konnivartha.com പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും,സാഹിത്യക്കാരനും,നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 6 വ്യാഴയാഴ്ച രാവിലെ 11ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി സലിം പി ചാക്കോ അറിയിച്ചു . കവിയും വിവർത്തകനും നടനും ആയിരുന്നു അദ്ദേഹം.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ ” വിധേയൻ ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽഅഭിനയിച്ചു .അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹംഅഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര,ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു അദ്ദേഹം . മികച്ച പത്രപ്രവർത്തകനുള്ള മൂന്നാമത്തെ അവാർഡ് മംഗളം ദിനപത്രം സ്പെഷ്യൽകറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ നൽകും .പ്രസ്സ്ക്ലബ്…
Read Moreലേഖകന്‍: News Editor
പ്രതിഭകളുടെ സംഗമ വേദിയായി കോന്നി മെറിറ്റ് ഫെസ്റ്റ്
konnivartha.com/ കോന്നി : വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യവും അത്തരം മാറ്റങ്ങളിലേക്ക് പോകുന്ന കാലം വിദൂരമല്ല അതിനായി പുതിയ തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത്, +2 ക്ലാസുകളിൽ എല്ലാ വിഷയത്തിനും A+ വാങ്ങിയ കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ, എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് വാങ്ങി വിജയിച്ചവർ, റാങ്ക് ജേതാക്കൾ, സിവിൽ സർവ്വീസ് റാങ്ക് ജേതാക്കൾ തുടങ്ങിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. മനുഷ്യന്‍റെ ഉയരം അവന്‍റെ വിദ്യയുടെ ആഴം അനുസരിച്ചാണ്. വിദ്യയെന്നത് പുസ്തകങ്ങളിൽ നിന്നും കാണാതെ പഠിയ്ക്കുന്നതാണെന്ന് കരുതുന്നതും തെറ്റാണ് ജീവിത യാത്രയിലെ വിവേകത്തെ വിദ്യയായി കുരുതി മുന്നേറണമെന്ന് പ്രതിഭകളുമായി സംവദിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ…
Read Moreമാറ്റത്തിന്‍റെ പാതയിൽ കോന്നിയിലെ പൊതുവിദ്യാലയങ്ങൾ
konnivartha.com: കോന്നി : പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ കോന്നി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ വികസന പ്രവർത്തികളുടെ ശോഭയോടെയാണ് അധ്യയനവർഷാരംഭമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ ആണ് മണ്ഡലത്തിലെ സ്കൂളുകൾക്കായി ആവിഷ്കരിച്ചത്. 1.20 കോടി രൂപക്ക് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ, മലയാലപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ, പ്രമാടം ഗവൺമെന്റ് എൽ പി സ്കൂൾ,മാങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. കിഫ്ബിയിൽ നിന്നും അഞ്ചുകോടി രൂപ ചെലവിൽ കോന്നി ഗവ ഹയർസെക്കൻഡറി സ്കൂൾ, 3 കോടി രൂപക്ക് കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ VHSE ബ്ലോക്ക് ,3 കോടി രൂപക്ക് മാരൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ…
Read Moreസ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം
നല്ല ആരോഗ്യ ശീലങ്ങൾ വീട്ടിലും വിദ്യാലയത്തിലും മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും. കുട്ടികൾക്ക് നൽകുന്ന ആരോഗ്യ അറിവുകൾ വീട്ടിലേക്ക് എത്തിക്കാനാകും. എപ്പോഴും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ·കുട്ടികൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും…
Read Moreലോക സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിലായി നടക്കും ലോക സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിങ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല. ഓരോ…
Read Moreയുവാക്കള്‍ക്ക് സുവര്‍ണാവസരം:തൊഴിലൊരുക്കി തിരുവല്ല ജോബ് സ്റ്റേഷന്‍
konnivartha.com: വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റഷനും ആദ്യഘട്ട ഷാഡോ ഇന്റര്‍വ്യൂവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഇന്റര്‍വ്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ അധ്യക്ഷനായി. കെകെഇഎം പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാണി ആര്‍ നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എബി കോശി ഊമ്മന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ വിവേക്, കെകെഇഎം അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എ.ആര്‍. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍വ്യൂവില്‍ 40 പേര്‍ പങ്കെടുത്തു. കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജില്ല കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ കാമ്പയിന്‍. ഒരോ മണ്ഡലത്തിലും ഒന്നു വീതം അഞ്ച് ജോബ് സ്റ്റേഷനുകളാണ്…
Read Moreപത്തനംതിട്ട ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍
konnivartha.com:പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂള്‍, പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസ്, കുറ്റപ്പുഴ മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസ് എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാല് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേരാണുള്ളത്. ഇതില്‍ 60 വയസ് കഴിഞ്ഞ 30 പേരുണ്ട്. 46 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നാല് കുടുംബത്തിലെ 25 പേരുണ്ട്. file image
Read Moreവോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍
konnivartha.com:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്. രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരാണുള്ളത്. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെയാണുള്ളത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട…
Read Moreഎയർപോർട്ട് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി കോഴ്സുകൾ
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ എയർപോർട്ട് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി ഡിപ്ലോമ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9074874208.
Read Moreഎലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു : അതീവ ജാഗ്രത
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ…
Read More