സ്മാർട്ട് ഫോൺ വാങ്ങുന്നതിന് വായ്പ നല്‍കും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ്സ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി അംഗങ്ങൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് ഇരുപതിനായിരം രൂപ വരെ വായ്പ നൽകുന്നതിന് ബാങ്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ലാപ്ടോപ് വാങ്ങുന്നതിനും, മിൽമകാലിത്തീറ്റ വാങ്ങുന്നതിനും പ്രത്യേക വായ്പാ പദ്ധതി നിലവിലുണ്ട്.ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.കെ പി .നസീർ, വിജയ വിൽസൺ, അനിതഎസ്സ് . കുമാർ, മാത്യു വർഗ്ഗീസ്സ്, എം കെ .പ്രഭാകരൻ , മോനിക്കുട്ടി ദാനിയേൽ, ശ്യാമള .റ്റി , ബിജു. പി വി , മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. ഫോൺ : 9446363111.

Related posts

Leave a Comment