ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 68 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.അടൂര്‍ (മൂന്നാളം, പറക്കോട്, പന്നിവിഴ, കരുവാറ്റ) 5 2.ആറന്മുള (മാലക്കര, കോട്ട,) 5 3.അരുവാപുലം (നെല്ലിക്കപ്പാറ) 1 4.ചെന്നീര്‍ക്കര (ഊന്നുകല്‍, ചെന്നീര്‍ക്കര) 2 5.ചെറുകോല്‍ ( വയലത്തല ) 1 6.ഏറത്ത് (വടക്കടത്തുകാവ്) 5 7.ഇരവിപേരൂര്‍ (വളളംകുളം) 2 8.ഏഴംകുളം (ഏഴംകുളം) 1 9.കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 5 10.കടപ്ര (വളഞ്ഞവട്ടം, മാന്നാര്‍) 2 11.കവിയൂര്‍ (കവിയൂര്‍) 1 12.കോയിപ്രം (കുമ്പനാട്, പുല്ലാട്) 2 13.കോന്നി (എലിയറയ്ക്കല്‍,പയ്യനാമണ്‍) 2 14.കോഴഞ്ചേരി (കോഴഞ്ചേരി) 1 15.കുളനട…
Read Moreലേഖകന്‍: News Editor
സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ചുവടെ പറയുന്നവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പൊതു മേഖലാ കമ്പനികള്‍ എന്നിവ ജീവക്കാര്‍ക്ക് നല്‍കിയിട്ടുള്ള സര്‍വീസ് തിരിച്ചറിയല്‍ രേഖ, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖ. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പട്ടികയിലുള്ള ഏതെങ്കിലും ഒരു രേഖ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി. വോട്ടര്‍…
Read Moreസൈക്കോളജിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനായി എം എ സൈക്കോളജി ബിരുദമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 18 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് തലശ്ശേരി എരഞ്ഞോളിപ്പാലത്തുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം. ഫോണ്‍: 9446340502
Read Moreജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു
ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു: പരാതി അറിയിക്കാം പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് താമസം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച പരാതികള്‍ 94473 71890 എന്ന നമ്പരിലോ ptaexpobs@gmail.com എന്ന ഇ- മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടാതെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നേരിട്ടെത്തിയും പരാതികള്‍ അറിയിക്കാം. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കുറ്റമറ്റതും സുരക്ഷിതവും: തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി) കുമ്പഴക്കുറ്റിക്കോളനി എന്നീ പ്രദേശങ്ങളില്‍ മാര്‍ച്ച് 12 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ന്റെ ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
Read Moreബാങ്കുകള്‍ നാല് ദിവസം അടഞ്ഞു
രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയമിച്ച ജീവനക്കാരുടെ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/ബാങ്കുകള്‍ എന്നിവ (മാര്‍ച്ച് 13, 14) തുറന്നു പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
Read MoreJob Opportunity in Online News Portal
ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തൊഴില്‍ അവസരം പ്രമുഖമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് വെബ്‌സൈറ്റ് ന്യൂസ് എഡിറ്റർ, സബ് എഡിറ്റര്‍ , കോപ്പി എഡിറ്റർ, വീഡിയോ എഡിറ്റർ ,ന്യൂസ് റിപ്പോര്‍ട്ടര്‍, ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രയിനി ,ന്യൂസ് റീഡേഴ്സ് , പ്രോഗ്രാം അവതാരകര്‍ ,പരസ്യ വിഭാഗം മാനേജര്‍,റിയല്‍ എസ്റ്റേറ്റ് മാനേജര്‍ തസ്തിക 1 : വെബ്‌സൈറ്റ് ന്യൂസ് എഡിറ്റര്‍ 2 : വെബ്‌സൈറ്റ് സബ് എഡിറ്റര്‍ 3: വെബ്‌സൈറ്റ് കണ്ടന്‍റ് എഡിറ്റര്‍ ( ഇംഗ്ലീഷ് ,മലയാളം എന്നിവ സംസാരിക്കുവാനും എഴുതുവാനും അറിയണം ) 4: ന്യൂസ് റിപ്പോര്‍ട്ടര്‍ ( ഇംഗ്ലീഷ് ,മലയാളം ) 5 : കോപ്പി എഡിറ്റർ ( ഇംഗ്ലീഷ് ,മലയാളം ) 6: ന്യൂസ് റീഡേഴ്സ് 7 : പ്രോഗ്രാം അവതാരകര്‍ 8 : വീഡിയോ എഡിറ്റർ…
Read Moreസൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര സർവ്വീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ. ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു. 15,000/- രൂപ സ്ഥിര നിക്ഷേപത്തിലൂടെ ഒരാൾക്ക് 5 ലക്ഷം രൂപാ വരെ സൗജന്യ ക്യാൻസർ ചികിത്സാ സഹായത്തിന് അർഹതയുണ്ട്.60 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ചികിത്സാ ആനുകൂല്യം ലഭിച്ചാലും നിക്ഷേപ തുക തിരികെ ലഭിക്കുന്ന പദ്ധതിയാണിത്.നിക്ഷേപം നടത്തി ഒരു വർഷം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ നിന്നും പിൻമാറാൻ നിക്ഷേപകന് അവകാശമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ക്യാൻസർ ചികിത്സാ ഹോസ്പിറ്റൽ ആയ എം.വി.ആർ. ക്യാൻസർ സെന്റർ മാസ്കെയർ പദ്ധതിയായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കായ മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് ഒരു…
Read Moreകുമ്മണ്ണൂർ പ്രിയദർശിനി കോളനിയിലെ കുടി വെള്ളക്ഷാമത്തിന് പരിഹാരം കാണണം
കോന്നി വാര്‍ത്ത : മാസങ്ങളായി മുടങ്ങി കിടന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോരിറ്റി എ ഇ ഓ യെ ഉപരോധിച്ചു. കുമ്മണ്ണൂർ പ്രിയദർശിനി കോളനിയിലെ കുടി വെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും റോഡുകളിൽ പൊട്ടി കിടക്കുന്ന പൈപ്പ് കണക്ഷൻ ഉടൻ ശെരിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത് . വേനൽ കടുത്തതോടെ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് സാധാരണക്കാര്‍ക്ക് ഇരട്ടി പ്രഹരം ഏൽപ്പിക്കുന്ന സ്ഥിതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.. അടിയന്തിരമായി വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. യുവമോർച്ച അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് അഖിൽ എസ്സ് , യുവമോർച്ച മണ്ഡലം പ്രസിഡന്‍റ് സുജീഷ് സുശീലൻ മണ്ഡലം വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് ബി നായർ,ബി. ജെ. പി അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ , അഖിൽ ആർ…
Read Moreമഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം .ഇന്ന് മാത്രം 54 മരണം റിപ്പോര്‍ട്ട് ചെയ്തു . 10 ജില്ലകളില്‍ ആണ് രോഗം കൂടുതല്‍ രൂക്ഷമായത് . പര്‍ഭാനി ജില്ലില്‍ ഇന്ന് മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഇന്നലെ മുതലും അകോലയില്‍ഇന്ന് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു.പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 85.91 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 60 ശതമാനത്തോളം…
Read More