മണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയ്ക്ക് 26ന് അവധി

  konnivartha.com: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്‌ടോബര്‍ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

Read More

ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു

  konnivartha.com: ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സസ്പെൻഷൻ സ്റ്റേ ചെയ്തത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ഡോ.എൽ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിൻ്റെ നടപടി. ഡോ. എൽ മനോജിനെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്നും ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെയാണ് ഉദ്യോഗസ്ഥനെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ തുടർന്ന് സസ്പെൻ്റ് ചെയ്തത്. ഗവർണറുടെ ഉത്തരവ് പ്രകാരം ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറിയാണ് ഇന്നലെ സസ്പെൻഷൻ ഉത്തരവിറക്കിയത്. ഇടുക്കി ജില്ല മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ് വർഗീസിന് താൽക്കാലിക ചുമതല നൽകുകയും ചെയ്തിരുന്നു. മനോജിന് എതിരായ പരാതി സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് വന്നതോടെ ഇടുക്കി ഡിഎംഒയുടെ ചുമതലയിൽ ഡോ.എൽ.മനോജിന് തുടരാനാവും.

Read More

റോഡിലെ അനധികൃത പാർക്കിങ്: ട്രക്കിന്‍റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി : വീട്ടമ്മ മരിച്ചു

  അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി വീട്ടമ്മ മരണപ്പെട്ടു . അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്.കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു.കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ. 2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോ‍ർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

Read More

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

  രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ വിഭാഗങ്ങളിലായി എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു. 2022-ലെ ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം മിഥുൻ ചക്രവർത്തിക്ക് രാഷ്ട്രപതി സമ്മാനിച്ചു. നമ്മുടെ സിനിമകൾ നമ്മുടെ സമൂഹത്തിൻ്റെ കലാബോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ജീവിതം മാറുകയാണ്. കലയുടെ നിലവാരം മാറുകയാണ്. പുതിയ അഭിലാഷങ്ങൾ ഉയർന്നുവരുന്നു. ഒപ്പം പുതിയ പ്രശ്നങ്ങളും ഉയർന്നുവരുന്നു. പുതിയ അവബോധം ഉയർന്നുവരുന്നു. ഈ മാറ്റങ്ങൾക്കിടയിലും, സ്‌നേഹത്തിൻ്റെയും അനുകമ്പയുടെയും സേവനത്തിൻ്റെയും മാറ്റമില്ലാത്ത മൂല്യങ്ങൾ ഇപ്പോഴും നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നു. പുരസ്കാരം ലഭിച്ച ചലച്ചിത്രങ്ങളിൽ എല്ലാം ഈ മൂല്യങ്ങൾ ഉൾ ചേർത്തിരിക്കുന്നത് നമുക്ക് കാണാൻ കഴിയും.രാഷ്ട്രപതി പറഞ്ഞു . വിവിധ ഭാഷകളിലായി രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും സിനിമകൾ നിർമ്മിക്കപ്പെടുന്ന ഇന്ത്യൻ ചലച്ചിത്രരംഗം, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഏറ്റവും…

Read More

പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണം:ഗതാഗത വകുപ്പ് മന്ത്രി

  konnivartha.com:പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുജനങ്ങളാണ് യജമാനന്മാര്‍ എന്ന് മറക്കരുത്. അടുത്തിടെ ആര്‍ടിഒ ഓഫീസുകൾ അടക്കം സന്ദര്‍ശിച്ചപ്പോൾ അവിടെ ഇരിക്കുന്നവര്‍ വളരെ മോശമായി ജനങ്ങളോട് പെരുമാറുന്നതാണ് കണ്ടത്. ജനങ്ങളോട് കയര്‍ത്താണ് സംസാരിക്കുന്നത്. ഇങ്ങനെയുള്ള ഭാഷ പൊതു ജനങ്ങളോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. വളരെ മര്യാദയോടെയും മാന്യതയോടെയും മാത്രമേ ജനങ്ങളോട് പെരുമാറാൻ പാടുള്ളൂ. കുടുംബശ്രീ നടത്തുന്ന ഒരു സേവാകേന്ദ്രത്തില്‍ പോയപ്പോൾ അവിടെ ഒരു ചെറുപ്പക്കാരനോട് മോശമായി പെരുമാറുന്നത് കണ്ടു. നടപടിക്ക് ഒരുങ്ങിയെങ്കിലും ആദ്യമായിട്ടുള്ള ഒരു തെറ്റെന്ന് കണ്ടാണ് അത് വിട്ടത്. ഇനി നടപടി ഇല്ലാതെയിരിക്കില്ല. പാലക്കാട് ഒരു ആര്‍ടിഒ ഓഫീസില്‍ പോയപ്പോൾ ലൈസൻസ് കിട്ടാൻ താമസിച്ചതിന്‍റെ സങ്കടം പറയുന്ന ഒരാളോട് മന്ത്രി നില്‍ക്കുമ്പോള്‍ തന്നെ മോശമായി പെരുമാറുന്നതാണ് കണ്ടത്. ആളുകളെ അകാരണമായി…

Read More

അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന്

അക്ഷരങ്ങളെ ചിട്ടപ്പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. konnivartha.com: ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം സംഭവിച്ച കോന്നിയൂര്‍ ഭാസാണ്‌ കാര്യംനിസ്സാരമെന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയത്‌. കുങ്കുമം പബ്ലിക്കേഷന്‍സിലെ ജീവനക്കാരനായിരുന്നു കോന്നിയൂര്‍ ഭാസ്സ്. കാര്യം നിസാരത്തിലെ യേശുദാസ്‌ പാടിയ ‘കണ്‍മണി പൊന്മണിയേ’ ആണ്‌ ഈ ചിത്രത്തിലെ മെഗാഹിറ്റ്‌ ഗാനം. യേശുദാസും ജാനകിയും ചേര്‍ന്ന്‌ പാടിയ ‘താളം ശ്രുതിലയ താളം’, ജാനകി പാടിയ ‘കൊഞ്ചി വന്ന പഞ്ചമിയോ’ എന്നിവയാണ്‌ മറ്റു ഗാനങ്ങള്‍. എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയെങ്കിലും കോന്നിയൂര്‍ ഭാസിന്‌ മലയാളസിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. അഹത്തിലെ ‘നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടു’ എന്ന ഗാനമാണ്‌ കോന്നിയൂര്‍ ഭാസ്‌ അവസാനമായി എഴുതിയത്‌. വൃക്കരോഗം മൂര്‍ച്‌ഛിച്ചപ്പോഴാണ്‌…

Read More

ഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം

  ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ് വിജയിച്ചത് ഹരിയാനയിൽ മൂന്നാം തവണയും ബിജെപി ഭരണത്തിലേക്ക്.ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.

Read More

പത്തനംതിട്ട ആര്‍.ടി.ഒ : ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം

  konnivartha.com: മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്നിവ സഹിതം നിശ്ചിതമാതൃകയില്‍ പത്തനംതിട്ട ആര്‍.ടി.ഒ ക്ക് ഒക്ടോബര്‍ 19 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരെ മാത്രമെ പരിഗണിക്കൂ. പ്രായോഗികപരീക്ഷ നടത്തും. സേവനതല്‍പരരായി ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം. മണ്ഡല മകരവിളക്ക് കാലത്തേക്കാണ് നിയമനം

Read More

പ്രോജക്ട് നഴ്സ് നിയമനം

konnivartha.com: സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.   സെക്കന്റ്  ക്ലാസ്, മൂന്നു വര്‍ഷ ജി.എന്‍.എം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയിലുള്ള  പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്, ഒക്ടോബര്‍ 15 ന് രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിലാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. വെബ്‌സൈറ്റ് : www.shsrc.kerala.gov.in.  ഫോണ്‍- 0471 2323223.

Read More

പത്തനംതിട്ട ജില്ല : സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് ഒക്ടോബര്‍ 15 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത : എംബിഎ/എംഎസ്ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്. പ്രായ പരിധി 20 മുതല്‍ 35 വയസ് വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരകണം. അഭിമുഖം നടക്കുന്ന സ്ഥലം : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസ്, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല, 689101, ഫോണ്‍ : 0469- 2600167.

Read More