കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലാ എന്ന പരാതിയുമായി കോന്നി പോലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പരാതി പ്രളയം .നേരിട്ടും ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു കൊണ്ടിരിക്കുന്നു . ദിനവും അന്‍പത്തില്‍ ഏറെ പേരാണ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത് . ഓണ്‍ലൈന്‍ കൂടിയും പരാതി ലഭിച്ചു . 43 വര്ഷം (1976 ) മുന്നേ കോന്നി വകയാര്‍ ആസ്ഥാനമായി ചെറിയ നിലയില്‍ തുടങ്ങിയ പോപ്പുലര്‍ ബാങ്ക് പിന്നീട് ഏറെ വളര്‍ന്നു . കേരളത്തിന് അകത്തും പുറത്തുമായി 273 ബ്രാഞ്ചും ഉപ ശാഖകളുമായിപ്രവര്‍ത്തിച്ചു വന്നു . നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ ബി ഐയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ സംഭാവന , ഷെയര്‍ ഇടപാടുകളില്‍ മറ്റ് ഉപ കമ്പനി രൂപീകരിച്ചു പണം നിക്ഷേപിച്ചു . നിക്ഷേപകര്‍ ഇവര്‍…
Read Moreവിഭാഗം: Business Diary
പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകര്‍ സമരത്തിന്
നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍മേല്‍ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് വൈകുന്നു : നിക്ഷേപകര്‍ സമരത്തിന് കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകര്‍ കോന്നി പോലീസില്‍ നല്‍കിയ പരാതില്‍മേല്‍ ഉള്ള നടപടികള്‍ വൈകുന്നു . പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടെന്ന സൂചന ഉള്ളതിനാല്‍ പണം നഷ്ടമായ നിക്ഷേപകര്‍ കോവിഡ് സുരക്ഷാ പാലിച്ച് കൊണ്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമരങ്ങള്‍ക്ക് ഒരുങ്ങുന്നു . ഇന്ന് രാവിലെ പത്തു മണിയോടെ വിവിധ ജില്ലകളിലെ നിക്ഷേപകര്‍ വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് എത്തുകയും തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കും . കൊല്ലം ജില്ലയിലെ നിക്ഷേപകര്‍ നാളെ കൊല്ലത്ത് സംഘടിക്കും . കോടികണക്കിന് രൂപയുടെ നിക്ഷേപം സ്ഥാപനം മടക്കി നല്‍കുവാന്‍ ഉണ്ട് . നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കുന്നില്ല…
Read Moreഫസ്റ്റ്‌ബെൽ’: കൈറ്റ് വിക്ടേഴ്‌സിൽ ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും
ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. നിലവിൽ പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്-മൊബൈൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്. കൈറ്റ് വിക്ടേഴ്‌സ് യുട്യൂബ് ചാനലിൽ (youtube.com/itsvicters) നിയന്ത്രിത പരസ്യങ്ങൾ അനുവദിച്ചതുവഴി ആദ്യമാസം ലഭിച്ച പരസ്യ വരുമാനമായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി കൈറ്റ്…
Read Moreഓണം വിപണിക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി
ഓണം വിപണിയിലെ ഭക്ഷ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എഫ്എസ്എസ്എഐ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വിൽപനയ്ക്കുള്ള മാർഗനിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു. പാക്കറ്റിൽ നിർമ്മാണ തിയതി, ഉപയോഗിക്കാവുന്ന പരമാവധി തിയതി, വില, തൂക്കം, സ്ഥാപനത്തിന്റെ മേൽ വിലാസം, എഫ്എസ്എസ്എഐ നമ്പർ, ഫോൺ എന്നിവ പ്രദർശിപ്പിക്കണം. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാകണം നിർമ്മാണ-വിപണന പ്രവർത്തനങ്ങൾ. അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കുകയും നിർമ്മാണ സ്ഥലം ശുചിയായിരിക്കുകയും വേണം. ജല പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഉള്ളവർക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂ. കൂടാതെ പച്ചക്കറി, അരി, മറ്റ് ഭക്ഷണ വസ്തുക്കൾ, ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പാക്കണം. ഉപയോഗ തിയതി കൃത്യമായി ഉറപ്പ് വരുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ പാൽ/ മറ്റ് പാലുല്പന്നങ്ങൾ എന്നിവ ഉപയോഗിക്കാവൂ. ഇവ വിൽപ്പന നടത്തുന്ന വാഹനത്തിൽ ഫ്രീസർ…
Read Moreകോഴിക്കോട് വിമാനത്താവളം : അമേരിക്കന്‍ കെഎംസിസിയും ഹൈകോടതിയിലേക്ക്
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു എസ് എ ആന്റ് കാനഡാ കമ്മിറ്റികള്‍ വിലയിരുത്തി. ആ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ എം സി സി സംശയിക്കുന്നു.ഈ നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റി യിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തരത്തിലാണ് പരാതിയില്‍ കാണുന്ന സാങ്കേതികവശങ്ങളും വിവരവുമെന്നും പരാതി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതിനാല്‍ തന്നെ ദാരുണമായ അപകടത്തെ ഉയര്‍ത്തി കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം മലബാര്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കെ .എം . സി. സി യു.എസ്.എ കമ്മിറ്റി നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികള്‍…
Read Moreസ്മാർട്ട് ഫോൺ വാങ്ങുന്നതിന് വായ്പ നല്‍കും
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ്സ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി അംഗങ്ങൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് ഇരുപതിനായിരം രൂപ വരെ വായ്പ നൽകുന്നതിന് ബാങ്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ലാപ്ടോപ് വാങ്ങുന്നതിനും, മിൽമകാലിത്തീറ്റ വാങ്ങുന്നതിനും പ്രത്യേക വായ്പാ പദ്ധതി നിലവിലുണ്ട്.ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.കെ പി .നസീർ, വിജയ വിൽസൺ, അനിതഎസ്സ് . കുമാർ, മാത്യു വർഗ്ഗീസ്സ്, എം കെ .പ്രഭാകരൻ , മോനിക്കുട്ടി ദാനിയേൽ, ശ്യാമള .റ്റി , ബിജു. പി വി , മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. ഫോൺ : 9446363111.
Read Moreനോർക്ക സപ്‌ളൈകോ പ്രവാസി സ്റ്റോർ
തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു. കോന്നി വാര്‍ത്ത ഡോട്ട് കോം : തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്. കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവർ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾക്കാണ് മുൻഗണന. സപ്‌ളൈകോ വിതരണം ചെയ്യാത്ത മറ്റ്…
Read Moreആംനെസ്റ്റി പദ്ധതി: വാറ്റ് നികുതി, വില്‍പ്പന നികുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി, വില്‍പ്പന നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, കാര്‍ഷിക ആദായ നികുതി എന്നിവ അടയ്ക്കാതെ വീഴ്ച വരുത്തിയ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ (ആംനെസ്റ്റി 2020) നികുതി കുടിശ്ശിക അടയ്ക്കാം. സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി കുടിശ്ശികയും 2005 ഏപ്രില്‍ ഒന്ന് വരെയുള്ള വില്‍പ്പന നികുതി കുടിശ്ശികയും അപേക്ഷ സമര്‍പ്പിച്ച് ഒരു മാസത്തിനകം ഒറ്റത്തവണയായി നാല്‍പ്പത് ശതമാനം അടച്ചാല്‍ മതിയാകും. അല്ലെങ്കില്‍ കുടിശ്ശികയുടെ അമ്പത് ശതമാനം തവണ വ്യവസ്ഥകള്‍ക്ക് വിധേയമായി 2020 ഡിസംബര്‍ 31നകവും അടയ്ക്കാം. പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കും. 2005 ഏപ്രില്‍ ഒന്നിന് ശേഷമുള്ള വില്‍പ്പന നികുതിയുടെ കുടിശ്ശികയില്‍ പിഴ പൂര്‍ണ്ണമായും ഒഴിവാക്കി നികുതിയും പലിശയും അടയ്ക്കേണ്ടതാണ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ…
Read Moreകുടുംബശ്രീയുടെ ഹരിതകര്‍മ സേനകള്‍ക്ക് വായ്പകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഹരിതകര്‍മസേന അംഗങ്ങള്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. ദേശീയ സഫായി കര്‍മചാരി കോര്‍പ്പറേഷന്റെ (എന്‍എസ്‌കെഎഫ്ഡിസി) സംസ്ഥാനതല ചാനലൈസിംഗ് ഏജന്‍സിയായ വനിത വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിതകര്‍മസേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത്. കോര്‍പറേഷന് എന്‍എസ്‌കെഎഫ്ഡിസിയില്‍ നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ ഗ്യാരന്റി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രവര്‍ത്തനം വിപുലമാക്കാനും സംരംഭം ആരംഭിക്കാനുമായി വിവിധ കര്‍മസേനാ യൂണിറ്റുകള്‍ക്കായി 30 കോടി രൂപയാണ് കുടുംബശ്രീ മുഖേന ഈ വര്‍ഷം വായ്പയായി വിതരണം ചെയ്യുക. പ്രധാന വായ്പകള്‍: തൊഴില്‍ ചെയ്യാനാവശ്യമായ വാഹനം വാങ്ങാന്‍, സംരംഭ വികസനത്തിന്, സാനിറ്റേഷന്‍ ജോലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സാനിറ്ററി മാര്‍ട്ടുകള്‍ തുടങ്ങാന്‍, ഹരിത സംരംഭങ്ങള്‍ തുടങ്ങാന്‍, സേനാംഗങ്ങളുടെ പെണ്‍ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം. നാലു മുതല്‍ അഞ്ച് ശതമാനം വരെ വാര്‍ഷിക…
Read Moreഅഗർബത്തി നിർമ്മാണത്തിൽ പുതിയ പദ്ധതി
കോന്നി വാര്‍ത്ത ഡോട്ട് കോം : അഗർബത്തി നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഖാദി &വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മുന്നോട്ട് വച്ച പ്രത്യേക പദ്ധതിക്ക് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി അംഗീകാരം നൽകി. ‘ഖാദി അഗർബത്തി ആത്മ നിർഭർ മിഷൻ’ എന്ന പേരിലുള്ള പദ്ധതി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ തൊഴിൽ ഇല്ലാത്തവർക്കും കുടിയേറ്റ തൊഴിലാളികൾക്കും അഗർബത്തി നിർമ്മാണ മേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നിലവിൽ രാജ്യത്തെ പ്രതിദിന അഗർബത്തി ഉപഭോഗ നിരക്ക് 1490 MT ആണ്. അതേസമയം ഇന്ത്യയുടെ അഗർബത്തി ഉൽപാദന നിരക്ക് 760 MT മാത്രമാണ്. പൈലറ്റ് പദ്ധതി ഉടൻ പ്രാബല്യത്തിൽ വരും. പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടെ നിർമാണമേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള പദ്ധതി വഴി വളരെ ചെറിയ നിക്ഷേപത്തിൽ സുസ്ഥിര തൊഴിൽ…
Read More