ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു. ജനറല്‍ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം വീണത്. മരത്തിനടിയില്‍പ്പെട്ട് ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു. നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. രാവിലെയാണ് അപകടം. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും മരം പൊട്ടി വീഴുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ തേക്കിന്‍കാട്ടില്‍ നിന്നിരുന്ന…
Read Moreലേഖകന്‍: News Editor
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ് തുടങ്ങിയിരിക്കുന്നത്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിങ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രാക്ടീഷണർ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ഓൺലൈൻ/ ഓഫ് ലൈൻ) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ, സർക്കാർ – അർധസർക്കാർ – പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 13 വിഭാഗങ്ങൾക്ക്…
Read Moreവിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് : പ്ലേസ്മെന്റ് ഡ്രൈവ്
konnivartha.com: തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മെയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി https:/bit.ly/01JUN2024എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577
Read Moreഅനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി
അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാൽ ചില ജീവനക്കാർ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. ജില്ലകളിൽ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടുത്ത 5 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അനധികൃത അവധിയിലുള്ള ജീവനക്കാരിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നൽകാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ…
Read More” ജീവിതയാത്ര ” കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്
konnivartha.com: മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല). Shri Mahendra Bhaskar [ Central Ministry of Social Justice and Empowerment] നിന്നും അവാർഡും , പ്രശസ്തി പത്രം, മെഡൽ എന്നിവ Shri.Alexander Daniel Special Director of Police], ശ്രീ.അജികുമാർ മേടയിൽ[ President of all Indian malayali Association Delhi State, Director ] , ശ്രീ.ഫിലിപ്പോസ് ഡാനിയേൽ [Malayalam Mission Coordinator all India malayali Association Rajastan State ] എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.…
Read Moreട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ്: സൗജന്യപരിശീലനം
konnivartha.com: പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്‌സ് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ 0468 2270243, 08330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
Read More2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 62.2% പോളിങ്
2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 62.2% പോളിങ്. 20.05.2024നു പുറത്തിറക്കിയ രണ്ടു പത്രക്കുറിപ്പുകള്‍ക്കു പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. 49 ലോക്‌സഭാ മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടന്നത്. അഞ്ചാം ഘട്ടത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള പോളിങ് കണക്കുകള്‍ ചുവടെ: ഘട്ടം പുരുഷന്മാര്‍ സ്ത്രീകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാർ ആകെ അഞ്ചാം ഘട്ടം 61.48% 63.00% 21.96% 62.2% ഘട്ടം അഞ്ചിലെ സംസ്ഥാനം തിരിച്ചുള്ളതും ലോക്‌സഭാമണ്ഡലം തിരിച്ചുള്ളതുമായ വോട്ടര്‍മാരുടെ വിവരങ്ങള്‍ യഥാക്രമം പട്ടിക 1, 2 എന്നിവയില്‍ നല്‍കിയിരിക്കുന്നു. ഒഡിഷയിലെ 13-കണ്ഡമാല്‍ മണ്ഡലത്തിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളിലെ റീപോളിംഗ് ഇന്ന് അവസാനിക്കും. ആ വിവരങ്ങള്‍ ലഭിച്ചശേഷം കണക്കുകള്‍ അപ്ഡേറ്റ് ചെയ്യും. ഇത് വോട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ കാണാന്‍ കഴിയും. ‘മറ്റ് വോട്ടര്‍മാരുടെ’ കാര്യത്തിലെ ഒഴിഞ്ഞ കോളം ആ വിഭാഗത്തില്‍ ആരും വോട്ട് രേഖപ്പെടുത്തിയില്ലെന്നുസൂചിപ്പിക്കുന്നു. ഒരു…
Read Moreസര്‍ഗോത്സവം അരങ്ങ് 2024 നടത്തി
കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത…
Read Moreമഴക്കാലമാണ്,മഞ്ഞപ്പിത്തം സൂക്ഷിക്കണം
പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ്-എ പകരുന്നത്. വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതു വഴി രോഗബാധ തടയാം. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ · ആഹാരം കഴിക്കുന്നതിന് മുന്‍പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക · കൈനഖങ്ങള്‍ വെട്ടി വൃത്തിയാക്കുക · കിണറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുക · കൃത്യമായ ഇടവേളകളില്‍ കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചൂട് വെള്ളത്തില്‍ പച്ച…
Read Moreജനകീയ വാര്‍ത്തകള്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോമിന് ജനജിഹ്വ പുരസ്ക്കാരം
konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ പത്രത്തിന് സ്നേഹപച്ച ചാരിറ്റിയുടെ ജനകീയ ജിഹ്വ പുരസ്കാരം നേടി എന്ന് ഭാരവാഹികള്‍ അറിയിച്ചു . കൃത്യമായ വാര്‍ത്തകള്‍,അറിയിപ്പുകള്‍ , ജീവകാരുണ്യ പ്രവര്‍ത്തികള്‍ , ജനതയ്ക്ക് ആവശ്യമായ നിര്‍ദേശം , രക്ത സേവന സേന , എന്നിവ നല്‍കി ജനോപകാര പ്രദമായ വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പത്രം ആണ് കോന്നി വാര്‍ത്ത ഡോട്ട് കോം എന്ന് വിലയിരുത്തിയ ശേഷം ആണ് അവാര്‍ഡിന് പരിഗണിച്ചത് .
Read More