കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : മരണം 142

കേരളത്തില്‍ ലോക്ക് ഡൌണ്‍ മെയ് 30 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും…

Read More

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പത്തനംതിട്ട നഗരസഭ കര്‍ശനമാക്കുന്നു. ക്വാറന്റൈനില്‍ കഴിയേണ്ട ചിലര്‍ വീടുകള്‍ വിട്ട് പുറത്തേക്ക് പോകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ പ്രദേശത്ത് ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് നഗരസഭ ഉറപ്പു വരുത്തും. വിവിധ വകുപ്പുകളില്‍ നിന്നായി 11 ഉദ്യോഗസ്ഥരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നഗരസഭക്ക് വിട്ടുനല്‍കിയിട്ടുണ്ട്. ഇവരെ നഗരസഭ സെക്രട്ടറി നിരീക്ഷകരായി നിയമിച്ചു. നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ ചുമതല നിരീക്ഷകര്‍ക്ക് നല്‍കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കേസുകള്‍ ഉള്‍പ്പടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു. കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍ എന്നിവരുമായി ബന്ധപ്പെട്ട് നിരീക്ഷകരായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍…

Read More

കലഞ്ഞൂരില്‍ ഇന്ന് 36 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കലഞ്ഞൂരില്‍ ഇന്ന് 36 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 878 പേര്‍ക്ക് കോവിഡ് പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 21.05.2021 …………………………………………………………………….. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 878 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 863 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 18 2. പന്തളം 37 3. പത്തനംതിട്ട 44 4. തിരുവല്ല 49 5. ആനിക്കാട് 18 6. ആറന്മുള 18 7. അരുവാപുലം…

Read More

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും

കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും: മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗനിർണ്ണയം, പ്രതിരോധം, മുൻകരുതൽ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു കഴിഞ്ഞു.എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാകും. വിവിധ തരം ഫംഗസുകൾ അഥവാ പൂപ്പലുകൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിൻ്റെ കണികകൾ വായുവിലുണ്ട്. സാധാരണയായി പൂപ്പലുകൾ തൊലിപ്പുറത്ത്…

Read More

ഹരിതകര്‍മ്മ സേനയുടെ കോട്ടണ്‍ മാസ്‌ക് ശ്രദ്ധേയമാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപ്പുതറ ഗ്രാമപ്പഞ്ചായത്തിന്റെ വൃത്തിയ്‌ക്കൊപ്പം സുരക്ഷയും ഇനി ഹരിതകര്‍മ്മസേനയുടെ ‘ചുമതല’ യിലാണ്. പാഴ്വസ്തുക്കളുടെ ശേഖരണം ഉള്‍പ്പടെയുള്ള മാലിന്യ പരിപാലനം നിര്‍വ്വഹി ക്കുന്നതിനൊപ്പം ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി കഴുകി ഉപയോഗിക്കാവുന്ന നല്ല കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടി തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഹരിതകര്‍മ്മ സേന. യാദൃശ്ചികമായാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാസ്‌ക് നിര്‍മ്മാണം തുടങ്ങിയത്.കോവിഡ് ലോക്ക് ഡൗണില്‍ വാതില്‍പ്പടി ശേഖരണം നിലച്ച് വരുമാനം പ്രതിസന്ധിയിലായപ്പോഴാണ് ഉപ്പുതറയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മറ്റ് വഴികള്‍ തേടിയതും മാസ്‌കിലെത്തിയതും. എട്ടുപേരുള്‍പ്പെട്ട യൂണിറ്റാണ് തുടങ്ങിയത്. വീടുകളില്‍ പോയി പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നൂതന സംരംഭം ചര്‍ച്ചയായത്. വിഇഒ ജയസൂര്യനാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. മേച്ചേരിക്കട ബൈപാസില്‍ പഞ്ചായത്ത് കെട്ടിടം വിട്ടു നല്‍കി പഞ്ചായത്ത് കൂടെ നിന്നു. തയ്യല്‍ അറിയാമായിരുന്നതിനാല്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. വീട്ടിലുണ്ടായിരുന്ന അഞ്ച് തയ്യല്‍…

Read More

കോന്നി പഞ്ചായത്ത് 1 ,3,11 ,16 വാര്‍ഡുകളുടെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്ത് 1 ,3,11 ,16 വാര്‍ഡുകളുടെ വിവിധ ഭാഗങ്ങള്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (മണിയന്‍പാറ വഞ്ചിപ്പടി ജംഗ്ഷന്‍ മുതല്‍ ആഞ്ഞിലിക്കുന്ന് ജംഗ്ഷന്‍ വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന പ്രദേശം ), വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക് ജംഗ്ഷന്‍ മുതല്‍ നാടുകാണി കോളനി വരെ ഭാഗങ്ങള്‍), വാര്‍ഡ് 16 (പൊന്തനാംകുഴി മുരുപ്പ് കോളനി ), വാഴാക്കാലാപ്പടി ജംഗ്ഷന്‍ മുതല്‍ വല്യമുരുപ്പ് വരെ ഭാഗങ്ങള്‍, വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍),konnivartha.com അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കടയാര്‍ സെറ്റില്‍മെന്റ് കോളനി പ്രദേശം, കടയാര്‍ കുരിശ് മുതല്‍ പെട്രോള്‍ പമ്പ് വരേയും, കടയാര്‍ എന്‍എസ്എസ് കരയോഗം ഹാള്‍…

Read More

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു Celebrations in Gaza as ceasefire takes hold ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം പുലര്‍ച്ചെ മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഉടന്‍ തന്നെ ഗാസയിൽ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി

Read More

സുന്ദർലാൽ ബഹുഗുണ(94 ) അന്തരിച്ചു

  ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഹിമാലയ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട സുന്ദർലാൽ ബഹുഗുണ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയായിരുന്നു. Environmentalist Sundarlal Bahuguna dies of Covid at AIIMS

Read More

രാജീവ്ഗാന്ധി രക്തസാക്ഷി ദിനത്തിൽ മൈലപ്രായില്‍ ” കൈത്താങ്ങ് ” പ്രവർത്തനം തുടങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : : മൈലപ്രാ രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ കൈത്താങ്ങിന്റെ ഭാഗമായുള്ള ക്വിറ്റ് വിതരണം രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം ചെയർമാൻ ജോഷ്യാ മാത്യു ഉദ്ഘാടനം ചെയ്തു. കൺവീനർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.   കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് മാത്യു തോമസ് രാജീവ്ഗാന്ധി അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ , ഗ്രാമ പഞ്ചായത്ത് അംഗം അനിത മാത്യൂ , ബിനു മൈലപ്രാ ,ജെസി വർഗ്ഗീസ്, മഞ്ജു സന്തോഷ്, തോമസ് ഏബ്രഹാം, എം.പി വർഗ്ഗീസ് , ഷാജി ജോർജ്ജ്, ടിബി തോമസ്, ജോസ് പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കൊറോണാ ദേവി’ വിഗ്രഹം പ്രതിഷ്ഠിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രം

    Coimbatore Temple Constructs ‘Corona Devi’ Idol To Protect People From The Virus konnivartha.com:  Kamatchipuri Adhinam, a temple in Coimbatore, Tamil Nadu has erected an idol of ‘Corona Devi’. This 1.5 feet tall black stone idol is made out of granite and believed to protect humanity from the virus. Special prayers will be conducted for 48 days. And a Maha Yagnam will also be held by the temple management during this time. But devotees will not be permitted to visit the temple to offer prayers. Sivalingeswarar, a man in…

Read More