പത്തനംതിട്ട ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു

  മോശം സിനിമകള്‍ നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തി: അടൂര്‍ ഗോപാലകൃഷ്ണന്‍ konnivartha.com/ പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത വഷളന്‍ സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളില്‍ കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകള്‍ കാണിക്കുന്ന ഫിലിം സൊസൈറ്റികള്‍ പ്രസക്തമാകുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലൂമിയര്‍ ലീഗ് പത്തനംതിട്ട ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചലച്ചിത്രം ലൂമിയര്‍ സഹോദരന്മാര്‍ സൃഷ്ടിച്ചിട്ട് 129 വര്‍ഷമേ ആയിട്ടുള്ളു. ഇന്ന് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തന മേഖലകളെയും സിനിമ സ്വാധീനിക്കുന്നു. അതായത് സിനിമ ഒരു നേരമ്പോക്ക് അല്ല. സത്യസന്ധമായി ചിത്രീകരിച്ച ഒരു സിനിമ അനന്യമായ ഒരു അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. കേരളത്തില്‍ ധാരാളം പുതിയ ചലച്ചിത്രകാരന്മാര്‍ ഉണ്ടാകുന്നുണ്ട്. ഒരേ അച്ചില്‍ വാര്‍ത്ത സിനിമകളല്ല ഇപ്പോള്‍ ഇറങ്ങുന്നത്. അത് നല്ലൊരു കാര്യമാണ്. സമാന മനസ്‌കരായ…

Read More

ലഹരിയുമായി കോന്നി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി

  konnivartha.com: കോന്നി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി കവറില്‍ ഇട്ട ലഹരി ഉപയോഗിച്ച് കൊണ്ട് മണിക്കൂറുകള്‍ റോഡില്‍ ഇരുന്നിട്ടും അധികാരികള്‍ എത്തി നടപടി സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . അരുവാപ്പുലം സൊസൈറ്റിയ്ക്കും പമ്പ ഫാക്റ്ററി പടിയ്ക്കും ഇടയില്‍ ജനങ്ങള്‍ അധിവസിക്കുന്ന റോഡു അരുകില്‍ ഇരുന്നാണ് അന്യ സംസ്ഥാന തൊഴിലാളി പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത് .സ്ത്രീകളും കുട്ടികളും ഭയന്ന് വിറച്ചാണ് ഇതുവഴി കടന്നു പോയത് . രാവിലെ എട്ടരയോടെ ആണ് ജാര്‍ഘണ്ട് നിവാസിയായ അന്യ സംസ്ഥാന തൊഴിലാളി ഈ റോഡ്‌ അരുകില്‍ കിടക്കുന്നത് കണ്ടത് .സമീപം ബാഗും ഉണ്ടായിരുന്നു .വാഹനം ഇടിച്ചതാണെന്നു കരുതി ആളുകള്‍ കൂടി എങ്കിലും ഇയാള്‍ എഴുന്നേറ്റു ഇരുന്നു കയ്യില്‍ കരുതിയ കവര്‍ മുഖത്തേക്ക് അടുപ്പിച്ചു ആഞ്ഞു വലിച്ചു കൊണ്ടിരുന്നു . ഈ കവറില്‍ പശ എന്നറിയപ്പെടുന്ന മാരക ലഹരി വസ്തുവാണ് ഉണ്ടായിരുന്നത്…

Read More

72 മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും

  പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ കീഴില്‍ ഉള്ള കാബിനറ്റ്,സഹമന്ത്രി (സ്വതന്ത്ര ചുമതല),സഹ മന്ത്രിമാർ തുടങ്ങി 72 മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആദ്യ മന്ത്രിസഭാ യോഗം ചേരും . അഞ്ചു മണിയ്ക്ക് ആണ് മന്ത്രിസഭാ യോഗം ചേരുവാന്‍ തീരുമാനം . പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉണ്ടാകും .ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ നാല് വകുപ്പുകളും,ബിജെപി തന്നെ കൈവശം വെക്കും . മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി സ്ഥാനത്തും, അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനത്തും, എസ് ജയശങ്കർ വിദേശ കാര്യ മന്ത്രി സ്ഥാനത്തും തുടരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . ഇത് മാറുവാന്‍ സാധ്യത ഇല്ല . പീയൂഷ് ഗോയലിന് ധനമന്ത്രി സ്ഥാനം നല്‍കിയേക്കും . സാംസ്കാരിക…

Read More

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ:30 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 72 മന്ത്രിമാര്‍

  ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും കാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള കാബിനെറ്റ്…

Read More

സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര സഹ മന്ത്രിമാര്‍

  മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു.51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി.

Read More

കോന്നി ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതി

  konnivartha.com: ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ദു:ഖകരമായ അവസ്ഥയില്‍ കഷ്ടപെടുന്ന കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി നമുക്ക് സഹായിക്കാം കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 മഠത്തില്‍ക്കാവ് വാസ്തുഭം വീട്ടില്‍ റ്റി. സുരേഷ്‌കുമാര്‍ (51) ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തിരമായി മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം 50 ലക്ഷം രൂപ ചെലവ്പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കായി നമുക്ക് ഒരുമിക്കേണ്ടതായിട്ടുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കുടുംബം ഭീമമമായ തുക കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകയാണ്. കുടുംബത്തിന്റെ അപേക്ഷ പ്രകാരം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത നല്ലവരായ പ്രിയപ്പെട്ടവരുടെ ആത്മാര്‍ത്ഥമായ സഹായസഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് നമ്മുടെ കൈത്താങ്ങ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇതോടൊപ്പം നല്‍കിയിട്ടുള്ള അക്കൗണ്ടിലേക്ക് തുക നല്‍കി സഹായിക്കണമെന്ന് വിനയപൂര്‍വ്വം താല്പര്യപ്പെടുന്നു. ചെയര്‍പേഴ്‌സണ്‍ ശ്രീമതി. അനി സാബു പ്രസിഡന്റ് (കോന്നി ഗ്രാമപഞ്ചായത്ത്) ഫോണ്‍: 94958…

Read More

സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ : സത്യപ്രതിജ്ഞ ചെയ്തു

  konnivartha.com:  കേന്ദ്രമന്ത്രിയായി തൃശൂര്‍ എം പി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

Read More

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു

  ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു.രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.50 ലധികം മന്ത്രിമാര്‍ കാബിനറ്റിലുണ്ടാകുമെന്നാണ് സൂചനകള്‍. രാജ്‌നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ.        

Read More

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്.സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക്

  മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്‌.സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കും . തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടും . ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും പ്രവർത്തിച്ചു . 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്..

Read More

റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക

  konnivartha.com: റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി .ഏതെങ്കിലും ഒരു മണ്ഡലം ഒഴിഞ്ഞേ തീരൂ . രാഹുൽ ഗാന്ധി ദേശീയ നേതാവായതിനാൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം.ഇതിനാല്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ഉള്ള തീരുമാനം എടുക്കേണ്ടി വരും .അങ്ങനെ എങ്കില്‍ വയനാട്ടില്‍ ഉപ തിരഞ്ഞെടുപ്പ് വരും .   രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും . എം പിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറയുന്നു . വയനാട്ടില്‍ ഉപ തെരഞ്ഞെടുപ്പ് വന്നാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കും . രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും

Read More