konnivartha.com: എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾwww.cee.kerala.gov.in ൽ ലഭിക്കും. കീം 2024 : പുതുക്കിയ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Read Moreലേഖകന്‍: News Editor
വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും: ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുക. ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ മാസം 19 ന് ആരംഭിച്ച് 486 ലോക്‌സഭാ സീറ്റുകളിലേക്ക് 6 ഘട്ടങ്ങളിലായി ഇതിനകം നടന്ന വോട്ടെടുപ്പുകൾ പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും വലിയ പോളിംഗ് മാരത്തണിന്റെ മഹത്തായ സമാപനമാണ് അടയാളപ്പെടുത്തുന്നത്. 28 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള, 486 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സുഗമമായും സമാധാനപരമായും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും സഹിതം പോളിംഗ് പാര്‍ട്ടികളെ ബന്ധപ്പെട്ട പോളിംഗ് സ്‌റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. സുരക്ഷിതവും…
Read Moreപത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു
പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി ക്യാമ്പുകള്‍ തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ് ഈ ക്യാമ്പുകള്‍. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര്‍ ഈ ക്യാമ്പുകളില്‍ സുരക്ഷിതരാണ്. ഇതില്‍ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും.തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസില്‍ 19 പേരും (നാല് കുടുംബം), മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ 25 പേരും (നാല് കുടുംബം)…
Read Moreമാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന്:ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ
കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന് konnivartha.com: : കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും . തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നല്‍കും .യോഗത്തിൽ ഫാദർ സിനോയ് അദ്ധ്യക്ഷത വഹിക്കും . മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ് നിർവഹിക്കും . വിവിധ സോണുകളിലെ വൈദികർ കെ സി സി ഭാരവാഹികൾ അധ്യാപകർ യോഗത്തിൽ പങ്കെടുക്കുംഎന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിനി…
Read Moreമഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം
konnivartha.com/ അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു . അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ പുതുതായ് പണികഴിപ്പിച്ച ശാന്തി ഗ്രാമത്തിലേക്കും മാറ്റിയതായും ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734289900, 04734291900, 047342999900 8086260270 കൂടുതൽ വിവരങ്ങൾക്കായി എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read Moreപത്താമത് കോന്നി മെറിറ്റ് ഫെസ്റ്റ് ജൂണ്‍ ഒന്നിന്
konnivartha.com: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി മെറിറ്റ് ഫെസ്റ്റ് ജൂണ്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സെന്റ് ജോര്‍ജ് മഹായിടവക ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിയ്ക്ക് രക്ഷാധികാരി അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും . മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ അഥിതിയായി പങ്കെടുക്കും എന്ന് ചെയര്‍മാന്‍ റോബിന്‍ പീറ്റര്‍ അറിയിച്ചു . പത്ത് ,പ്ലസ് ടൂപരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ കോന്നി നിയോജകമണ്ഡലത്തില്‍ താമസിക്കുന്നവരോ കോന്നി നിയോജകമണ്ഡലത്തിലെ സ്കൂളില്‍ പഠിച്ചതോ ആയ വിദ്യാര്‍ഥികളെ ആണ് ആദരിക്കുന്നത് . സിവില്‍ സര്‍വീസ് പരീക്ഷകളില്‍ റാങ്ക് ജേതാക്കളെയും പുരസ്കരിക്കും 700 വിദ്യാര്‍ഥികളെ ഫെസ്റ്റില്‍ ആദരിക്കും .
Read Moreകോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു
konnivartha.com:കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും. ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഹെൽത്ത് ഇൻസ്പെക്ടറിനെ ഹെൽത്ത് ഓഫീസറായി ആയും ഉൾപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യനിയമം കർശനമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പിൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി സമിതി രൂപീകരിച്ച് നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. നിലവിൽ ഉണ്ടായിരുന്ന മലബാർ ആക്ടിനും തിരു-കൊച്ചി ആക്ടിനും പകരമായാണ് പൊതുജനാരോഗ്യനിയമം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കൊതുക്ജന്യരോഗം പരത്തുന്ന സാഹചര്യം സൃഷ്ടിക്കുക, ജലമലിനീകരണം നടത്തി പകർച്ചവ്യാധി പകരുന്ന സാഹചര്യം ഉണ്ടാക്കുക, മനുഷ്യൻറെ ആരോഗ്യത്തിന് ഹാനീകരമാകുന്ന ഏതൊരു പ്രവർത്തിയും ഈ നിയമത്തിൽ പിഴയും പിഴയോടുകൂടി തടവും വ്യവസ്ഥ…
Read Moreജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി
സര്‍വീസില്‍നിന്നും വിരമിക്കുന്ന പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി. വയലത്തല ഗവ. വൃദ്ധ മന്ദിരത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളം കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ ലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായിരുന്നു. ഇലന്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി, ഷാന്‍ ഗോപാല്‍, എ നിസ, താര, രാജീവ്, ജി. സന്തോഷ്, ഷംല ബീഗം, എസ്.ആര്‍. ബീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗവ. വൃദ്ധ മന്ദിരം സുപ്രണ്ട് ഒ.എസ്. മീന സ്വാഗതം പറഞ്ഞു.
Read Moreപത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു
പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ വസ്തുക്കള്‍ കൈകാര്യംചെയ്യുക, ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കാം. ഓവുചാല്‍ തടസപ്പെടുത്തിയാല്‍ 15,000 – 30,000 രൂപ, പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താല്‍ 5000 രൂപ മുതല്‍ 10,000 വരെ , വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തില്ലെങ്കില്‍ 2000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത്…
Read Moreകാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ
കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ സംസ്ഥാനത്ത് മേയ് 30 ന് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 3 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ…
Read More