കല്ലേലി കാവിൽ മലക്കൊടി ദർശനത്തിന് തുടക്കം കുറിച്ചു

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സ്വർണ്ണ മലക്കൊടി ദർശനം ഈ മാസം 26 വരെ നടക്കും.പ്രകൃതി സംരക്ഷണ പൂജയ്ക്ക് ശേഷം  41 തൃപ്പടി പൂജയോടെ കരിക്ക് പടേനിയും താംബൂലവും സമർപ്പിച്ച ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി എഴുന്നള്ളിച്ചു. തടി കൊണ്ട് നിർമ്മിച്ച ആമ രൂപത്തിൽ മല കൊടി ഉറപ്പിച്ച ശേഷം തിരു മുന്നിൽ നെൽപ്പറ മഞ്ഞൾ പറ നാണയപ്പറ സമർപ്പിച്ച് ഊട്ടും പൂജയും നൽകി. നവാഭിഷേക പൂജ,  മീനൂട്ട്, വാനര ഊട്ട്,, പ്രഭാത പൂജ,നിത്യ അന്നദാനം, ഊട്ട് പൂജ, മല വില്ല് പൂജ, ദീപ നമസ്കാരം ദീപകാഴ്ച എന്നിവ നടന്നുകാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് കാർമികത്വം വഹിച്ചു. 999 മലകൾക്കും  മലനടകൾക്കും കാവുകൾക്കും കളരികൾക്കും മൂലസ്ഥാനമുള്ള കല്ലേലി കാവിൽ എല്ലാ മാസം മലയാളം ഒന്നാം തീയതിയും പത്താമുദയത്തിനും മലക്കൊടി ദർശനം ഉണ്ട്.

Read More

ശബരിമല വാര്‍ത്തകള്‍ ( 17/12/2022)

ശുചിത്വ പരിപാലനവുമായി ശബരിമല വിശുദ്ധിസേന *ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ *വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ദിവസവും ഒരു ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി 1000 വിശുദ്ധി സേനാംഗങ്ങളാണ് രാപ്പകല്‍ ഭേദമന്യേ ശുചീകരണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. 1995ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. സേനാംഗങ്ങള്‍ക്ക് 450 രൂപ ദിവസ വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ,…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/12/2022)

ജാഗ്രത പുലര്‍ത്തണം പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ഡിസംബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പമ്പാ ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(17) രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും ശുചിത്വമിഷന്‍ സമിതി യോഗം ഇന്ന്(17) ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വമിഷന്‍ സമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് (17) രാവിലെ 11.30 ന് ചേരും. ടെന്‍ഡര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2224070, വെബ്‌സൈറ്റ് : www.etenders.kerala.gov.in താത്പര്യ പത്രം ക്ഷണിച്ചു കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ…

Read More

ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം: സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന- മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. നവ കേരള കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ നവീകരണവും പരിവര്‍ത്തനവും സമയബന്ധിതമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയും എംഎല്‍എമാരും നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന ആശുപത്രികളുടെയും, താലൂക്ക് ആശുപത്രികളുടെയും വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി മേല്‍നോട്ടം വഹിക്കാന്‍  ഡെപ്യൂട്ടി ഡിഎംഒയെ ചുമതലപ്പെടുത്തി. ആറന്മുള എംഎല്‍എ കൂടിയായ മന്ത്രി…

Read More

സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ

ഖൽബിലെ ഖത്തർ : കൊല്ലത്തെ ത്രില്ലടിപ്പിച്ച് ജിതേഷ്ജിയുടെ വരയരങ്ങ്: സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ   konnivartha.com : ഇടിമിന്നൽ വേഗത്തിൽ ഇരുകൈകളും അതിവേഗ ചിത്രകാരൻ ഒരേപോലെ ചലിപ്പിച്ചപ്പോൾ സ്റ്റേജിലെ വലിയ വൈറ്റ് ബോർഡിൽ മെസ്സിയുടെ ചിത്രം കാർട്ടൂണായി! ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ് ജിതേഷ്ജി വരവേഗവിസ്മയം ഒരുക്കുന്നതു തത്സമയം ക്യാമറയിൽ പകർത്താൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് ആരാദ്ധ്യയായ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും രംഗത്തുണ്ടായിരുന്നു. മെസ്സിക്ക് പിന്നാലെ ക്രിസ്ത്യാനോ റോണാൾഡോയും നെയ്മറും കിലിയൻ എമ്പാപ്പേയും വേഗവരയിൽ കാർട്ടൂൺ താരങ്ങളായി ജിതേഷ്ജിയുടെ പെയിന്റിംങ് ബ്രഷിൽ നിന്ന് ദ്രുതവേഗത്തിൽ പിറവികൊണ്ടു. പ്രേക്ഷകരായി കൊല്ലം കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് കായിക പ്രേമികൾക്ക് നവ്യാനുഭവമായിരുന്നു ലോകകപ്പ് ഫുട്ബോൾ അറിവുകളും താര വേഗവരയും സമഞ്ജസമയായി സമന്വയിപ്പിച്ച ജീ ഇൻഫോടൈൻമെന്റ് എന്ന വെറൈറ്റി സ്റ്റേജ് ഷോ. കൊല്ലം കോർപ്പറേഷനും…

Read More

വീട്ടിനുള്ളിൽ കടന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

  പത്തനംതിട്ട : ആരുമില്ലാതിരുന്ന സമയം സിറ്റൗട്ടിലെ സ്വിച്ച്ബോർഡിന് മുകളിൽ സൂക്ഷിച്ച താക്കോൽ എടുത്ത് വീട്ടിനുള്ളിൽ കടന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ വല്യത്ത് വീട്ടിൽ കഴിഞ്ഞമാസം 24 ന് രാവിലെ 9 നും ഉച്ചയ്ക്ക് ഒന്നിനുമിടയിലാണ് മോഷണം നടന്നത്. തെള്ളിയൂർ വല്യത്ത് പുത്തൻ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ സന്ദീപ് പി സുരേഷ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വീട്ടുടമസ്ഥൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ സൗദാമിനി (66) യുടെ 28 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും, പേഴ്സിൽ സൂക്ഷിച്ച 1100 രൂപയും എ ടി എം കാർഡുമാണ് ഇയാൾ മോഷ്ടിച്ചത്. ഒന്നര പവൻ മാലയും ഒരു പവൻ അരഞ്ഞാണവും ഒരു പവൻ 100 ഗ്രാം തൂക്കം വരുന്ന മോതിരവും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്. ഇന്നലെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ…

Read More

എസ് എന്‍ ഡി പി യോഗം കോന്നി 82 -ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികം

konnivartha.com : എസ് എന്‍ ഡി പി യോഗം കോന്നി 82 -ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ,ശാന്തി ഹവനം ,ഗുരു ഭാഗവത പാരായണം, അന്നദാനം, സമൂഹ പ്രാർത്ഥന, ദീപാരാധന ,ശാഖയുടെ കലണ്ടർ പ്രകാശനം കുട്ടികളുടെ കലാപരിപാടികള്‍   എന്നിവ നടന്നു . റാന്നി ഡി വൈ എസ് പി ജി സന്തോഷ്‌കുമാർ,പത്തനംതിട്ട ആര്‍ ടി ഒ എൻഫോഴ്‌സ് മെന്റ് എ എം വി ഐ എസ് ശ്രീലാൽ എന്നിവർ വിവിധ ക്ലാസ്സ്‌ നയിച്ചു.ശാഖ കലണ്ടർ പ്രകാശനം യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ നിർവഹിച്ചു ഡി അനിൽകുമാർ, സുരേഷ് ചിറ്റിലക്കാട്ട്, സരളപുരുഷോത്തമൻ,ലാലി മോഹൻ,ഡികെ തങ്കമണി,എ എൻ അജയകുമാർ, ബി സുനിൽകുമാർ, ലീതു സോജിത്, അഖിൽ ഷാജി, ആർച്ച സുനിൽ എന്നിവർ സംസാരിച്ചു കലണ്ടർ പ്രകാശനം

Read More

ഐഎസ്ആർഒ: 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

  konnivartha.com : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 2018 ജനുവരി മുതൽ 2022 നവംബർ വരെ വാണിജ്യ കരാറിന് കീഴിൽ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏകദേശം 94 ദശലക്ഷം യുഎസ് ഡോളറും 46 മില്യൺ യൂറോയുമാണ് വിദേശ വിനിമയത്തിലൂടെ (ഫോറെക്സ്) ലഭിച്ചത്. ബഹിരാകാശ പരിഷ്‌കരണ വിഷയത്തിൽ, 2020 ജൂണിൽ ഈ മേഖലയിൽ ദൂരവ്യാപകമായ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിന് മേഖലയിലെ സർക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും ബഹിരാകാശ പ്രവർത്തനങ്ങളിൽ വാണിജ്യാധിഷ്ഠിത…

Read More

നിരവധി തൊഴില്‍ അവസരം

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐയും ഓട്ടോക്കാഡ് യോഗ്യതകളുണ്ടാകണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in-ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റായും യോഗ്യതകൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 19ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 22 ന് 11 മണിയ്ക്ക് അഭിമുഖം നടക്കും. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ നിയമനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയിൽ 27,900-63,700). ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്)/…

Read More

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പോലീസ് മേധാവി

  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും      പ്രത്യേക ക്യൂ ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത തടസമുണ്ടാകാതെ ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. കാനനപാതയിലൂടെ വരുന്നവര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍ക്ക് താമസമുണ്ടാകാത്ത രീതിയില്‍ ഫ്‌ളൈ ഓവറിലൂടെ ദര്‍ശനം പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് തിരികെ പോകുന്നതിനുള്ള…

Read More