കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂർ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂർ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസർഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത്…

Read More

പുതിയ അധ്യയനവര്‍ഷം:പത്തനംതിട്ടയില്‍ വിതരണം ചെയ്യുന്നത് ആറുലക്ഷത്തിലധികം പുസ്തകങ്ങള്‍

    കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ അധ്യയനവര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിനായെത്തിയത് 6,60,289 പുസ്തകങ്ങള്‍. ഇതില്‍ ഒന്നുമുതല്‍ ആറുവരെ ക്ലാസുകളിലെ 2,98,014 പുസ്തകങ്ങളുടെ വിതരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു. 2021-22 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം അവശ്യസേവനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മേയ് 24 മുതല്‍ ജില്ലാ ഹബില്‍ പുസ്തകങ്ങളുടെ സോര്‍ട്ടിംഗ് ജോലികള്‍ ആരംഭിക്കുകയും വിതരണം പുനരാരംഭിക്കുകയും ചെയ്തതായി വിദ്യാഭാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസ് അറിയിച്ചു.

Read More

എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്യുന്നു

      കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍  ശക്തമായ മഴ തുടരുന്നതിനാല്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യല്‍ തുടരുന്നു. ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ എത്തിയിട്ടുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയതിനേ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ട ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്. ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബെറ്റാലിയന്‍ സബ് ഡിവിഷനായ തൃശൂര്‍ യൂണിറ്റില്‍ നിന്നുമാണ് ഇരുപതംഗ സംഘം എത്തിയത്. രണ്ട് ബോട്ട്, അസ്‌കാ ലൈറ്റ്, കയറുകള്‍, ചെയിന്‍ സോ ഉള്‍പ്പടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്. പത്തനംതിട്ട മണ്ണില്‍ റീജന്‍സിയിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി…

Read More

കോന്നിയില്‍ ഇന്ന് 36 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നിയില്‍ ഇന്ന് 36 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 26.05.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 906 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 898 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 19 2. പന്തളം 61 3. പത്തനംതിട്ട 37 4. തിരുവല്ല 70 5. ആനിക്കാട് 10 6. ആറന്മുള 17 7. അരുവാപുലം 9 8. അയിരൂര്‍ 12 9. ചെന്നീര്‍ക്കര 11 10. ചെറുകോല്‍…

Read More

കോന്നി ചാങ്കൂര്‍ -അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി : ഗ്യാസ് ഗോഡൌണ്‍ മുങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെ തുടര്‍ന്നു അച്ചന്‍ കോവില്‍ നദിയിലെ ജലം ഉയര്‍ന്നു . കോന്നി ചാങ്കൂര്‍ -അട്ടച്ചാക്കല്‍ റോഡില്‍ വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയില്ല . ചാങ്കൂര്‍ ഗ്യാസ് ഗോഡൌണ്‍ വെള്ളത്തില്‍ മുങ്ങി. അച്ചന്‍ കോവില്‍ നദിയുടെ താഴ്ന്ന പ്രദേശം എല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ് . നദിയുടെ സമീപത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലത്തു മാറി താമസിക്കണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു ചിത്രം : രാജേഷ് പേരങ്ങാട്ട് 

Read More

മണ്‍സൂണ്‍: പത്തനംതിട്ട ജില്ലയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇത്തവണ മണ്‍സൂണ്‍ ഈ മാസം അവസാനത്തോടെ എത്തുമെന്നുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകട ഭീഷണിയുള്ള മരച്ചിലകളും മരങ്ങളും ഉടന്‍ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണം. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പോലീസിന്റെ സഹായത്തോടെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. ഇവര്‍ക്ക് വാസയോഗ്യമായ സ്ഥലം കണ്ടെത്തണം. ആളുകള്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളില്‍ ഫയര്‍ ഫോഴ്‌സ് സഹായം ഉണ്ടാകുമെന്നും യോഗം നിര്‍ദേശിച്ചു. ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, കോന്നി ഡിഎഫ്ഒ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി, ഫയര്‍ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം

ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃ തരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയോ ചെയ്യണമെന്നും, മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

Read More

മഴ : കോന്നി ചൈനാമുക്ക് – മടത്തിൽകാവ് റോഡില്‍ വെള്ളം കയറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ രാത്രി മുതല്‍ ഉള്ള മഴ മൂലം അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ കോന്നി മാരൂര്‍പ്പാലം തോട് കരകവിഞ്ഞു . കോന്നി ചൈനാമുക്ക് – മടത്തിൽകാവ് റോഡില്‍ വെള്ളം കയറി. വയല്‍ പൂര്‍ണ്ണമായും വെള്ളം കൊണ്ട് നിറഞ്ഞു . നദിയിലെ വെള്ളം കുറവ് വന്നെങ്കില്‍ മാത്രമേ ഈ വെള്ളം തോട്ടിലൂടെ ഒഴുകി പോകൂ .സമീപത്തെ വീട്ടില്‍ വെള്ളം കയറി .

Read More

അധികാരികള്‍ ആരെങ്കിലും ഉണ്ടോ : മൂന്നാം തവണയും കല്ലേലി ചെളിക്കുഴിയില്‍ മലയിടിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു മാസത്തില്‍ മൂന്നു തവണ മലയിടിഞ്ഞു . അരുവാപ്പുലം വില്ലേജിലെ കല്ലേലി ചെളിക്കുഴി -കുളത്തുമണ്ണ് റോഡിലേക്ക് ആണ് ചെളി വെള്ളത്തോട് ഒപ്പം ഒഴുകിയെത്തിയ മണ്ണ് അടിഞ്ഞത് . ഊട്ടുപാറയില്‍ നിന്നുമാണ് മല ഇടിഞ്ഞു വന്നത് എന്ന് സമീപ വാസികള്‍ ആവര്‍ത്തിച്ചു പറയുന്നു എങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികള്‍ ഉണ്ടായില്ല . ഊട്ടുപാറ പാറമടയില്‍ കെട്ടി നിര്‍ത്തിയ ചെളിവെള്ളം മഴയത്ത് നിറഞ്ഞു കവിഞ്ഞാണ് പുറത്തേക്ക് ഒഴുകിയത് എന്ന് നാട്ടുകാര്‍ പറയുന്നു . ഈ ഒഴുക്കില്‍ സമീപത്തെ മണ്ണും മലയും ഇതോടൊപ്പം ഒഴുകി എത്തി . കല്ലേലി -ചെളിക്കുഴി – കുളത്തുമണ്ണ് റോഡില്‍ രണ്ടു മാസത്തിനു ഇടയില്‍ മൂന്നാം തവണയാണ് ചെളി നിറയുന്നത് . ഇതിന് താഴെ നിരവധി ആളുകള്‍ താമസിക്കുന്നു . പാറമട ആളുകള്‍ എത്തി റോഡില്‍…

Read More

കോന്നിയുടെ കിഴക്കന്‍ മലയോരത്ത് കനത്ത മഴ

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നിയുടെ കിഴക്കന്‍ വനത്തില്‍ കനത്ത മഴ . അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല എങ്കിലും മഴ മൂലം ഗ്രാമീണ തോടുകള്‍ എല്ലാം നിറഞ്ഞു . ഈ വെള്ളം കൂടി അച്ചന്‍ കോവില്‍ നദിയില്‍ എത്തിയതോടെ പന്തളമടക്കമുള്ള സ്ഥലങ്ങളില്‍ അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ഉയര്‍ന്നു . എന്നാല്‍ ദുരന്ത നിവാരണ ജില്ലാവിഭാഗം മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല . ചിത്രം : രാജേഷ് പേരങ്ങാട്ട്  

Read More