കെ ജെ യു(കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ) ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു )സംസ്ഥാന സമ്മേളനം നടന്നു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്‍റ് : അനിൽ ബിശ്വാസ് വൈസ് പ്രസിഡന്‍റ് : പ്രകാശൻ പയ്യന്നൂർ , മണി വസന്തം ശ്രീകുമാർ ഇ.പി.രാജീവ്. സെക്രട്ടറിമാർ : മനോജ് പുളിവേലിൽ, ജോഷി അറയ്ക്കൽ, ശ്രീനി ആലംകോട് ട്രഷറർ: ഇ.എം.ബാബു ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം: ബാബു തോമസ് സംസ്ഥാന സെക്രട്ടറി: മനോജ് പുളിവേലില്‍  

Read More

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗിന് ഒപ്പം വാക്സിനേഷനും

    നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി (മാര്‍ച്ച് 17, 18) നടക്കുന്ന ട്രെയിനിംഗിന് ഒപ്പം കോവിഡ് വാക്‌സിനും നല്‍കും. രാവിലെ 9.30 മുതല്‍ ട്രെയിനിംഗ് ക്ലാസുകള്‍ നടത്തുന്നതോടൊപ്പം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സെന്ററുകളിലാണ് കോവിഡ് വാക്സിനും നല്‍കുന്നതെന്ന് ആര്‍സിഎച്ച്ഒ ഡോ. സന്തോഷ് കുമാര്‍ അറിയിച്ചു. ആറന്മുള മണ്ഡലത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, റാന്നിയില്‍ സിറ്റാഡല്‍ സ്‌കൂള്‍, അടൂരില്‍ ഓള്‍ സെയ്ന്റ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജുനിയര്‍ കോളജ്, കോന്നിയില്‍ ഗവ.എച്ച്.എസ്.എസ്, തിരുവല്ലയില്‍ ഡയറ്റ് സെന്റര്‍ എന്നിവിടങ്ങളിലായാണ് ട്രെയിനിംഗ് സജീകരിച്ചിരിക്കുന്നത്. കാതോലിക്കേറ്റ് കോളേജിലെ ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ അവിടെ സജ്ജീകരിച്ചിരിക്കുന്ന വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കണം. റാന്നി സിറ്റാഡെല്‍ സ്‌കൂളിലും കോന്നി ഗവ.എച്ച്.എസ്.എസിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അടൂര്‍ ഓള്‍ സെയ്ന്റ്‌സ് പബ്ലിക് സ്‌കൂളില്‍ ട്രെയിനിംഗിനെത്തുന്നവരില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ ജി.എച്ച്…

Read More

പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകള്‍  കൈമാറി

റാന്‍ഡമൈസേഷന്‍ നടത്തിയ ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും വരണാധികാരികള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അഴൂര്‍ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്ഷന്‍ വെയര്‍ഹൗസിന്റെ പൂട്ട് തുറന്ന് മെഷീനുകള്‍ വിതരണത്തിനായി പുറത്തെടുത്തത്. ഓരോ മണ്ഡലത്തിലേക്കും 23 ശതമാനം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 33 ശതമാനം വിവിപാറ്റും മെഷീനും അധികമായി വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ 1530 പോളിംഗ് ബൂത്തുകളിലായി 1896 കണ്‍ട്രോള്‍ യൂണിറ്റും 1896 ബാലറ്റ് യൂണിറ്റും 2037 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്. തിരുവല്ല നിയമസഭാ മണ്ഡലത്തിലെ 331 പോളിംഗ് ബൂത്തുകളിലേക്ക് 386 കണ്‍ട്രോള്‍ യൂണിറ്റും 386 ബാലറ്റ് യൂണിറ്റും 414 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം…

Read More

സംസ്ഥാനത്തെ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിളിൽ മാറ്റം

സംസ്ഥാനത്തെ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിളിൽ മാറ്റം സംസ്ഥാനത്തെ എസ്എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ടൈംടോബിളിൽ മാറ്റം. 23-ാം തിയതി നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷയാണ് മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചത് സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ 8,9,12,15,19,21,27,28,29 തീയതികളിലാവും പുതുക്കിയ ക്രമം അനുസരിച്ച് നടക്കുക. ഏപ്രിൽ 15 മുതലുള്ള ദിവസങ്ങളിൽ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്. വിവിധ മേഖലകളിൽനിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.

Read More

SSC Delhi Police Constable Result 2021

  SSC Delhi Police Constable Result 2021: List of Shortlisted Candidates to be Released Today at ssc.nic.in SSC Delhi Police Constable Result 2021: The Staff Selection Commission (SSC) is all set to release the Paper 1 result of Delhi Police Constable Result 2021 today evening. Candidates who appeared for the Delhi Police Constable CBT exam can check their scores once it is announced on the official website – ssc.nic.in. The SSC recruitment exam was conducted to fill vacancies to the post of Constable Executive (Male and Female) for Delhi Police…

Read More

മാര്‍ച്ച് 27 : തപാല്‍ വകുപ്പിന്‍റെ അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തപാല്‍ വകുപ്പ് മാര്‍ച്ച് 27ന് ശനിയാഴ്ച അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം സംഘടിപ്പിക്കുന്നു. ‘നിങ്ങളുടെ കോവിഡ് -19 അനുഭവത്തെക്കുറിച്ച് കുടുംബാംഗത്തിന് ഒരു കത്ത്’ എന്നതാണ് വിഷയം. 2021 മാര്‍ച്ച് 31 നുള്ളില്‍ 15 വയസ്സുവരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 10 മണി മുതല്‍ 11 മണിവരെയാണ് മത്സരം. 800 വാക്കുകളില്‍ കവിയാതെ ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെട്ട മറ്റു ഭാഷകളിലോ കത്ത് എഴുതാം. തപാല്‍ സര്‍ക്കിള്‍ തലത്തില്‍ ഒന്നാം സമ്മാനമായി 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനമായി 10,000 രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 5,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ദേശിയ തലത്തില്‍ ഒന്നാം സമ്മാനമായി 50,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനമായി 25,000 രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 10,000 രൂപയും…

Read More

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

  കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയില്‍ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഥകളിക്കായി ജിവിതം സമര്‍പ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. അരങ്ങില്‍ പകര്‍ന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങള്‍ ആസ്വാദകര്‍ക്ക് എന്നും പ്രിയങ്കരമായിരുന്നു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. മടന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നല്‍കുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രധാന പങ്കാണ് വഹിച്ചത്. കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം,…

Read More

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ മാത്രം

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.

Read More

ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു

  സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി. ഫൈനില്ലാതെ മാർച്ച് 22 വരെയും 25 രൂപ പ്രതിദിന ഫൈനോടെ 27 വരെയും 750 രൂപ സൂപ്പർ ഫൈനോടെ 31 വരെയും www.sbte.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം ph: 0471-2775440, 2775443.

Read More

കോവിഡ് വാക്സിനേഷന്‍ പ്രചാരണത്തിനായി എന്‍.എസ്.എസ് വോളണ്ടിയര്‍മാരും

  പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ രജിസട്രേഷന് ജനങ്ങളെ സഹായിക്കുന്നതിനും എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങുന്നു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ഒപ്പം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെയും ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും തുടരണം ജാഗ്രത ക്യാമ്പയിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ തെരഞ്ഞെടുത്ത എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ വിഷയാവതരണം നടത്തി. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി ക്ലാസ് നയിച്ചു. എന്‍.എസ്.എസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണിനെ പ്രവര്‍ത്തന മികവിനുളള അംഗീകാരമായി ഫലകവും പൊന്നാടയുമണിയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

Read More