konnivartha.com: കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി . ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍ ആണ് ദിനവും എത്തുന്നത് എങ്കിലും എത്തുന്ന ആളുകള്‍ സ്വയം സുരക്ഷ ഒരുക്കി മാത്രമേ ഈ പാറയിലും വെള്ളത്തിലും ഇറങ്ങാവൂ . പാറയില്‍ വെള്ളം വീണു വഴുക്കല്‍ ഉണ്ട് .കൂടാതെ കാട്ടു അട്ടയുടെ വിഹാര കേന്ദ്രം ആണ് .അട്ട കടിച്ചാല്‍ പറിച്ചു കളഞ്ഞാല്‍ അതിന്‍റെ കൊമ്പ് മാംസത്തില്‍ ഉണ്ട് .പിന്നീട് വലിയ ശാരീരിക ദോഷം വരുത്തും . വെള്ളത്തില്‍ നിറയെ പരാദ ജീവികള്‍ ഉണ്ട് .ഇവയും കടിയ്ക്കും .…
Read Moreലേഖകന്‍: News Editor
കടപ്പുറത്ത് എട്ട് പേർക്ക് ഇടിമിന്നലേറ്റു
കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. എല്ലാവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനിൽക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. മിന്നലേറ്റവരിൽ ഒരാള്‍ മത്സ്യം വാങ്ങാനെത്തിയ ആളും ബാക്കിയുള്ളവർ മത്സ്യത്തൊഴിലാളികളുമാണ്. ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreപത്തനംതിട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള അറിയിപ്പ്
ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം konnivartha.com: എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം, താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാനായി പത്തനംതിട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണം ഉറപ്പാക്കുന്നതിനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് ,എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി ജില്ലാ എംപ്ലോയിമെന്റ് ഓഫീസില്‍ ഹാജരായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു
Read Moreയു.കെ, ജപ്പാന്‍, ജര്‍മ്മനി : നഴ്‌സ്, കെയര്‍ ടേക്കര്‍ ഒഴിവ്
konnivartha.com: യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മ്മനിയില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 . യു.കെയില്‍ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9645101080.
Read Moreസ്ത്രീ ശാക്തീകരണത്തിനായി പ്രായഭേദമന്യേ കുടുംബശ്രീ അരങ്ങൊരുക്കുന്നു: ജില്ലാ കളക്ടര്‍
konnivartha.com: സ്ത്രീകളുടെ കഴിവുകളെ സമൂഹത്തിനു മുന്‍പില്‍ എത്തിക്കാന്‍ പ്രായഭേദമന്യേയുള്ള വേദിയാണ് കുടുംബശ്രീയെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ഗോത്സവം അരങ്ങ് 2024 എന്ന പേരില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാല്‍ സ്‌കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് രണ്ടാമതൊരു അവസരമാണ് കുടുംബശ്രീയുടെ സര്‍ഗോത്സവത്തിലൂടെ ലഭിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകള്‍ അവരുടെ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കലയ്ക്ക് പ്രായമില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. കുടുംബശ്രീ എന്ന പ്രസ്ഥാനം ഇന്ന് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. രാജ്യത്തിനുതന്നെ മാതൃകയാവാന്‍ കഴിഞ്ഞ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. നാലു വേദികളിലായാണ്…
Read Moreകാലവര്‍ഷം: പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കാലവര്‍ഷം മേയ് 30 ന് കേരളത്തിലെത്തും അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ്് ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മേയ് 30 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ www.konnivartha.com കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221 മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293 അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826 റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214 തിരുവല്ല തഹസില്‍ദാര്‍…
Read Moreപത്തനംതിട്ട വോട്ടെണ്ണല്‍:ക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍
konnivartha.com: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സജ്ജീകരിക്കുന്ന ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടുകളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഉച്ചയ്ക്ക് മൂന്നിന് കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്ര കുറുപ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ടെണ്ണല്‍ ദിവസം തപാല്‍ വോട്ടുകള്‍ രാവിലെ എട്ടിനു തന്നെ എണ്ണിത്തുടങ്ങും. 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് കൗണ്ടിംഗ്…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാലിന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താത്പര്യമുളള എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന.പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 0468 2344803
Read Moreആകാശവാണി പ്രഭാഷണപരമ്പര മെയ് 30 ന് കോന്നിയില്‍ നടക്കും
konnivartha.com: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര മെയ് 30 വൈകിട്ട് ആറിന് കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും. കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രശസ്ത എഴുത്തുകാരനും കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സലറുമായ ഡോ. കെ എസ് രവികുമാര്‍, പറയുന്ന കഥയും എഴുതുന്ന കഥയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.കോന്നി ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സലില്‍ വയലാത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ . കവിയും അധ്യാപകനുമായ കോന്നിയൂര്‍ ബാലചന്ദ്രന്‍, ആകാശവാണി അസി. ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, ആകാശവാണി പ്രോഗ്രാം മേധാവി വി. ശിവകുമാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ജി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ശാസ്താംകോട്ട ആദി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.
Read Moreതണ്ണിതോട് മുണ്ടോമൂഴി പാലത്തില്‍ നിന്നും യുവാവ് ആറ്റിലേക്ക് ചാടി
konnivartha.com: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപെട്ട ശേഷം യുവാവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി . കോന്നി തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ അഖില്‍ എന്ന സുധി ( 19 )ആണ് ആറ്റില്‍ ചാടിയത് . മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത് . മഴ പെയ്തു കൊണ്ട് ഇരിക്കെ ആണ് യുവാവ് ആറ്റില്‍ ചാടിയത് . കോന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘവും തണ്ണിത്തോട് പോലീസും സ്ഥലത്തു തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം നടത്തിയ തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട യുവാവ് വള്ളിപടര്‍പ്പില്‍ പിടിച്ചുകിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം യുവാവിനെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സിന്‍റെ സമയോചിതമായ ഇടപെടലിലാണ് യുവാവിനെ ജീവനോടെ രക്ഷിക്കാനായത്. പാലത്തിന് സമീപത്തേക്ക് ഓടിപ്പോയശേഷം പാലത്തിന്‍റെ കൈവരിയില്‍ നിന്നാണ് താഴേക്ക് ചാടിയത്. യുവാവ് ചാടാൻ ശ്രമിക്കുമെന്ന് വീഡിയോ എടുത്ത് സുഹൃത്തും…
Read More