സംസ്ഥാനത്ത് രണ്ട് മാസം കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കില്ല

  സംസ്ഥാനത്ത് രണ്ട് മാസം കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല. വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയിൽ രോഗികൾ വർധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഇന്ന് 2951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2947 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ജില്ലയിൽ ഇന്നലെ 2791 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ കൊവിഡ് ബാധ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  

Read More

കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത: കേന്ദ്ര ആരോഗ്യമന്ത്രാലയം

  രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ രോഗവ്യാപനവും ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളില്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്   പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 05.05.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1241 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.…

Read More

നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ നിയുക്ത എംഎല്‍എമാര്‍ നേതൃത്വം നല്‍കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ കളക്ടറേറ്റിലെത്തി ഉന്നതതല യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മണ്ഡല അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ നേരിട്ട് വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലയിലെ കോവിഡ് രോഗ വ്യാപനത്തെക്കുറിച്ചും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള നിലവിലെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിയുക്ത എംഎല്‍എമാര്‍ക്ക് വിശദീകരിച്ചു നല്‍കി. കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന്…

Read More

റിസോഴ്‌സ് പേഴ്‌സൺ ഒഴിവിൽ അപേക്ഷിക്കാം

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആർസി. പദ്ധതിയുടെ (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) സംസ്ഥാനതല ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലെ ഒരു ഒഴിവിൽ അപേക്ഷിക്കാം. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.wcd.kerala.gov.in ൽ ലഭ്യമാണ്.

Read More

ഡ്രൈവറോട് കൂടിയ വാഹനത്തിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2013 അല്ലെങ്കില്‍ അതിന് ശേഷമോ ഉള്ള മോഡല്‍- ബൊലേറോ/സൈലോ/ഇന്നോവ/എസ്.യു.വി അഭികാമ്യം) ലഭ്യമാക്കുന്നതിന് മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 12 ന് നാലിന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം അഞ്ചിന് അപ്പോള്‍ ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്. വാഹനം നിലവാരം പുലര്‍ത്തുന്നതും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ജോലി ചെയ്യുവാന്‍ തയ്യാറുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.

Read More

വനം വകുപ്പ് കോന്നി ഡിവിഷനില്‍ തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പ് ശാസ്ത്രീയമായി തയാറാക്കിയ ഉന്നത ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകള്‍ കോന്നി എലിയറയ്ക്കലെ പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ വില്‍പ്പനയ്ക്ക്. സ്റ്റംപ് ഒന്നിന് 13 രൂപയാണ് വില. ആവശ്യമുള്ളവര്‍ 0468-2243452, 9447979134, 9446904350, 9446089929 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം

Read More

ഗതാഗത നിയന്ത്രണം

  ആനന്ദപ്പള്ളി-കൊടുമണ്‍ റോഡില്‍ ബിഎം ആന്‍ഡ് ബിസി നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് മേയ് ആറു മുതല്‍ 14 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം കൊച്ചുവയല്‍-ആനന്ദപ്പള്ളി റോഡ് വഴി തിരിച്ചു വിട്ടതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Read More

കൊടുമണ്‍പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

  കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെയും അവരുടെ കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ – 04734285225, 9544646872, 8086576498, 8113894821, 8157968641.

Read More

ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ ആരംഭിച്ചു

  സിവില്‍ സപ്ലൈസ് വകുപ്പിന്റെ നൂതന സംരംഭമായ ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ നടപ്പിലായി. ഇപ്രകാരം ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവദിച്ച ആദ്യ റേഷന്‍ കാര്‍ഡിന്റെ വിതരണം പത്തനംതിട്ട കുലശേഖരപേട്ടയിലെ അക്ഷയകേന്ദ്രത്തില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.മൃണാള്‍സെന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ദിലീപ് ഖാന്‍, അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിനീത എന്നിവര്‍ പങ്കെടുത്തു. ഇ-റേഷന്‍ കാര്‍ഡിനൊപ്പം നിലവിലെ പുസ്തക രൂപത്തിലുളള കാര്‍ഡും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More