കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ബെംഗളൂരു നിന്നും മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ഫോൺ കൊച്ചിയില്‍ വെച്ചാണ് സ്വിച്ച് ഓഫായതു എന്ന് പോലീസ് കണ്ടെത്തി . ബെംഗളൂരുവിൽ തട്ടിപ്പിനിരയായ മലയാളികള്‍ ഉള്‍പ്പെടെ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഏകദേശം നൂറു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ചിട്ടി ആണ് പ്രധാനമായും നടത്തി വന്നത് .കൂടെ ഉയര്‍ന്ന പലിശ നല്‍കി ആളുകളില്‍ നിന്നും വന്‍ തുക നിക്ഷേപമായി സ്വീകരിച്ചിരുന്നു . പലിശ കൃത്യമായി ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്നു . ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.കുട്ടനാട് രാമങ്കരിനിവാസിയാണ് ടോമി .ബെംഗളൂരുവിൽ ഇരുപത്തി അഞ്ചു വര്‍ഷമായി ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നു .
Read Moreവിഭാഗം: Business Diary
BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ
konnivartha.com: BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭാരത സർക്കാറിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. BIS സർട്ടിഫിക്കേഷൻ ഇല്ലാതെ ഹെൽമെറ്റുകൾ നിർമ്മിക്കുന്നതിനോ വിൽക്കുന്നതിനോ എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിലൂടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച സംഭവിക്കുകയും ലക്‌ഷ്യം പരാജയപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനായി, 2021 മുതൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ട്. എല്ലാ ഇരുചക്ര വാഹന യാത്രികർക്കും BIS മാനദണ്ഡങ്ങൾ (IS 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട് 2025 ജൂൺ വരെ, ഇന്ത്യയിലുടനീളം 176 ഹെൽമെറ്റ് നിർമ്മാതാക്കൾക്ക് സാധുവായ BIS ലൈസൻസുകൾ ഉണ്ട്. റോഡരികിൽ വിൽക്കുന്ന പല ഹെൽമെറ്റുകൾക്കും നിർബന്ധിത BIS സർട്ടിഫിക്കേഷൻ ഇല്ലെന്നും ഇത് ഉപഭോക്താക്കൾക്ക് കാര്യമായ അപകടസാധ്യത…
Read Moreഇൻവെസ്റ്റ് കേരള: ഇതുവരെ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 പദ്ധതികൾ
konnivartha.com: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടുള്ളതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ ശക്തമായ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 1,77,731.66 കോടി രൂപയുടെ 424 പദ്ധതികൾ ഇൻവെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്. ഇതിൽ 86 പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ഈ 86 പദ്ധതികൾ പൂർത്തിയാകുമ്പോൾ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 156 പദ്ധതികൾക്ക് ഭൂമി ലഭിക്കാനുണ്ട്, 268 പദ്ധതികൾക്ക് ഭൂമി ലഭിച്ചിട്ടുണ്ട്. എട്ട് കിൻഫ്ര പാർക്കുകളിൽ 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തിൽ 2,714 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും ഏപ്രിലിൽ നാല് പദ്ധതികൾക്കും തുടക്കമായി. ജൂലൈയിലെ പ്രധാന പദ്ധതികളിൽ ഭാരത്…
Read Moreഅബുദാബിയിൽ ‘ഇന്ത്യൻ മാംഗോ മാനിയ 2025’ സംഘടിപ്പിച്ചു
konnivartha.com: ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് മാമ്പഴത്തിന്റെ ആഗോള വില്പന വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) അബുദാബിയിൽ മാമ്പഴ മേള സംഘടിപ്പിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിയുമായും ലുലു ഗ്രൂപ്പുമായും സഹകരിച്ച് ഇൻ-സ്റ്റോർ മാമ്പഴ മേള ‘ഇന്ത്യൻ മാംഗോ മാനിയ 2025’ ന് തുടക്കം കുറിച്ചു. മാമ്പഴക്കാലത്ത് , ഇന്ത്യയുടെ ഏറ്റവും മികച്ച മാമ്പഴ ഇനങ്ങൾ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുഎഇയിലും ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങളിൽ GI-ടാഗ് ചെയ്‌തതും സവിശേഷവുമായ പ്രാദേശിക ഇനങ്ങളായ ബനാറസി ലാങ്‌ഡ, ദഷേരി, ചൗസ, സുന്ദർജ, അമ്രപാലി, മാൾഡ, ഭാരത് ഭോഗ്, പ്രഭാ ശങ്കർ, ലക്ഷ്മൺ ഭോഗ്, മഹ്മൂദ് ബഹാർ, വൃന്ദാവനി, ഫാസ്‌ലി,…
Read Moreകേരം തിങ്ങും കേരളനാട്ടില്‍ വെളിച്ചെണ്ണ വില ലിറ്റര്‍ 500:പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു
konnivartha.com:വെളിച്ചെണ്ണ വില പലസ്ഥലത്തും ലിറ്റര്‍ അഞ്ഞൂറ് . ഗ്രാമങ്ങളില്‍ നാനൂറ്റി അന്‍പതും നാനൂറ്റി അറുപതും . ഉടന്‍ ഇവിടെയും വിലകൂടും . വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ വിലകൂടാന്‍ കാരണം അന്യ സംസ്ഥാനത്ത് നിന്നും വരവ് കുറഞ്ഞത് ആണ് . കേരളത്തില്‍ ഉള്ള തേങ്ങ മുഴുവന്‍ അന്യ സംസ്ഥാന ലോബികള്‍ കൂട്ടമായി വാങ്ങി . അന്യ സംസ്ഥാനത്ത് ആണ് ഇപ്പോള്‍ തേങ്ങ വേഗത്തില്‍ മെഷ്യനില്‍ ഉണക്കി വെളിച്ചെണ്ണ വേര്‍തിരിക്കുന്നത് . വെളിച്ചെണ്ണ ലിറ്ററിന് അഞ്ഞൂറ് രൂപയാണ് പല സ്ഥലത്തും ഇപ്പോള്‍ വാങ്ങുന്നത് . ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഈ വില തന്നെ എല്ലായിടവും നല്‍കി വാങ്ങണം . വെളിച്ചെണ്ണയ്ക്ക് മാത്രം അല്ല വില കൂടിയത് . പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുന്നു . ഓരോ ദിനവും ഒന്നും രണ്ടും രൂപ വീതം കൂടി . സാധാരണക്കാരുടെ വരവ് കുറഞ്ഞു…
Read Moreകേരളത്തിൽനിന്നുള്ള എൻജിനിയർമാരെ തേടുന്നു
konnivartha.com: രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്കു പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യകമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗികപരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതികവിദഗ്ദ്ധരെയും ആവശ്യമുണ്ട്. ഒഡിഷ ആസ്ഥാനമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ബഹുരാഷ്ട്രകമ്പനിയായ റെഞ്ച് സൊലൂഷൻ, ബംഗളൂരു ആസ്ഥാനമായ സാൽമൺ ലീപ്പ് തുടങ്ങിയ പ്രമുഖകമ്പനികളാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളിൽ താത്പര്യം കാണിച്ചു വന്നിരിക്കുന്നത്. 200-ൽപ്പരം എൻജിനീയർമാരെയും 2000-ലധികം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യഘട്ടത്തിൽ വേണ്ടിവരിക. കേരളത്തിലെ ഉന്നത സാങ്കേതികവിദ്യാഭ്യാസമേഖലയ്ക്കു കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ സാക്ഷ്യമാണിത്. സംസ്ഥാന തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനെയാണ് (IIIC) ഇവർ സമീപിച്ചത്. എൻജിനീയർമാർക്കു തൊഴിൽലഭ്യതാക്ഷമത (employability) വളർത്താൻ അവിടെ നല്കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.…
Read Moreമിൽമ മിനി ഇ-കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും 25ന്
konnivartha.com: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) മിൽമയ്ക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ലോഞ്ചും ജൂൺ 25ന് വൈകുന്നേരം മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. മിൽമയുടെ ആവശ്യാനുസരണം കെ.എ.എൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് മിൽമ മിനി ഇ-കാർട്ട് എന്ന് പേരിട്ടിരിക്കുന്ന ഐസ്‌ക്രീം കാർട്ട്. ആദ്യ ബാച്ചിൽ തയാറാക്കിയ 30 യൂണിറ്റുകൾ മിൽമയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനുകൾക്ക് 10 എണ്ണം വീതം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. ഭാവിയിലും ആവശ്യമായ ഐസ്‌ക്രീം കാർട്ടുകൾ കെ എ എൽ വഴി നിർമ്മിക്കാനാണ് മിൽമ ഉദ്ദേശിക്കുന്നത്. പുതിയ വിപണികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളും കെ എ എൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.…
Read Moreവൈദ്യുത കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി
വൈദ്യുത വാഹന നിർമ്മാണത്തിൽ (EV) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വൈദ്യുത കാറുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവിസജ്ജമായ പദ്ധതിക്ക് ഭാരത സർക്കാർ അംഗീകാരം നൽകി. 2070 ഓടെ പ്രകൃതി വാതകങ്ങളുടെ ആഗിരണ ബഹിർഗമന സമതുലിതാവസ്ഥ (നെറ്റ് സീറോ ലക്‌ഷ്യം) കൈവരിക്കുക, സുസ്ഥിര ഗതാഗതം ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ച കൈവരിക്കുക, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക തുടങ്ങിയ ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളുമായി ഈ ചരിത്രപരമായ സംരംഭം അനുപൂരകമായി വർത്തിക്കുന്നു. മോട്ടോർ വാഹന നിർമ്മാണത്തിലും നൂതനാശയ മേഖലയിലും സുപ്രധാന ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ചിര പ്രതിഷ്ഠിതമാക്കാനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ഇന്ത്യയിൽ വൈദ്യുത കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി” (SPMEPCI / പദ്ധതി) യുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഘന വ്യവസായ മന്ത്രാലയം (MHI) 2024 മാർച്ച് 15 ന് പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ വ്യവസ്ഥകൾക്കനുസൃതമായി ഇറക്കുമതി തീരുവ…
Read Moreഗ്രോ കോഫിഡന്‍ഷ്യല്‍ ഐപിഒ രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചു
konnivartha.com: കൊച്ചി: സജീവ നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വില്‍പനയ്ക്കായുള്ള (ഐപിഒ) രേഖകള്‍ പരസ്യമാക്കാത്ത രീതിയില്‍ സെബിയ്ക്ക് സമര്‍പ്പിച്ചു. 700 മില്യ ഡോളര്‍ മുതല്‍ 1 ബില്യ ഡോളര്‍ വരെ വരുതാവും ഐപിഒ എന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യാ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാവും ഐപിഒ വഴി സമാഹരിക്കു തുക വിനിയോഗിക്കുക എന്നും കരുതപ്പെടുന്നു . 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രോ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന റീ’ട്ടെയില്‍ ബ്രോക്കിങ് സംവിധാനമായി മാറുകയായിരുന്നു . 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയിട്ടുള്ളത് . 2024 മാര്‍ച്ചില്‍ 95 ലക്ഷം സജീവ…
Read Moreഓൾ-ഇൻ-വൺ ഒടിടി എന്റർടൈൻമെന്റ് പായ്ക്കുകൾ അവതരിപ്പിച്ച് എയര്‍ടെല്‍
konnivartha.com: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിലൊരാളായ ഭാരതി എയർടെൽ (“എയർടെൽ”) പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സമാനതകളില്ലാത്ത പുതിയ ഇന്റർടൈൻമെന്റ് പായ്ക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലൈവ് എന്നിവയുൾപ്പെടെ 25 + മികച്ച ഒ ടി ടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഉള്ള എയർടെൽ മാത്രമാണ് ഇത്രയും വിപുലമായ എന്റർടൈൻമെന്റ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ടെലികോം കമ്പനി. ഒരു മാസത്തെ സാധുതയ്ക്കായി ആകർഷകമായ 279 രൂപ പ്രാരംഭ വിലയിൽ ആരംഭിച്ച്, ഉപഭോക്താക്കൾക്ക് 750 രൂപ വിലമതിക്കുന്ന വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം ലഭിക്കുകയും അത് വഴി ഒ ടി ടി സ്ട്രീമിംഗ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണി ആസ്വദിക്കാനാകുകയും ചെയ്യുക ഏക ടെൽകോ ആയി എയർടെൽ മാറുന്നു. പരിധിയില്ലാത്തെ എന്റർടൈൻമെന്റ് നൽകാനായി അൺലിമിറ്റഡ് 5ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഉൾപ്പെടുന്ന 598 രൂപ നിരക്കിൽ പായ്ക്കുകളും…
Read More