോം : 1947-ല്‍ നിലവില്‍ വന്ന റബ്ബര്‍ ആക്ട് കാലോചിതമായ പല ഭേദഗതികള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികള്‍ ആക്ടില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ ക്കനുസരിച്ച് റബ്ബര്‍ ആക്ടിലെ ചില ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുക എന്നതാണ് നിയമത്തിന്റെ ഭേദഗതിയിലൂടെ ലക്ഷ്യമിടു ന്നത്. റബ്ബര്‍ ബോര്‍ഡ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് നിയമപരമായ സാധുതയുണ്ടാക്കുകയും പ്രവര്‍ത്തനമേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ബോര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയും ചെയ്യജശ യെന്നതും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നുണ്ട്. റബ്ബര്‍ ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭേദഗതികള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമായി മനസ്സിലാകുന്നതാണ്. റബ്ബര്‍ ലൈസന്‍സിനു പകരം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്ന മാറ്റം തന്നെ ഉദാഹരണമാണ്. റബ്ബര്‍വ്യാപാരത്തിനായാലും സംസ്‌കരണ ത്തിനായാലും ഉത്പന്നനിര്‍മ്മാണത്തിനായാലും നിശ്ചിത കാലയളവില്‍ ഫീസടച്ചു പുതുക്കേണ്ടവയാണ് ഈ…
Read Moreസര്‍വീസ് പ്രൊഡൈവര്‍ ഒഴിവ്
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് (എറണാകുളം ടെറിട്ടറി റീട്ടെയില്‍ ഓഫീസ്) കമ്പനി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് നടത്തുന്നതിന് സര്‍വീസ് പ്രൊവൈഡറെ നിയമിക്കുന്നു. മിലിട്ടറി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് റാങ്കില്‍ താഴെയല്ലാതെ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. (പ്രായം 21നും 60നും ). കമ്പനി ആവശ്യപ്പെടുന്ന ബാങ്ക് ഗ്യാരന്റിയും കമ്പനി ആവശ്യപ്പെടുന്ന ജോലിക്കാരെയും നല്‍കണം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇപിഎഫ്/ഇഎസ്‌ഐസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും രേഖകള്‍ സമര്‍പ്പിക്കേണ്ടതുമാണ്. താത്പര്യമുളളവര്‍ ആഗസ്റ്റ് 12ന് മുമ്പ് ടെറിട്ടറി മാനേജര്‍, എറണാകുളം ടെറിട്ടറി, ഇരിമ്പനം ഇന്‍സ്റ്റലേഷന്‍, ഇരിമ്പനം, കൊച്ചി എന്ന വിലാസത്തില്‍ നോമിനേഷന്‍ നല്‍കേണ്ടതും പകര്‍പ്പ് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. ഫോണ്‍: 0484 2774057. ഇ-മെയില്‍ [email protected], [email protected], [email protected], [email protected]..
Read Moreമത്സ്യവിത്ത് നിക്ഷേപ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന്
https://www.facebook.com/www.konnivartha/photos/a.1004233302981586/4203770116361206/
Read Moreആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു
ജൂലൈ 29 ന് വിമാനങ്ങൾ അമ്പാലയിലെ എയർഫോഴ്സ് സ്റ്റേഷനിൽ എത്തും കോന്നി വാര്‍ത്ത ഡോട്ട് കോം@ അഗ്നി ദേവന്‍ : ഇന്ത്യൻ വ്യോമസേനയ്ക്കായി (ഐ.എ.എഫ്) വാങ്ങിയ, അഞ്ച് ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഫ്രാൻസിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഡബിൾ സീറ്റർ വിമാനങ്ങൾ ഈ അഞ്ചിൽ ഉൾപ്പെടുന്നു. വിമാനത്തിന്റെ യാത്ര രണ്ട് ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.റഫാല്‍ വിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാർ വിമാനങ്ങൾ നിയന്ത്രിക്കും.ആദ്യ ഘട്ട യാത്രയ്ക്കിടെ വായുവിൽ വച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധന ടാങ്കർ, ഇന്ത്യൻ പൈലറ്റുമാർക്ക് വേണ്ട പിന്തുണ നൽകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ 2020 ജൂലൈ 29 ന് വിമാനങ്ങൾ അമ്പാലയിലെ എയർഫോഴ്സ് സ്റ്റേഷനിൽ എത്തും. റഫാല്‍ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി സ്ക്വാഡ്രൺ നമ്പർ 17…
Read Moreകര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു . ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ 5000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്സിഡി നല്‍കും. സംസ്ഥാനത്തെ 3500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15000 രൂപ വീതം സബ്സിഡിയും, കാറ്റില്‍ ഷെഡ് നിര്‍മാണത്തിനായി 5000 കര്‍ഷകര്‍ക്ക് 25000 രൂപ വീതം സബ്സിഡിയും വിതരണം ചെയ്യും. 6000 കര്‍ഷകര്‍ക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും ആടു വളര്‍ത്തലിനായി 1800 പേര്‍ക്ക് 25000 രൂപ വീതവും സബ്സിഡി നല്‍കും.
Read Moreട്രഷറി മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ നീട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് കാലാവധി കഴിഞ്ഞ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. മസ്റ്ററിങ് കാലാവധി ഒരു വര്‍ഷമാണ്. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ട്രഷറികളില്‍ എത്തുന്ന ഇടപാടുകാരുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മസ്റ്ററിങ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷന്‍ രേഖകളില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ള പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ കൂടിയുള്ള ജീവന്‍ പ്രമാണ്‍ വെബ് പോര്‍ട്ടല്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഗസറ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസര്‍ / സബ് രജിസ്ട്രാര്‍ / സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് / പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ നല്‍കുന്ന വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറി മെയിലില്‍കൂടി സമര്‍പ്പിച്ചും മസ്റ്ററിങ് നടത്താം. 60 വയസില്‍ താഴെയുള്ള കുടുംബ പെന്‍ഷന്‍കാര്‍…
Read Moreസപ്ലൈകോ വഴി പ്രവാസി സ്റ്റോറിനവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : വിദേശത്തുനിന്ന് മടങ്ങിയെത്തിയവരെ സഹായിക്കാന്‍ സപ്ലൈകോ പദ്ധതി തയ്യാറാക്കി . നോര്‍ക്കയുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ തുടങ്ങാന്‍ അവസരം നല്‍കുന്നത്. നിലവില്‍ സപ്ലൈകോ – മാവേലി സ്റ്റോറുകള്‍ വഴി നല്‍കുന്ന സാധനങ്ങള്‍ പ്രവാസി സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരിക്കണം. താല്‍പര്യമുളളവര്‍ക്ക് വാണിജ്യ ബാങ്കുകള്‍ വഴി നോര്‍ക്ക കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. നിലവിലുളള സപ്ലൈകോ സ്റ്റോറുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ പ്രവാസി സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതല്ല. ഫ്രാഞ്ചൈസി രീതിയിലാണ് നടത്തിപ്പ്. ഒരു സ്റ്റോറിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ മറ്റൊരു സ്റ്റോര്‍ അനുവദിയ്ക്കില്ല. സപ്ലൈകോ വില്‍പനശാലകളിലെ നിരക്കിലാണ് ഇവിടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തേണ്ടത്. 15 ദിവസത്തിനുളളില്‍ പണം നല്‍കണമെന്ന വ്യവസ്ഥയിലാണ് സപ്ലൈകോ സാധനങ്ങള്‍ നല്‍കുക. മൂന്നു വര്‍ഷമെങ്കിലും സ്ഥാപനം നടത്തണമെന്നും സപ്ലൈകോ വ്യവസ്ഥയില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്…
Read More