മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നു : മിന്നൽ പരിശോധന നടത്തണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടം മിന്നൽ പരിശോധന നടത്തണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാരുണ്യ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ 1.40 പൈസ്സ വിലയുള്ള സർജിക്കൽ മാസ്ക്കിന് 10 രൂപയും 20 രൂപ വിലയുള്ള N95 മാസ്ക്കിന് 50 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നു. മരുന്ന് ഉൾപ്പെടെ ഒരു സാധനത്തിനും ബിൽ നൽകുന്നില്ല. ഗുണനിലവാരമില്ലാത്ത സാനിറ്റൈസറും ഹാൻഡ് വാഷും പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും നടപടി ഉണ്ടാകണം എന്നും ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു . സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എസ്സ് കൃഷ്ണകുമാർ, അഞ്ജിത എസ്സ് , പ്രവീൺ.ബി, സലീന ഈ ബിനു എന്നിവർ സംസാരിച്ചു.

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്‍റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്‍റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആചരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവത്യാഗം ചെയ്ത മുഴുവൻ നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും സ്മരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: ഗിരീഷ്, സാലി മാത്യു, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

Read More

കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു

കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്കായി ഒരു ദിനം. ഇന്ന് ലോക നഴ്സസ് ദിനം.കോന്നി മെഡിക്കല്‍ കോളേജിലും ലോക നേഴ്സ് ദിനം പ്രതിജ്ഞാ ദിനമായി ആചരിച്ചു . കോവിഡ് പ്രതിസന്ധി ആഗോളതലത്തിൽ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു നഴ്സസ് ദിനം കൂടി എത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ലോക നഴ്സസ് ദിനം: നഴ്സുമാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി എല്ലാവർഷവും മെയ് 12നാണ് ലോക നഴ്സസ് ദിനം ആചരിക്കുന്നത്. നഴ്സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം 1953 ൽ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടർലാൻഡ് പ്രസിഡന്റ്…

Read More

പത്തനംതിട്ട ജില്ലയില്‍ മാതൃകയായി 47 ജനകീയ ഹോട്ടലുകള്‍

പത്തനംതിട്ട ജില്ലയില്‍ മാതൃകയായി 47 ജനകീയ ഹോട്ടലുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ജനകീയ ഹോട്ടലുകളും കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനവും വഴി 5966 പേര്‍ക്ക് ഇതുവരെ ഭക്ഷണം നല്‍കി. ഇതില്‍ 2471 പേര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴിയും 2362 പേര്‍ക്ക് ജനകീയ ഹോട്ടലുകള്‍ മുഖേന 25 രൂപ നിരക്കിലും, 1133 പേര്‍ക്ക് സൗജന്യമായുമാണ് ഭക്ഷണം എത്തിച്ചു നല്‍കിയത്. ജില്ലയില്‍ നിലവില്‍ കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ 47 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതുകൂടാതെ ജനകീയ ഹോട്ടലുകള്‍ കാര്യക്ഷമമല്ലാത്ത പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കിവരുന്നു. ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, കൂറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി,…

Read More

ആംബുലന്‍സ് സൗകര്യം മുതല്‍ ആശുപത്രി ബെഡ് വരെയുള്ള സേവനം ലഭിക്കും

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ യോഗം ചേരണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധയിടങ്ങളില്‍ ബാങ്കില്‍ പോകുന്നതിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു കണ്ടെത്തണം. ആവശ്യമായ നിയന്ത്രണം കൊണ്ടുവരണം. ഗ്രാമ പഞ്ചായത്തുകള്‍ ഓരോ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയാല്‍ മതിയാകും. ഇതിനുപുറമേ സിഎഫ്എല്‍ടിസിയുടെ ആവശ്യമില്ല. എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും ഹെല്‍പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിനേഷന്‍…

Read More

ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Major Clashes Erupt in Israel’s Lod, Netanyahu Declares State of Emergency ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇസ്രായേലിലെ അറബ്-ജൂത നഗരമായ ലോഡിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഷെല്ലാക്രമണത്തിൽ തകർന്നു. സുരക്ഷാ ഉദ്യോദസ്ഥരും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രണം തുടങ്ങിയത്

Read More

Hamas rockets target Tel Aviv after Israeli strikes flatten Gaza tower

  Palestinian militants say they fired 130 missiles at the Israeli city of Tel Aviv after an Israeli air strike felled a tower block in the Gaza Strip. The 13-storey building was attacked an hour and a half after residents and local people were warned to evacuate, Reuters news agency reports.Israel’s military says it is targeting militants in Gaza in response to earlier rocket attacks.At least 31 people have died in some of the worst violence in years. The international community has urged both sides to end the escalation, which…

Read More

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു. ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം. കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം. തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം. കച്ചവടക്കാർ…

Read More

ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി  സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പ‍ർമാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകൻ ഉണ്ട്. മകൻ കുടുംബത്തോടൊപ്പം നാട്ടിലാണ്.

Read More

കലഞ്ഞൂര്‍ ഇടത്തറയില്‍ പോലീസ് വാഹനം മറിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനാപുരം പോലീസ് സ്റ്റേഷനിലെ വാഹനം അപകടത്തില്‍പ്പെട്ടു.കലഞ്ഞൂര്‍ ഇടത്തറ അറബിക് കോളേജിന് സമീപം ആണ് അപകടം നടന്നത് . എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ആണ് ജീപ്പ് മറിഞ്ഞത് ജീപ്പില്‍ കുടുങ്ങിയ വനിതാ എസ്.ഐ അടക്കമുളള 4 പൊലീസുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി .ആര്‍ക്കും ഗുരുതര പരിക്ക് ഇല്ല എന്ന് പത്തനാപുരം എസ് ഐ പറഞ്ഞു . കോവിഡ് മൂലം അടച്ചിട്ട ഇടത്തറ ഭാഗത്ത് സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പോലീസ് എത്തിയത് . എതിരെ വന്ന ബൈക്കുകാരന്‍ നിര്‍ത്താതെ പോയി . സമീപ വീടിന്‍റെ മതില്‍ ഇടിച്ചാണ് പോലീസ് വാഹനം മറിഞ്ഞത്

Read More