ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു. ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം. കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം. തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം. കച്ചവടക്കാർ…

Read More

ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി  സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പ‍ർമാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകൻ ഉണ്ട്. മകൻ കുടുംബത്തോടൊപ്പം നാട്ടിലാണ്.

Read More

കലഞ്ഞൂര്‍ ഇടത്തറയില്‍ പോലീസ് വാഹനം മറിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനാപുരം പോലീസ് സ്റ്റേഷനിലെ വാഹനം അപകടത്തില്‍പ്പെട്ടു.കലഞ്ഞൂര്‍ ഇടത്തറ അറബിക് കോളേജിന് സമീപം ആണ് അപകടം നടന്നത് . എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ആണ് ജീപ്പ് മറിഞ്ഞത് ജീപ്പില്‍ കുടുങ്ങിയ വനിതാ എസ്.ഐ അടക്കമുളള 4 പൊലീസുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി .ആര്‍ക്കും ഗുരുതര പരിക്ക് ഇല്ല എന്ന് പത്തനാപുരം എസ് ഐ പറഞ്ഞു . കോവിഡ് മൂലം അടച്ചിട്ട ഇടത്തറ ഭാഗത്ത് സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പോലീസ് എത്തിയത് . എതിരെ വന്ന ബൈക്കുകാരന്‍ നിര്‍ത്താതെ പോയി . സമീപ വീടിന്‍റെ മതില്‍ ഇടിച്ചാണ് പോലീസ് വാഹനം മറിഞ്ഞത്

Read More

പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി കരുമ്പന്‍ മൂഴി പനം കുടന്തയില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വച്ചു. രണ്ടു ദിവസം മുമ്പ് നാട്ടുകാര്‍ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കാമറ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. പ്രമോദ് നാരായണന്‍ എംഎല്‍എ സ്ഥലത്തെത്തി ജനങ്ങളുടെ ഭീതി നേരിട്ട് മനസിലാക്കുകയും പുലിയെ പിടിക്കാന്‍ അടിയന്തരമായി കൂട് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കാണാതെ കൂട് വയ്ക്കാറില്ല. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവന്‍ പരീക്ഷണത്തിന് വിടാതെ എങ്ങനെയും പുലിയെ പിടിക്കാന്‍ കൂട് വയ്ക്കണമെന്ന് എംഎല്‍എ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

Read More

കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം

കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം: ജില്ലാ കളക്ടര്‍ ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് മാത്രം വാക്സിനേഷന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. രണ്ടാം ഡോസ് മാത്രമാണ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ ആദ്യ ഡോസ് ലഭ്യമായ തീയതി അനുസരിച്ചായിരിക്കും രണ്ടാം ഡോസിന് ഇനി മുതല്‍ പ്രാധാന്യം നല്‍കുക. ഇതനുസരിച്ച് പ്രാധാന്യമുള്ളവരെ കണ്ടെത്തി ഓരോ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കാന്‍ ടോക്കണ്‍ നല്‍കും. കേന്ദ്രങ്ങളില്‍ ഓരോ ദിവസവും നല്‍കാന്‍ സാധിക്കുന്ന ഡോസുകളുടെ എണ്ണം / ടോക്കണിന്റെ എണ്ണം പോലീസിന് കൈമാറണം. പരമാവധി 100 ടോക്കണുകള്‍ മാത്രമേ ഒരു കേന്ദ്രത്തിന് അനുവദിക്കുകയുള്ളൂ. ഇതിന്…

Read More

പത്തനംതിട്ട ജില്ലയിലെ ബേക്കറികളില്‍ ഒരേ സമയം പരമാവധി അഞ്ച് പേര്‍ക്ക് പ്രവേശനം അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ബേക്കറി സ്ഥാപനങ്ങളില്‍ ലോക്ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആളുകള്‍ കോവിഡ് മാനദണ്ഡം പാലിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ക്യൂവില്‍ അകലം പാലിച്ച് നില്‍ക്കണമെന്നും കട ഉടമകള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.

Read More

പന്തളം തെക്കേക്കരയില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിച്ചു

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ(സിഎഫ്എല്‍ടിസി) പ്രവര്‍ത്തനം ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. രണ്ടാം ഘട്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറ്റയം ഗോപകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്തില്‍ നിലവില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വിശകലനം നടത്തി. എല്ലാ വാര്‍ഡുകളിലും കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും ശക്തമായി നടന്നുവരുന്നു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ 50 വീടുകള്‍ ചേര്‍ന്നുള്ള ക്ലസ്റ്റര്‍ രൂപീകരിക്കുകയും അവിടെ പ്രത്യേകമായ വോളന്റിയേഴ്‌സിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സിഎഫ്എല്‍ടിസി യില്‍ നിലവില്‍ ഒമ്പത് പേരെ ആണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഹോം ഐസലേഷനില്‍ 75 പേരും ഉണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ടാക്‌സി, മൂന്ന് ഓട്ടോറിക്ഷ, ഒരിപ്പുറം ഗവണ്‍മെന്റ്…

Read More

പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ദിവസവും പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ ലെവലും പള്‍സ് റേറ്റും എഴുതി സൂക്ഷിക്കണം. രക്തത്തിലെ ഓക്സിജന്‍ ലെവല്‍ നോക്കാന്‍ അഞ്ച് മിനിറ്റ് വിശ്രമിച്ച ശേഷം ഏതെങ്കിലും ഒരു കൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സിമീറ്റര്‍ ഘടിപ്പിക്കുക. ഓക്സിജന്റെ അളവും പള്‍സ് റേറ്റും നോക്കി രേഖപ്പെടുത്തി വയ്ക്കുക.(കോന്നി വാര്‍ത്ത ഡോട്ട് കോം ) ഓക്സിജന്റെ അളവ് 94ശതമാനത്തില്‍ കുറവാണെങ്കില്‍ 15 മിനിട്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കുക. തുടര്‍ച്ചയായി 94ല്‍ കുറവാണെങ്കിലും ഹൃദയമിടിപ്പ് 95ല്‍ അധികമാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു

കല്ലേലി ചെളിക്കുഴി റോഡിലേക്ക് ചെളിവെള്ളത്തോടൊപ്പം മലയിടിഞ്ഞു വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം വില്ലേജ് പരിധിയില്‍ കല്ലേലി അതിരുങ്കല്‍ റോഡില്‍ ചെളിക്കുഴിയില്‍ വീണ്ടും മലയിടിഞ്ഞു വീണു . ഊട്ടുപാറ മലയില്‍ നിന്നും ചെളിവെള്ളം കുത്തിഒലിച്ച് എത്തി . മലമുകളില്‍ ഉള്ള പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം കഴിഞ്ഞ ദിവസവും റോഡില്‍ എത്തി . പാറമടയില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആണ് കെട്ടി നിര്‍ത്തിയിരിക്കുന്നത് .ഇതാണ് ഒലിച്ച് എത്തിയത് എന്നു കഴിഞ്ഞ ദിവസം റവന്യൂ അധികാരികള്‍ പറഞ്ഞിരുന്നു . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വന്‍ തോതില്‍ ചെളി വെള്ളം ഒഴുകി വന്നത് . കൂടെ മലയും ഇടിഞ്ഞു വീണു . പരിസ്ഥിതി ലോല പ്രദേശമായ ഊട്ട് പാറയില്‍ വര്‍ഷങ്ങളായി പാറമട പ്രവര്‍ത്തിക്കുന്നു . പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം മഴയത്ത് കുത്തി ഒലിച്ച് റോഡിലേക്കാണ് എത്തുന്നത്…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കും

കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് നിർമ്മിക്കുന്നതിനുള്ള പദ്ധതി അടിയന്തിരമായി തയ്യാറാക്കി സര്‍ക്കാരില്‍ സമർപ്പിക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലയ്ക്കാകെ ഓക്സിജൻ നല്‍കാന്‍ കഴിയുന്ന നിലയിലുള്ള പ്ലാന്‍റ് മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ കഴിയും.മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനത്തിനും ഇത് വളരെയധികം സഹായകമാകും. ഇതിനായി സർക്കാരിൽ അടിയന്തിര ഇടപെടീൽ നടത്തുമെന്നും എം എൽ എ പറഞ്ഞു.

Read More