കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ നെല്ലി മുരുപ്പില്‍ താമസ്സിക്കുന്നവര്‍ക്ക് 4 ദിവസമായി വെള്ളവും ഇല്ല വെളിച്ചവും ഇല്ല. കലഞ്ഞൂര്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ കലഞ്ഞൂര്‍ മേഖലയില്‍ വ്യാപകമായി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ കെ എസ്സ് ഇ ബി ജീവനക്കാര്‍ പോസ്റ്റുകള്‍ മാറ്റി വൈദ്യുതി ലഭ്യമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെ . എന്നാല്‍ നെല്ലി മുരുപ്പില്‍ ഉള്ളവരും മനുഷ്യരാണ് . നെല്ലി മുരുപ്പില്‍ വെളിച്ചം ഇല്ല . കൂടെ കുടിവെള്ളവും ഇല്ല . പൊതു കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്നവര്‍ ആണ് ബുദ്ധിമുട്ടിലായത് . കുറച്ചു കെ എസ് ഇ ബി ജീവനകാര്‍ നെല്ലി മുരുപ്പില്‍ എത്തി വൈദ്യുതി എങ്കിലും പുന സ്ഥാപിക്കണം എന്നു അവിടുത്തെ നിവാസികള്‍ ആവശ്യം ഉന്നയിച്ചു . ജന പ്രതിനിധി ഇക്കാര്യത്തില്‍ ഗൌരവകരമായ…
Read Moreലേഖകന്‍: News Editor
അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധന ഉണ്ട് . അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകി തുടങ്ങി. അപേക്ഷകരുടെ വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. ജില്ല വിട്ടുള്ള അവശ്യ യാത്രികർക്ക് ഇ-പാസ് വേണം. പാസ് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ പൊലീസുകാരെ കാണിക്കാം.അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും
Read Moreപുലിഇറങ്ങി : എം എല്‍ എയുടെ നിര്‍ദേശത്തെ തുടര്‍ന്നു വനപാലകര്‍ കൂട് വെച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത് പുലിഇറങ്ങി . പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു . എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍, വെച്ചൂച്ചിറ പോലീസ് ,റാന്നി വന പാലകര്‍ എന്നിവര്‍ സ്ഥലത്ത് എത്തി . ജന പ്രതിനിധികളുമായി എം എല്‍ എ ചര്‍ച്ച നടത്തി . പ്രദേശത്ത് പുലിക്കൂട് ഒരുക്കുവാന്‍ വനപാലകര്‍ക്ക് എം എം എ നിര്‍ദേശം നല്‍കി . കഴിഞ്ഞ മാസവും ഈമേഖലയില്‍ പുലിയെ കണ്ടവര്‍ ഉണ്ട് .അന്ന് തിരച്ചില്‍ നടത്തി എങ്കിലും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല . പുലിയെ പിടികൂടുവാന്‍ കൂട് വെക്കുന്നതിന് ഒപ്പം വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . പുലിയെ കണ്ട ആളുകളുമായി വനപാലകര്‍ ബന്ധപ്പെട്ടു .
Read Moreപാലാക്കാരി തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായി മലയാളി ചുമതല ഏറ്റു . . കോട്ടയം പാല പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ചെന്നൈയില്‍ പ്രോട്ടോക്കോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് അനു.തിരുപ്പത്തൂര്‍,കടലൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read MoreDCGI approves anti-COVID drug developed by DRDO for emergency use
കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം(ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലും ഫലം കണ്ടതോടെയാണ് ഡ്രഗ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യ മരുന്നിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഡ്രഗ് 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡിആര്‍ഡിഒയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. മരുന്നിന് മികച്ച രോഗശമന ശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിപ്പിച്ചാണ് കഴിക്കുന്നത്. കിടത്തി ചികിത്സ നടത്തിയിരുന്ന കൊറോണ രോഗികളില്‍ പോലും ഈ മരുന്ന് ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. രോഗികളില്‍ ഓക്‌സിജനെ ആശ്രയിക്കേണ്ടി വരുന്ന ഗുരുതര സാഹചര്യം ഒഴിവാക്കാനും…
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍
വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പൂര്‍ണമായും) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23, 26, 27, 32, 33 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ മേയ് എട്ടു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്. കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (നടക്കാവ് ഭാഗം , പ്രത്യാശാ ഭവന്‍), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക്, ഐ.പി.സി ഹാള്‍ മുതല്‍ നടയ്ക്കല്‍ കോളനി പ്രദേശം, നെടുപുറത്തടം ഭാഗം), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി…
Read Moreപെരുന്നാട്ടില്‍ കക്കാട്ടാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി
കോന്നി വാര്‍ത്ത : റാന്നി പെരുന്നാട്ടില്‍ ഹൈസ്കൂള്‍ കടവില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി . പെരുനാട് നിവാസിയും ഇപ്പോള്‍ മാമ്പാറയില്‍ താമസിക്കുന്ന അരുണ്‍ മോഹന്‍ എന്ന 24 കാരനെയാണ് കക്കാട്ടാറ്റില്‍ കാണാതായത് . അഗ്നിശമന വിഭാഗവും നാട്ടുകാരും തിരച്ചില്‍ നടത്തി . വൈകിട്ട് ആണ് അരുണിനെ ഒഴുക്കില്‍പെട്ട് കാണാതായത് . ഇന്നത്തെ തിരച്ചില്‍ മതിയാക്കി അഗ്നി ശമന വിഭാഗം മടങ്ങി
Read Moreലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിലവില്‍ വന്നു
പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി https://pass.bsafe.kerala.gov.in/ മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്‍റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും…
Read Moreകേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 08.05.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1165 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ…
Read Moreറാന്നിയില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്ക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡിനോട് അനുബന്ധിച്ച് വാര്‍ റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ തീരുമാനമായതായി നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിവിധ പഞ്ചായത്തുകളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനമായത്. ചികിത്സ അവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും അടിയന്തര സേവനം ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്ക് വഴി എത്തിച്ചു നല്‍കുക എന്നതാണ് മറ്റൊരു ഉദ്ദേശം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും പൊലീസും പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിനേഷനു നല്‍കുന്ന സമയത്തിനു മുമ്പായി ആരും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്താതിരിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ പള്‍സ് ഓക്‌സിലറേറ്ററുകര്‍ കരുതുന്നതിനും നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗികള്‍ക്കു ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍…
Read More