കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ…

Read More

പത്തനാപുരം പുന്നല മാമൂടിന് സമീപം പുലിയെ കണ്ടതായി കാര്‍ യാത്രികര്‍ 

konnivartha.com : പത്തനാപുരം പുന്നല റോഡില്‍ പള്ളി മുക്ക് കഴിഞ്ഞു ഒരു കിലോമീറ്റര്‍ പരിധിയില്‍ മാമൂടിനു സമീപത്തായി റോഡിലൂടെ പുലി നടന്നു പോകുന്നതായി വാഹന  യാത്രികര്‍ നാട്ടുകാരെ അറിയിച്ചു . തുടര്‍ന്ന് വന പാലകര്‍ എത്തി പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തി . പുലി റോഡു കടന്നു സമീപത്തെ വാഴ തോട്ടത്തിലേക്ക് പോയതായി ആണ് പുലിയെ കണ്ടവര്‍ പറയുന്നത് . നാട്ടുകാരും വന പാലകരും തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്തിയില്ല . രാത്രി സഞ്ചാരികളായ പുലികള്‍ ഏറെ ദൂരം പോയിട്ടുണ്ടാകുമെന്ന് വന പാലകര്‍ പറയുന്നു . ഇന്ന് രാവിലെ വകയാര്‍ മന്ത്ര പാറയ്ക്ക് സമീപത്തു വെച്ച് പുലിയെ വീട്ടമ്മ കണ്ടിരുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കലഞ്ഞൂര്‍ , മുറിഞ്ഞകല്‍ , ഇഞ്ച പ്പാറ മേഖലയിലും കലഞ്ഞൂര്‍ വാഴപ്പാറ മേഖലയിലും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു…

Read More

ശ്രീമദ് അയ്യപ്പ മഹാസത്രം ഡിസംബർ 15 ന് ആരംഭിക്കും

  konnivartha.com/റാന്നി: അഖില ഭാരത ശ്രീമദ് അയ്യപ്പ മഹാ സത്രം ഡിസംബർ 15 ന് രാവിലെ 5.30 ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നടത്തുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടർന്ന് തിരുവല്ല നെടുമ്പ്രം സ്വാമി ഭജൻസിന്റെ അഖണ്ഡ നാമ ജപം നടക്കും. രാവിലെ 9 30 ന് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ ശരണം വിളികളോടെ മഹാ കർപ്പൂര ആരതി നടക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നിന്ന് നാമ ജപ മഹാഘോഷയാത്ര പുറപ്പെടും. ആന്റോ ആന്റണി എം പി ഘോഷയാത്ര ഉത്‌ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 3 രഥ ഘോഷയാത്രകൾ സംഗമിച്ചാണ് മഹാ ഘോഷയാത്രയായി സത്ര വേദിയിലേക്ക് തിരിക്കുന്നത്. വിഹ്രഹം, അയ്യപ്പ ഭാഗവതം, ഥ്വജം എന്നിവയുമായെത്തുന്ന ഘോഷയാത്രകളാണ് തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തിച്ചേരുക. വിഗ്രഹം ഗുരുവായൂർ ശ്രീകൃഷ്ണ…

Read More

വെൽഫെയർ & സെസ് കമ്മീഷണറായി കെ എ സെബാസ്റ്റ്യൻ അധിക ചുമതല ഏറ്റെടുത്തു

    കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ വെൽഫെയർ ഓർഗനൈസേഷന്റെ കേരള, ലക്ഷദ്വീപ് വെൽഫെയർ & സെസ് കമ്മീഷണറായി കെ എ സെബാസ്റ്റ്യൻ അധിക ചുമതല ഏറ്റെടുത്തു. 2022 നവംബർ 10-നാണ് അധിക ചുമതല ഏറ്റെടുത്തത്. തമിഴ്നാട്, പോണ്ടിച്ചേരി വെൽഫെയർ & സെസ് കമ്മീഷണർ ചുമതല അദ്ദേഹം തുടർന്നും വഹിക്കും.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/12/2022)

അടൂരില്‍ ഇരട്ടപ്പാലം ഡിസംബര്‍ 14 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും അടൂര്‍ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിര്‍മിച്ച ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.   അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അടൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഇരട്ടപ്പാലത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. അടൂര്‍ ടൗണിലെ വലിയ തോടിനു കുറുകെ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ 11.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും നിര്‍മാണം 2018 നവംബറിലാണ് ആരംഭിച്ചത്.…

Read More

വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി യോഗ പരിശീലനത്തിന് തുടക്കമായി

  konnivartha.com : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കുമായി നടത്തുന്ന യോഗപരിശീലനത്തിന്റെയും യോഗ മാറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. കോവിഡാനന്തര പ്രശ്‌നങ്ങളായ ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവേദനകള്‍ തുടങ്ങിയവയ്ക്ക് പരിഹാരമായി യോഗ പരിശീലനം പ്രയോജനപ്പെടുമെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിനായി 100 പേര്‍ക്കുള്ള യോഗ മാറ്റുകളാണ് വിതരണം ചെയ്തത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയില്‍ വയോജനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ എട്ടു വരെയും സ്ത്രീകള്‍ക്ക് വൈകുന്നേരം അഞ്ചുമുതല്‍ ആറ് വരെയുമാണ് യോഗ പരിശീലനത്തിനായി സമയം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മേലുകര പബ്ലിക്ക് ലൈബ്രറി, കുരങ്ങുമല സാംസ്‌കാരിക നിലയം എന്നീ മൂന്ന് കേന്ദ്രങ്ങളിലായി മൂന്ന് മാസം നീളുന്ന പാക്കേജായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. വനിതകള്‍ക്ക്…

Read More

പത്തനംതിട്ട  ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു

konnivartha.com : പത്തനംതിട്ട ജില്ലയില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ഡിസംബര്‍  31 വരെയുളളത് പുതുക്കി നിശ്ചയിച്ചു. ഡിസംബര്‍ 19 മുതല്‍ 24 വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവര്‍ത്തനം. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ രാത്രി ഏഴ് വരെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം.

Read More

റാന്നി – പെരുനാട്: ജനകീയാസൂത്രണം ഗുണഭോക്തൃസംഗമം: സംഘാടക സമിതി രൂപീകരിച്ചു

konnivartha.com : റാന്നി – പെരുനാട് ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്തൃസംഗമം, വിവിധ പദ്ധതികളുടെ നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം റാന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. കേരള പഞ്ചായത്ത് അസോസിയേഷന്‍, കൃഷി വകുപ്പ്, കില എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഞങ്ങളുംകൃഷിയിലേക്ക് എന്ന പദ്ധതിയില്‍ തെരഞ്ഞെടുത്ത റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ പദ്ധതി നടത്തിപ്പിന്റെ മുന്നോടിയായുള്ള കാര്‍ഷിക കര്‍മ്മ സേന രൂപീകരണത്തിനും യോഗത്തില്‍ തുടക്കം കുറിച്ചു. കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നവിധത്തിലാണ് പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം, ഗുണഭോക്തൃ സംഗമം, ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷ വാര്‍ഷികം, കുടുംബശ്രീ വാര്‍ഷികം,…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/12/2022)

ശബരിമലയിലെ തിരക്കിനനുസരിച്ച് നിയന്ത്രണ സംവിധാനങ്ങള്‍ ക്രമീകരിക്കും – അവലോകന യോഗം ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി മുമ്പോട്ട് പോകാന്‍ ശബരിമല എ.ഡി.എം പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ തീരുമാനമായി. നിലവില്‍ ക്യൂ മാനേജ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യമായ ഗതാഗത, പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. അവശ്യഘട്ടങ്ങളില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഭക്തര്‍ക്ക് സുരക്ഷയും സുഖദര്‍ശനവും ഒരുക്കുന്ന രീതിയിലാകും നിയന്ത്രണങ്ങള്‍ ക്രമീകരിക്കുക. ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. തിരക്ക് അഭൂതപൂര്‍വ്വമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും നിയന്ത്രണമേര്‍പ്പെടുത്തി…

Read More

സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി പ്രമാടം മേഖല സമ്മേളനം നടന്നു 

konnivartha.com :  സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി കോന്നി യൂണിയന്‍റെ നേതൃത്വത്തില്‍ പ്രമാടം മേഖല സമ്മേളനം നടന്നു . യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ആർ മനോഹരൻ അധ്യക്ഷത വഹിച്ചു . വി കോട്ടയം എഴുപത്തി നാലാം ശാഖ പ്രസിഡന്റ്റ് കെ കെ പുഷ്പാഗദൻ സ്വാഗതം പറഞ്ഞു . ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ സി വി ശാന്തകുമാർ ഉത്ഘാടനം ചെയ്തു .യൂണിയൻ സെക്രട്ടറി ഉല്ലാസ്, യൂണിയൻ കൗൺസിൽ അംഗം, മധു കെ ആർ , എ മോഹനൻ എന്നിവര്‍ സംസാരിച്ചു

Read More