17-ാം ലോക്‌സഭ  പിരിച്ചുവിട്ടു :രാഷ്ട്രപതി ഉത്തരവിൽ ഒപ്പു വെച്ചു

  17-ാം ലോക്‌സഭ അടിയന്തരമായി പിരിച്ചുവിടാൻ 05.06.2024നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്കു നിർദേശം നൽകി. കേന്ദ്രമന്ത്രിസഭ 05.06.2024നു നൽകിയ നിർദേശം രാഷ്ട്രപതി അംഗീകരിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 85-ലെ ക്ലോസ് (2)-ലെ ഉപവകുപ്പിൽ (ബി) രാഷ്ട്രപതിക്കു നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച് 17-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തു. The Cabinet, in its meeting held on 05.06.2024, has advised the President to dissolve the 17th Lok Sabha with immediate effect. The President has accepted the advice of the Cabinet on 05.06.2024 and signed the Order dissolving the 17th Lok Sabha in exercise of the powers conferred upon her by Sub-clause (b) of Clause (2) of…

Read More

അയല്‍വീട്ടില്‍ ഒരു മരം പദ്ധതി ഉദ്ഘാടനം നടന്നു

konnivartha.com: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോന്നി ഗാന്ധിഭവന്‍ ദേവലോകത്തിന്റെയും കോന്നി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണവും, അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പത്തനാപുരം ഗാന്ധിഭവന്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍വീട്ടില്‍ ഒരു മരം പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സ്‌നേഹപ്രയാണം 497-ാമത് ദിന സംഗമവും നടന്നു. കോന്നിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വനിത കമ്മീഷന്‍ മുന്‍ മെമ്പറും ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സനുമായ ഡോ. ഷാഹിദകമാല്‍ പദ്ധതി അവതരണവും ആമുഖ സന്ദേശവും നല്‍കി. പദ്ധതിദിനാചരണത്തിന്റെയും സ്‌നേഹപ്രയാണം 497-ാം ദിന സംഗമത്തിന്റെയും ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ ഡയറ്റ് അദ്ധ്യാപകനുമായ ജി. സ്റ്റാലിന്‍ നിര്‍വഹിച്ചു. അയല്‍വീട്ടില്‍ ഒരുമരം പദ്ധതിയുടെ…

Read More

അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

konnivartha.com: കോന്നി അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ. ഷാജി കെ ജോർജ് അച്ചൻ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി അച്ഛാമ്മ പി സ്കറിയ പരിസ്ഥിതിയുടെ പ്രാധാന്യത്തെ പറ്റി കുട്ടികളോട് സംസാരിച്ചു. തുടർന്ന് 5 6 7 ക്ലാസുകളിലെ കുട്ടികളുടെ പ്രതിനിധികൾ ഔഷധ സസ്യങ്ങൾ നട്ടു. തുടർന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന ചെടികളും വൃക്ഷത്തൈകളും സ്കൂൾ മുറ്റത്ത് വച്ചുപിടിപ്പിച്ചു.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 05/06/2024 )

പത്തനംതിട്ട : വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ ഇലക്ഷന്‍ പേപ്പറുകളും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും കളക്ടറേറ്റ് വളപ്പിലുള്ള ജില്ലാതല ഇലക്ഷന്‍ വെയര്‍ ഹൗസില്‍ എത്തിച്ച് ജില്ലാകളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്രക്കുറുപ്പ് ഡിസിസി ജനറല്‍ സെക്രട്ടറി ജി രഘുനാഥ്, യുഡി എഫ് പ്രതിനിധി അജിത്ത് മണ്ണില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശ്രദ്ധാപൂര്‍വമുള്ള മാലിന്യസംസ്‌കരണം പ്രധാനം: ജില്ലാ കളക്ടര്‍ ശ്രദ്ധാപൂര്‍വമുള്ള മാലിന്യസംസ്‌കരണമാണ് മലിനീകരണം തടയുന്നതിനുള്ള പ്രധാന മാര്‍ഗമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് .ഡബ്ല്യൂ…

Read More

അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു

  konnivartha.com: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ കേരളത്തിലെ ലബോറട്ടറി, ഡയഗ്‌നോസ്റ്റിക്‌ വിഭാഗങ്ങളിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള സ്ഥിര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവാരം നിർണയിക്കുന്നതിന് അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു. അപേക്ഷ ഓൺലൈനായി ജൂലൈ അഞ്ചിനകം നൽകണം. വിശദവിവരങ്ങൾക്ക്:www.clinicalestablishments.kerala.gov.in

Read More

ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ വ്യക്ഷത്തൈ നട്ടു

  konnivartha.com: ലോക പരിസ്ഥിതി ദിനത്തിൽ ” ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി ” എന്ന സന്ദേശമുയർത്തി പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ ശിശു ക്ഷേമ സമിതി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പ്രൊഫ. ടി.കെ.ജി. നായർ വ്യക്ഷത്തൈ നടീൽ നടത്തി . ജില്ല സെക്രട്ടറി ജി. പൊന്നമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറാർ ദീപു ഏ.ജി , മാനേജർ ചന്ദ്രിക . സി.ജി , സോഷ്യൽ വർക്കർ ബിന്ദു എസ്. നായർ , അജയകുമാർ ആർ , വി . ദീപ്തിമോൾ , ശരണ്യ എസ്. പിള്ള , മഞ്ജു കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Read More

ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

  konnivartha.com: കോന്നി ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. ഫാദർ സിനോയി കെ തോമസ് മീറ്റിംഗ് ഉത്ഘാടനം നടത്തി റവ. ഷാജി കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിയേ സംരക്ഷിക്കേണ്ട ചുമതല ഒരോ കുട്ടികളും ഏറ്റെടുക്കണം എന്നും അത് നമ്മളുടെ ഒരോരുത്തരുടെയും ചുമതലയാണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. കുട്ടികൾ, മാനേജ്മെൻ്റെ പ്രതിനിധികൾ, അധ്യാപകർ ചേർന്ന് വൃക്ഷ തൈ നട്ടു . എല്ലാ കുട്ടികളും ഒരു വൃക്ഷ തൈ വീതം നട്ട് പരിസ്ഥിതി സംരക്ഷിക്കുന്ന പദ്ധതി ഉത്ഘാടനവും ചെയ്തു . 75 വയസിലധികം പ്രായമുള്ള മുത്തശി പ്ലാവിന്‍റെ കീഴിൽ ഒത്തുകൂടി പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സ്റ്റാഫ് സെക്രട്ടറി പദ്മകുമാർ കെ സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് മീനു ആനീ ഡേവിഡ് നന്ദിയും പറഞ്ഞു യോഗത്തിൽ സ്ക്കൂൾ മാനേജർ ഫാദർ സജു തോമസ് സൈകോളജിസ്റ്…

Read More

നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു

  പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എൻ.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡൽഹിയിൽ ചേരും.

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ൽ കോഴ്സുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന “Introduction to Artificial Intelligence” എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 11 മുതൽ 15 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 500 രൂപയാണ്. കോഴ്സ് രജിസ്ട്രേഷൻ ലിങ്ക് :https://www.ihrd.ac.in/index.php/ai12

Read More

കോഴിക്കോട് ലോ കോളേജിൽ സീറ്റ് ഒഴിവുകൾ

  കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ, എൽ.എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി ഡിഗ്രി) എന്നീ കോഴ്സുകളിൽ 2024-25 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്കു പഠനം നിറുത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി ജൂൺ 12ന് ഉച്ച തിരിഞ്ഞു മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്തു ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം. കോളേജ് മാറ്റത്തിനു അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ…

Read More