അടിയന്തര അറിയിപ്പ്:  ബ്ളാക്ക് ഫംഗസ് രോഗമുണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ളാക് ഫംഗസ് അഥവാ മ്യൂകർമൈകോസിസ് രോഗത്തെക്കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകി. അതുകൊണ്ട്, മ്യൂകർമൈകോസിസ് രോഗബാധ കണ്ടെത്തിയാൽ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കണം. ബ്ലാക്ക് ഫംഗസ് കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോകോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 13 പൂര്‍ണ്ണമായും കണ്ടെയ്‍മെന്‍റ് സോണ്‍

  പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 13 പൂര്‍ണ്ണമായും കണ്ടെയ്‍മെന്‍റ് സോണ്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണ്ണമായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (കൊടുമണ്‍ ചിറ, മണിമല മുക്ക് ഭാഗങ്ങള്‍), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 03 ,04, 05 ,06, 08 ,09 ,10, 11 (പൂര്‍ണ്ണമായും.), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (മാറാട്ട് തോപ്പ് മുതല്‍ കുംഭമല അംഗന്‍വാടി വരെ ) കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05, 06 (പൂര്‍ണ്ണമായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04 (പൂര്‍ണ്ണമായും), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 11 (പൂര്‍ണ്ണമായും), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 08, 10, 12 (പൂര്‍ണ്ണമായും), വാര്‍ഡ് 02,04, 05 ദീര്‍ഘിപ്പിക്കുന്നു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (കൊക്കാവള്ളിക്കല്‍…

Read More

ബ്ലാക്ക് ഫംഗസ് രോഗബാധ: പത്തനംതിട്ട ജില്ല അതീവ ജാഗ്രതയില്‍

  കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോശങ്ങൾ തിന്നു തീർക്കുന്ന പൂപ്പൽ രോഗം മ്യൂക്കർമൈക്കോസിസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളെ ബാധിക്കുന്ന മ്യൂക്കര്‍മൈക്കോസിസ് രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തനംതിട്ട സ്വദേശികളായ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ജില്ലയ്ക്ക് പുറത്ത് താമസമാക്കിയവരാണ്. ഫംഗസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളിലും രോഗമുക്തരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും അനിയന്ത്രിതമായ പ്രമേഹം തുടങ്ങി മറ്റസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗബാധ കൂടുതലായി കാണുന്നത്. ഐ.സി.യുവില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധശേഷി കുറയാം. പ്രതിരോധ ശേഷി കുറഞ്ഞവരിലും…

Read More

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ  പ്രധാന വാര്‍ത്തകള്‍(24/05/2021 )

  പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും തീരുമാനം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ യോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ നഗരസഭയുമായി ചേര്‍ന്നായിരിക്കും ജില്ലാ ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് കോശി, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനു, നഗരസഭാ സെക്രട്ടറി എസ്.ഷെര്‍ളാ ബീഗം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അന്‍ഷാദ് മുഹമ്മദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ബാബു കുമാര്‍ എന്നിവര്‍ പങ്കെടുത്തു.   കോവിഡ് പ്രതിരോധം:ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കും സഹായമൊരുക്കി റാന്നി ബ്ലോക്ക്…

Read More

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം: സ്ഥലപരിശോധന നടത്തി

    konnivartha.com : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും ചേര്‍ന്ന് സ്ഥലപരിശോധന നടത്തി. നിലവില്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടം വിപുലീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 75 ലക്ഷം രൂപയുടെ ഒരു പ്ലാന്റും സ്‌പോണ്‍സറായി ലഭിക്കുന്ന പ്ലാന്റും ഈ കെട്ടിടത്തിലാകും നിര്‍മ്മിക്കുക. മിനിറ്റില്‍ 1300 ലിറ്റര്‍ ഓക്‌സിജനാണ് ഈ പ്ലാന്റിലൂടെ ജില്ലയ്ക്കു ലഭ്യമാകുക. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ധ്രുതഗതിയിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍സ് എഞ്ചിനീയര്‍, ആരോഗ്യ വകുപ്പ് പ്രതിനിധി, ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം…

Read More

കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി

കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസും പിഴയും konnivartha.com : സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്ത സ്‌ക്വാഡ് കോന്നി ടൗണിലും സമീപ പ്രദേശങ്ങളിലെയും പലചരക്ക്, പച്ചക്കറി, വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്നിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. 14 വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതിന് കോന്നി കേരള സ്റ്റോര്‍, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചതിന് കോന്നി അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്നിവടങ്ങളില്‍ നിന്നും പിഴ ഈടാക്കി. പൂങ്കാവ് ജോയല്‍ മിനിമാര്‍ട്ട്, ശശാങ്കന്‍ സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നതിനും കേസെടുത്തു. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എ.അബ്ദുള്‍…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്‍റിന് അനുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും, പരിശോധനയുമെല്ലാം ഈ…

Read More

കോവിഡ്: കേരളത്തില്‍ മരണ സംഖ്യ ഉയര്‍ന്നു : ഇന്ന് 196 മരണം

കോവിഡ്: കേരളത്തില്‍ മരണ സംഖ്യ ഉയര്‍ന്നു : ഇന്ന് 196 മരണം കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 24.05.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 333 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 3 2. പന്തളം 10 3. പത്തനംതിട്ട 31 4. തിരുവല്ല 11 5. ആനിക്കാട് 3 6. ആറന്മുള 11 7. അയിരൂര്‍ 3 8. ചെന്നീര്‍ക്കര 7 9. ചെറുകോല്‍ 3 10. ചിറ്റാര്‍ 2 11. ഏറത്ത് 10 12. ഇലന്തൂര്‍ 14 13. ഏനാദിമംഗലം 4 14. ഇരവിപേരൂര്‍ 10 15. ഏഴംകുളം…

Read More

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം

  konnivartha.com : രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാമെന്നും പുതിയ വാക്സിൻ നയത്തിൽ പറയുന്നു. പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുട വാക്സിനേഷൻ വൈകുന്നുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം.  

Read More